Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബ്രിട്ടീഷുകാരെ കൊണ്ട് ടാറ്റയും മടുത്തു; ജാഗ്വർ-ലാൻഡ് റോവർ പ്രൊഡക്ഷൻ സ്ലോവാക്യയിലേക്ക് മാറ്റുന്നു; പുതിയ ഡിസ്‌കവറി മാത്രമാണ് മാറ്റുന്നതെന്ന് കമ്പനി; നിരവധി പേർക്ക് പണി തെറിക്കുമെന്ന് സൂചന

ബ്രിട്ടീഷുകാരെ കൊണ്ട് ടാറ്റയും മടുത്തു; ജാഗ്വർ-ലാൻഡ് റോവർ പ്രൊഡക്ഷൻ സ്ലോവാക്യയിലേക്ക് മാറ്റുന്നു; പുതിയ ഡിസ്‌കവറി മാത്രമാണ് മാറ്റുന്നതെന്ന് കമ്പനി; നിരവധി പേർക്ക് പണി തെറിക്കുമെന്ന് സൂചന

ബ്രിട്ടനിലെ ഏറ്റവും വലിയ കാർ നിർമ്മാതക്കളായ ജാഗ്വർ ലാൻഡ് റോവർ അതിന്റെ പ്രൊഡക്ഷൻ അടുത്ത വർഷം ആദ്യം മുതൽ ഈസ്റ്റേൺ യൂറോപ്യൻ രാജ്യമായ സ്ലോവാക്യയിലേക്ക് മാറ്റുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. ബ്രിട്ടീഷുകാരെ കൊണ്ട് മടുത്താണ് ജാഗ്വറിന്റെ ഉടമയും ഇന്ത്യൻ കമ്പനിയുമായ ടാറ്റ ഈ കടുംകൈയ്ക്ക് ശ്രമിക്കുന്നതെന്നും സൂചനയുണ്ട്. എന്നാൽ പുതിയ ഡിസ്‌കവറിയുടെ ഉൽപാദനം മാത്രമാണ് സ്ലോവാക്യയിലേക്ക് പറിച്ച് നടുന്നതെന്നാണ് ജാഗ്വർ ലാൻഡ് റോവർ ഇന്നലെ പ്രതികരിച്ചിരിക്കുന്നത്. എന്തായാലും പുതിയ മാറ്റം മൂലം നൂറ് കണക്കിന് ബ്രിട്ടീഷുകാർക്ക് പണി തെറിക്കുമെന്ന് ഉറപ്പായിട്ടുണ്ട്.

നിലവിൽ വെസ്റ്റ് മിഡ്ലാൻഡ്സിലെ സോളിഹുൽ വച്ചാണ് ജാഗ്വർ ലാൻഡ് റോവർ ഉൽപാദനം നടത്തുന്നത്. തങ്ങളുടെ യുകെ പ്രവർത്തനങ്ങൾക്ക് സഹായകരമാകുന്ന വിധത്തിലാണ് സ്ലോവാക്യയിൽ പ്ലാന്റ് ആരംഭിക്കുന്നതെന്നായിരുന്നു രണ്ട് വർഷം മുമ്പ് കമ്പനി വെളിപ്പെടുത്തിയിരുന്നത്. എന്നാൽ ഇപ്പോൾ അവിടേക്ക് ഉൽപാദനം മാറ്റാനുള്ള തീരുമാനമാണ് കമ്പനിയെടുത്തിരിക്കുന്നത്. തങ്ങളുടെ ദീർഘകാല മാനുഫാക്ടചറിങ് നയത്തിന്റെ ഭാഗമായിട്ടാണ് ഈ മാറ്റമെന്നാണ് കമ്പനിയുടെ വക്താവ് വിശദീകരിക്കുന്നത്. ഇതിലൂടെ തങ്ങളുടെ ബിസിനസ് ആഗോളതലത്തിൽ കൂടുതൽ വ്യാപിപ്പിക്കുകയെന്ന ലക്ഷ്യമുണ്ടെന്നും അദ്ദേഹം പറയുന്നു.

യുകെയിലെ തൊഴിലാളികളെ വച്ച് ചില ഏജൻസികൾ നടത്തുന്നത് നഷ്ടമുണ്ടാക്കുന്നതിനാലാണ് ലാൻഡ് റോവർ ഡിസ്‌കവറി യുടെ ഉൽപാദനം സ്ലോവാക്യയിലേക്ക് മാറ്റുന്നതെന്നും കമ്പനി വക്താവ് വിശദീകരിക്കുന്നു. ലാൻഡ്റോവറിന്റെ ലാഭം തുടർച്ചയായ നാലാ ക്വാർട്ടറിലും പാതിയായി കുറഞ്ഞുവെന്ന വെളിപ്പെടുത്തലുണ്ടായി ആഴ്ചകൾക്ക് ശേഷമാണ് പുതിയ തീരുമാനം കമ്പനിയെടുത്തിരിക്കുന്നതെന്നതും നിർണായകമാണ്. ബ്രെക്സിറ്റ് തീർത്ത അനിശ്ചിതത്വവും വാഹനങ്ങളുടെ നികുതി സംവിധാനത്തിലുണ്ടായ വൻ അഴിച്ച് പണിയും ഡിസൽ വാഹനങ്ങളുടെ വിൽപന ചുരുക്കിയതാണ് കമ്പനിയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.

മാർച്ച് 31 വരെയുള്ള മൂന്ന് മാസങ്ങൾക്കിടെ പ്രീ-ടാക്സ് പ്രോഫിറ്റ് 364 മില്യൺ പൗണ്ടിലേക്ക് ഇടിഞ്ഞ് താണിരിക്കുന്നുവെന്നും കമ്പനി വെളിപ്പെടുത്തുന്നു. എന്നാൽ കഴിഞ്ഞ വർഷം ഇതേ സമയം ഇത് 676 മില്യൺ പൗണ്ടായിരുന്നു. സോളിഹുളിലെ പ്ലാന്റ് പുതുക്കിപ്പണിയുന്നതിന് മില്യൺ കണക്കിന് പൗണ്ട് നിക്ഷേപിക്കുമെന്നും കമ്പനി വെളിപ്പെടുത്തുന്നു. ഇവിടെ വച്ചായിരിക്കും പുതിയ റേഞ്ച് റോവറും റേഞ്ച് റോവർ സ്പോർട്ട് മോഡലുകളും നിർമ്മിക്കുന്നത്. ഹാലെ വുഡിലെ സൈറ്റിൽ വച്ചായിരിക്കും അടുത്ത റേഞ്ച് റോവർ ഇവോക്യു നിർമ്മിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP