Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മുൻവിധികളില്ലാത്ത ചർച്ചയെന്ന് കിം; കൂടിക്കാഴ്ചവരെ കാര്യങ്ങളെത്താൻ വളരെ പ്രയാസപ്പെട്ടെന്നും ഉത്തര കൊറിയൻ ഭരണാധികാരി; ചർച്ച വലിയ വിജയമാകുമെന്നും വലിയ ബന്ധമായി കൂടിക്കാഴ്ച മാറുമെന്നും ട്രംപും; കൊറിയൻ യുദ്ധം അവസാനിപ്പിക്കുന്ന സമാധാന കരാറിന് രൂപമാകുമെന്ന് പ്രതീക്ഷ; യുഎസും ഉത്തരകൊറിയയും തമ്മിലെ നയതന്ത്രവും പുനഃസ്ഥാപിക്കും; പിണങ്ങി പിരിയുന്ന ഘട്ടം പിന്നിട്ട് ഉച്ചഭക്ഷണം

മുൻവിധികളില്ലാത്ത ചർച്ചയെന്ന് കിം; കൂടിക്കാഴ്ചവരെ കാര്യങ്ങളെത്താൻ വളരെ പ്രയാസപ്പെട്ടെന്നും ഉത്തര കൊറിയൻ ഭരണാധികാരി; ചർച്ച വലിയ വിജയമാകുമെന്നും വലിയ ബന്ധമായി കൂടിക്കാഴ്ച മാറുമെന്നും ട്രംപും; കൊറിയൻ യുദ്ധം അവസാനിപ്പിക്കുന്ന സമാധാന കരാറിന് രൂപമാകുമെന്ന് പ്രതീക്ഷ; യുഎസും ഉത്തരകൊറിയയും തമ്മിലെ നയതന്ത്രവും പുനഃസ്ഥാപിക്കും; പിണങ്ങി പിരിയുന്ന ഘട്ടം പിന്നിട്ട് ഉച്ചഭക്ഷണം

മറുനാടൻ ഡെസ്‌ക്‌

സിങ്കപ്പൂർ സിറ്റി: ചരിത്ര കൂടിക്കാഴ്ചയ്ക്ക് സിങ്കപ്പൂരിൽ തുടക്കം. സിങ്കപ്പൂരിലെ സെന്റോസ ദ്വീപിലുള്ള കാപ്പെല്ല ഹോട്ടലിൽ നടക്കുന്ന ചർച്ച സൗഹൃദപരമാണ്. യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഉത്തരകൊറിയൻ മേധാവി കിം ജോങ് ഉന്നും രണ്ട് മണിക്കൂർ ചർച്ച പൂർത്തിയാക്കി. ഉച്ചഭക്ഷണത്തിന്റെ ഇടവേളയിലേക്കും പിരിഞ്ഞു. ചർച്ചയിൽ ഉദ്ദേശിച്ചതൊന്നും ഉണ്ടായില്ലെങ്കിൽ ഇറങ്ങി പോകുമെന്ന് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതുകൊണ്ട് തന്നെ ചർച്ച തുടരുമ്പോൾ ലോകം പ്രതീക്ഷിക്കുന്നത് സമാധാനത്തിന്റെ പച്ചക്കൊടിയാണ്. കാരാറിലേക്ക് ഇന്നത്തെ ചർച്ചകൾ എത്തിയില്ലെങ്കിലും തുടർ ചർച്ചകളിലേക്കും ആശയ വിനിമയത്തിലേക്കും കാര്യങ്ങളെത്തുമെന്നാണ് പ്രതീക്ഷ.

മുൻവിധികളില്ലാത്ത ചർച്ചയെന്ന് കിം പ്രതികരിച്ചു. കൂടിക്കാഴ്ചവരെ കാര്യങ്ങളെത്താൻ വളരെ പ്രയാസപ്പെട്ടെന്നും കിം വിശദീകരിക്കുന്നു. ചർച്ച വലിയ വിജയമാകുമെന്നും വലിയ ബന്ധമായി കൂടിക്കാഴ്ച മാറുമെന്നും ട്രംപിന്റെ പ്രതികരണം. ഇതോടെ പ്രതീക്ഷകൾ വാനോളം ഉയരുകയാണ്. യു.എസാണ് ഉത്തര കൊറിയയുടെ ഏറ്റവുംവലിയ ഭീഷണി എന്നിരിക്കെ ചർച്ചയിൽ കിം ജോങ് ഉൻ മുൻതൂക്കം നൽകുക ഉത്തരകൊറിയയുടെ സുരക്ഷയ്ക്കായിരിക്കുമെന്നാണ് കരുതിയിരുന്നത്. അതുകൊണ്ട് തന്നെ ചർച്ച മണിക്കൂറുകൾക്കുള്ളിൽ അലസി പിരിയുമെന്നും കരുതിയവരുണ്ട്. എന്നാൽ ഈ ഘട്ടമെല്ലാം കടന്ന് ഉച്ചഭക്ഷണത്തിലേക്ക് കാര്യങ്ങളെത്തുന്നു. ഇതിനൊപ്പമാണ് പ്രതീക്ഷ നൽകുന്ന നേതാക്കളുടെ പ്രസ്താവനയും. ഇതോടെ ചരിത്രം രചിക്കുന്ന ഉച്ചകോടിയായി ഇത് മാറുമെന്ന് തന്നെയാണ് വിലയിരുത്തൽ.

1950-53 വർഷങ്ങളിലെ കൊറിയൻ യുദ്ധത്തിന് വിരാമമായെങ്കിലും സമാധാനക്കരാറിൽ ഒപ്പുവെച്ചിട്ടില്ലാത്തതിനാൽ സാങ്കേതികമായി ഇരുകൊറിയകളും ഇപ്പോഴും യുദ്ധാവസ്ഥയിലാണ്. ഉച്ചകോടിയിൽ കൊറിയൻയുദ്ധം അവസാനിപ്പിക്കാനുള്ള കാര്യത്തിൽ തീരുമാനമായേക്കും. ഉത്തരകൊറിയയും യു.എസുമായുള്ള നയതന്ത്രബന്ധം സാധാരണ നിലയിലെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിക്കുന്നതിലും തീരുമാനമുണ്ടാകും. നിർദ്ദേശങ്ങൾ അംഗീകരിച്ചാൽ ഉത്തരകൊറിയക്കുമേൽ ഐക്യരാഷ്ട്രസഭാ രക്ഷാസമിതി ഏർപ്പെടുത്തിയ ഉപരോധങ്ങളിൽ ഇളവ് ഏർപ്പെടുത്തുന്നതിനെക്കുറിച്ചും ചർച്ച നടന്നേക്കും. ഉത്തരകൊറിയയിൽ നടക്കുന്ന മനുഷ്യാവകാശലംഘനങ്ങളെക്കുറിച്ച് ഡൊണാൾഡ് ട്രംപ് ചർച്ചയിൽ പരാമർശിച്ചേക്കും. ഉത്തരകൊറിയയിൽ 1,20,000 രാഷ്ട്രീയത്തടവുകാരുണ്ടെന്നാണ് കണക്ക്. ഇവരെ വിട്ടയ്ക്കുന്നതിൽ ചർച്ച തുടരും.

ചർച്ച ചെയ്യുമ്പോൾ, ലോകം സമാധാനത്തിലേക്ക് പ്രതീക്ഷയോടെ കണ്ണുവെക്കുകയാണ്. നിശ്ചയിച്ച സമയത്തുതന്നെ ഹോട്ടലിലെത്തിയ ഇരു നേതാക്കളും രണ്ടു തവണ ഹസ്തദാനം ചെയ്തു. കൂടിക്കാഴ്ചയ്ക്കു മുൻപായി ഇരുവരും ചേർന്ന് മാധ്യമങ്ങളെ കാണുകയും ചെയ്തു. ഇരു നേതാക്കൾക്കും ഒപ്പം നാലംഗ സംഘങ്ങളുണ്ട്. ഡൊണാൾഡ് ട്രംപിന്റെ സംഘത്തിൽ വിദേശകാര്യ സെക്രട്ടറി പോംപെയോ, സെക്കൻഡ് ചീഫ് ഓഫ് സ്റ്റാഫ് ജോൺ കെല്ലി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൺ, വൈറ്റ് ഹൗസ് ഓപ്പറേഷൻസ് മേധാവി ജോ ഹാഗിൻ എന്നിവരാണുള്ളത്. ഉത്തരകൊറിയൻ വിദേശകാര്യമന്ത്രി റീ യോഹ് ഹോ, കൊറിയൻ വർക്കേഴ്സ് പാർട്ടി പ്രതിനിധി കിം യോങ് ചോൾ, കിമ്മിന്റെ സഹോദരി കിം യോ ചോങ്, വിദേശകാര്യ സെക്രട്ടറി ചോ സോൻ ഹുയി എന്നിവരാണ് ഉന്നിന്റെ സംഘത്തിലുള്ളത്.

ഉത്തരകൊറിയ അണ്വായുധം ഉപേക്ഷിക്കുമെന്ന പ്രതീക്ഷയിലാണ് യു.എസ്. ചർച്ചയ്ക്കിരിക്കുന്നത്. ഏഴുപതിറ്റാണ്ടോളം ശത്രുപക്ഷത്തായിരുന്ന യു.എസുമായി പുതിയ സൗഹൃദമാരംഭിക്കാമെന്നാണ് ഉത്തരകൊറിയയുടെ കണക്കുകൂട്ടൽ. ഇത്തരമൊരു കൂടിക്കാഴ്ചയെ പ്രതീക്ഷയോടെയാണ് അമേരിക്ക നോക്കിക്കാണുന്നത്. സഹകരിക്കാനുള്ള ഉത്തരകൊറിയയുടെ തീരുമാനത്തെ അഭിനന്ദിക്കുന്നതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചിരുന്നു. ഉത്തരകൊറിയ ആണവനിരായുധീകരണം നടപ്പാക്കുന്നത് ഉത്തരകൊറിയ, യു.എസ്., ദക്ഷിണകൊറിയ, ജപ്പാൻ എന്നിവയുൾപ്പെടെ ലോകരാജ്യങ്ങളെ സംബന്ധിച്ച് പ്രധാനമാണ്. അപൂർവം പേർക്ക് മാത്രമാണ് ഇങ്ങനെയൊരവസരം ലഭിക്കുന്നത്. അത് നന്നായി പോകുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും ട്രംപ് പറഞ്ഞു.

'പോൺ സ്റ്റാർ' വിവാദത്തിലും പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങളിലും വലഞ്ഞിരിക്കുന്ന ട്രംപിന് കിട്ടിയ സുവർണ്ണാവരമാണ് ഈ ഉച്ചകോടി. ആണവനിരായുധീകരണത്തിന് ഉത്തര കൊറിയ തയാറായില്ലെങ്കിൽ ഉച്ചകോടിയിൽ നിന്ന് ഇറങ്ങിപ്പോരുമെന്ന ഭീഷണിയും ട്രംപ് മുഴക്കുന്നു. ഉത്തര കൊറിയയുടെ സമ്പൂർണ ആണവനിരായുധീകരണത്തിന്മേൽ ട്രംപ് കടുംപിടിത്തം നടത്തുമ്പോൾ ചർച്ചയുടെ ഗുണഫലത്തിലേറെയും ഉത്തര കൊറിയയിലേക്കു 'കൊണ്ടുപോകാനാകും' കിമ്മിന്റെ ശ്രമം. ലോകത്തിനു മുന്നിൽ ഉത്തര കൊറിയയ്ക്കുള്ള 'വില്ലൻ' പ്രതിച്ഛായ ഇല്ലാതാക്കുകയെന്നതാണ് ആദ്യലക്ഷ്യം. രാജ്യാന്തരവേദികളിൽ അംഗീകാരം നേടിയെടുക്കാനുള്ള ശ്രമത്തിന്റെ തുടക്കവും. അങ്ങനെ ട്രംപിനും കിമ്മിനും ഏറെ നിർണ്ണായകമാണ് ഈ കൂടിക്കാഴ്ച. അതുകൊണ്ട് തന്നെ ഇരുനേതാക്കളും കൈകൊടുക്കുമ്പോൾ ലോകവും പ്രതീക്ഷയിൽ.

സിങ്കപ്പൂരിലെ സെന്റോസ ദ്വീപിലുള്ള കാപ്പെല്ല ഹോട്ടലിൽ ഇരുപുറവുമിരുന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഉത്തരകൊറിയൻ മേധാവി കിം ജോങ് ഉന്നും ചർച്ച ചെയ്യുമ്പോൾ, ലോകം സമാധാനത്തിലേക്ക് പ്രതീക്ഷയോടെ കണ്ണുവെക്കുകയാണ്. ഉത്തരകൊറിയ അണ്വായുധം താഴെവയ്ക്കുമെന്ന പ്രതീക്ഷയിലാണ് യു.എസ്. ചർച്ചയ്ക്കിരിക്കുന്നത്. ഏഴുപതിറ്റാണ്ടോളം ശത്രുപക്ഷത്തായിരുന്ന യു.എസുമായി പുതിയ സൗഹൃദമാരംഭിക്കാമെന്നാണ് ഉത്തരകൊറിയയുടെ കണക്കുകൂട്ടൽ. ഇത്തരമൊരു കൂടിക്കാഴ്ചയെ പ്രതീക്ഷയോടെയാണ് അമേരിക്ക നോക്കിക്കാണുന്നത്. സഹകരിക്കാനുള്ള ഉത്തരകൊറിയയുടെ തീരുമാനത്തെ അഭിനന്ദിക്കുന്നതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചിരുന്നു. ഉത്തരകൊറിയ ആണവനിരായുധീകരണം നടപ്പാക്കുന്നത് ഉത്തരകൊറിയ, യു.എസ്., ദക്ഷിണകൊറിയ, ജപ്പാൻ എന്നിവയുൾപ്പെടെ ലോകരാജ്യങ്ങളെ സംബന്ധിച്ച് പ്രധാനമാണ്. അപൂർവം പേർക്ക് മാത്രമാണ് ഇങ്ങനെയൊരവസരം ലഭിക്കുന്നത്. അത് നന്നായി പോകുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും ട്രംപ് പറഞ്ഞു.

ചരിത്ര കൂടിക്കാഴ്തയാണ് സിംഗപ്പൂരിൽ നടക്കുന്നത്. ഇരു നേതാക്കളും കൈകൊടുത്താണ് ചർച്ചയ്ക്ക് തുടക്കമിട്ടത്. 14 അംഗ സംഘവുമായാണ് ട്രംപ് ചർച്ചയ്ക്ക് എത്തിയത്. ഇതിൽ പകുതി വനിതകളും. നയതന്ത്ര തലത്തിൽ ്മിടുമിടുക്കരാണ് എല്ലാവരും. കിമ്മും തോറ്റുകൊടുക്കാതെ എല്ലാം നേടിയെടുക്കാനും. കിമ്മിന്റെ അച്ഛനും മുത്തച്ഛനും നയതന്ത്രം പറഞ്ഞു കൊടുത്ത പരിചയ സമ്പന്നൻ കിം യോങ് ചോലും ഉത്തര കൊറിയൻ സംഘത്തിനൊപ്പമുണ്ട്. ഈ മുൻ ഇന്റലിജന്റ്സ് മേധാവി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതു തന്നെ യുഎസുമായുള്ള ഉത്തര കൊറിയൻ നയതന്ത്ര ബന്ധത്തിലാണ്. ഇതും കിം-ട്രംപ് കൂടിക്കാഴ്ചയെ സ്വാധീനിക്കും. നയതന്ത്രപരവും സാമ്പത്തികവുമായ ഉപരോധങ്ങൾ കൊണ്ടു വീർപ്പുമുട്ടുകയാണ് ഉത്തര കൊറിയ. സാമ്പത്തിക വളർച്ചയിലേക്ക് രാജ്യത്തെ നയിക്കാൻ സമാധാനമെന്ന പുതു വഴിയാണ് കിമ്മും ആഗ്രഹിക്കുന്നത്.

ആണവ പദ്ധതികളെല്ലാം പൂർണമായി ഉപേക്ഷിക്കുകയും ആയുധങ്ങൾ നശിപ്പിക്കുകയും ചെയ്യണമെന്നതാണു യുഎസിനെ സംബന്ധിച്ചിടത്തോളം ഉത്തര കൊറിയയുടെ ആണവനിരായുധീകരണം കൊണ്ടു ലക്ഷ്യമിടുന്നത്. ആണവായുധങ്ങളെല്ലാം ഉത്തര കൊറിയയിൽ നിന്നു മാറ്റണമെന്നും ആവശ്യമുണ്ട്. ഇതു സംബന്ധിച്ച പരിശോധനകൾക്കായി രാജ്യാന്തര നിരീക്ഷകരെയും അനുവദിക്കണം. എന്നാൽ ഇതിന് ഉത്തരകൊറിയ പൂർണമായും ഒരുക്കമല്ല. ഒറ്റയടിക്ക് എല്ലാ ആയുധങ്ങളും ഒഴിവാക്കാനാകില്ലെന്ന നിലപാടിലാണ് കിം. ഘട്ടംഘട്ടമായി ഒഴിവാക്കാമെന്നും ട്രംപിനെ അറിയിക്കും. ഇതിനോട് ട്രംപ് എങ്ങനെ പ്രതികരിക്കുമെന്നതാണ് പ്രധാനം. കുറച്ചുമാസം മുമ്പുവരെ ഭ്രാന്തനെന്നും കുള്ളൻ റോക്കറ്റെന്നും വിളിച്ച് പരസ്പരം ചെളിവാരിയെറിഞ്ഞവരാണ് അമേരിക്കയും ഉത്തര കൊറിയയും. ആദ്യമായാണ് ഒരു യു.എസ്. പ്രസിഡന്റും ഉത്തരകൊറിയൻ നേതാവും കൂടിക്കാഴ്ച നടത്തുന്നത്. ഉത്തരകൊറിയ ആണവായുധങ്ങൾ ഉപേക്ഷിക്കുമോ എന്നതാണ് പ്രധാനം. അതിന് കിം സമ്മതിച്ചാൽ ട്രംപ് കൈകൊടുത്ത് പിരിയും.

2017 ജൂലൈയിൽ നടന്ന ഒരു മിസൈൽ പരീക്ഷണമാണ് അമേരിക്കാ-ഉത്തരകൊറിയ ബന്ധത്തെ അതിരൂക്ഷമായ സ്ഥിതിയിലെത്തിച്ചത്. യുഎസിന്റെ അധീനതയിലുള്ള ദ്വീപിലേക്കു വരെ എത്താൻ ശേഷിയുള്ള ആ മിസൈലിന്റെ പരീക്ഷണത്തെ ഭീതിയോടെ അമേരിക്ക കണ്ടു. ഇതോടെ ട്രംപ് കിമ്മിനെ അതിരൂക്ഷമായി കളിയാക്കി. കിമ്മിനെ 'ലിറ്റിൽ റോക്കറ്റ്മാൻ' എന്നു വിളിച്ചായിരുന്നു അധിക്ഷേപം. അതോടെ അസഭ്യമെന്നു തന്നെ പറയാവുന്ന തരത്തിലുള്ള കിമ്മിന്റെ മറുപടിയെത്തി. തീക്കളിയാണു കിം നടത്തുന്നതെന്നായിരുന്നു ഇതിനു ട്രംപിന്റെ മറുപടി. അതിനു കിം തിരിച്ചടിച്ചതാകട്ടെ, വയസ്സായതിനാൽ ട്രംപിനു സ്ഥിരബുദ്ധി നഷ്ടപ്പെട്ടെന്നു പറഞ്ഞും. കിമ്മിനു മുഴുവട്ടാണെന്നു ട്രംപ് തിരിച്ചടിച്ചതോടെ ലോകത്തെയാകെ ഞെട്ടിച്ച ആ മറുപടിയെത്തി 'യുഎസ് ഒന്നോർത്താൽ നന്ന്. എന്റെ മേശയിൽ ഒരു 'ന്യൂക്ലിയർ ബട്ടനു'ണ്ടെന്ന കാര്യം'. 'എന്റെ വിരൽത്തുമ്പിലുമുണ്ട് ആണവ ബട്ടൺ. അതുപക്ഷേ ഉത്തര കൊറിയയേക്കാൾ ഏറെ വലുതാണെന്നു മാത്രം...' കിമ്മിന്റെ ആ ഭീഷണിക്ക് അതിലും ശക്തമായ ട്രംപിന്റെ മറുപടി

മുന്നാംലോക മഹായുദ്ധത്തിലേക്ക് ലോകം നീങ്ങുന്നുവെന്ന് ഏവരും കരുതി. ഇതിനിടെ അപ്രതീക്ഷിത ട്വിസ്റ്റുകൾ. ഇതാണ് ചർ്ച്ചയിലേക്ക് കാര്യങ്ങളെത്തിച്ചത്. ഇപ്പോൾ ഇരുരാജ്യത്തലവന്മാരും കൂടിക്കാഴ്ച നടത്തുമ്പോൾ അതു ചരിത്രനിമിഷമാകുകയാണ്. ഇതാദ്യമായാണ് അധികാരത്തിലിരിക്കെ ഒരു യുഎസ് പ്രസിഡന്റും ഉത്തര കൊറിയൻ ഭരണാധികാരിയും കൂടിക്കാഴ്ച നടത്തുന്നത്. നാല് യുഎസ് പ്രസിഡന്റുമാർ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും നടക്കാത്ത കാര്യമാണ് ട്രംപ് നേടിയെടുത്തിരിക്കുന്നത്. അതും ഉത്തരകൊറിയയ്ക്കു മുന്നിൽ ഒരു തരത്തിലും അടിയറവു പറയാതെ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP