Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വേണു ബാലകൃഷ്ണനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് 'അമ്മ' കടുത്ത നിലപാടിലേക്ക്; വേണു തുടരുന്നിടത്തോളം കാലം ഒറ്റ സിനിമാ പരസ്യം പോലും നൽകുകയില്ലെന്ന് മാതൃഭൂമിക്ക് മുന്നറിയിപ്പ് നൽകി താര സംഘടന; ക്വട്ടേഷൻ നിരൂപണങ്ങൾ തങ്ങൾക്ക് പുല്ലാണെന്ന് ശ്രേയംസ് കുമാറിനെ നേരിട്ട് അറിയിച്ച് താരങ്ങൾ; പ്രതിസന്ധി പരിഹരിക്കാനുള്ള മാതൃഭൂമി മാനേജ്‌മെന്റിന്റെ തിരക്കിട്ട നീക്കങ്ങൾക്ക് തിരിച്ചടി; പരസ്യ നഷ്ടത്തിനൊപ്പം താരബഹിഷ്‌കരണം കൂടിയാകുമ്പോൾ ചാനലിന് വൻ തിരിച്ചടിയെന്ന് തിരിച്ചറിഞ്ഞ് വീരനും കൂട്ടരും

വേണു ബാലകൃഷ്ണനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് 'അമ്മ' കടുത്ത നിലപാടിലേക്ക്; വേണു തുടരുന്നിടത്തോളം കാലം ഒറ്റ സിനിമാ പരസ്യം പോലും നൽകുകയില്ലെന്ന് മാതൃഭൂമിക്ക് മുന്നറിയിപ്പ് നൽകി താര സംഘടന; ക്വട്ടേഷൻ നിരൂപണങ്ങൾ തങ്ങൾക്ക് പുല്ലാണെന്ന് ശ്രേയംസ് കുമാറിനെ നേരിട്ട് അറിയിച്ച് താരങ്ങൾ; പ്രതിസന്ധി പരിഹരിക്കാനുള്ള മാതൃഭൂമി മാനേജ്‌മെന്റിന്റെ തിരക്കിട്ട നീക്കങ്ങൾക്ക് തിരിച്ചടി; പരസ്യ നഷ്ടത്തിനൊപ്പം താരബഹിഷ്‌കരണം കൂടിയാകുമ്പോൾ ചാനലിന് വൻ തിരിച്ചടിയെന്ന് തിരിച്ചറിഞ്ഞ് വീരനും കൂട്ടരും

കെ വി നിരഞ്ജൻ

കോഴിക്കോട്: നടൻ ദിലീപ് അറസ്റ്റിലായതോടെ മലയാള സിനിമാ ലോകത്തെ ഒന്നടങ്കം ആക്ഷേപിക്കുന്ന രീതിയിൽ നിരന്തരം വാർത്തകൾ നിൽകിയെന്നതിനാൽ മാതൃഭൂമി പത്രവും ചാനലും കഴിഞ്ഞ ഒരു വർഷത്തോളമായി ബഹിഷ്‌ക്കരിച്ചു വരികയായിരുന്നു മലയാള സിനിമാ ലോകം.

ഇതിന്റെ ഭാഗായി കഴിഞ്ഞ കുറക്കോലമായി സിനിമകളുടെ ഒരു പരസ്യവും പത്രത്തിന് കിട്ടാറില്ല. പ്രതിമാസം 25 ലക്ഷം രൂപയുടെ നഷ്ടമാണ് ഇതുമൂലം ഉണ്ടായത്.മുമ്പ് ഏത് മോശം പടം ഇറങ്ങിയാലും ഒന്നാന്തരമെന്ന് റിവ്യൂ തട്ടിവിട്ടിരുന്ന മാതൃഭൂമി ഇതോടെ നിലപാട് മാറ്റി.നല്ല ചിത്രങ്ങളെകൂടി ആക്ഷേപിച്ച് നശിപ്പിക്കുന്ന രീതിയിൽ പത്രത്തിൽ നിരൂപണങ്ങൾ കുന്നുകൂടി.പക്ഷേ ഇതുകൊണ്ടൊന്നും സിനിമാക്കാർ ഞെട്ടിയില്ല.അവർ ബഹിഷ്‌ക്കരണം പിൻവലിച്ചതുമില്ല.

ഒടുവിൽ ഗതികെട്ട് മാതൃഭൂമി എം.ഡി എംപി വീരേന്ദ്രകുമാറിന്റെ മകനും, മാതൃഭൂമി ചാനലിന്റെ ചുമതലയുള്ള ഡയറക്ടറും മുൻ എംഎ‍ൽഎയുമായ എം.വി ശ്രേയാസ്‌കുമാറിന്റെ നേതൃത്വത്തിൽ സിനിമാ മേഖലയിലെ വിവധ സംഘടകളുമായി ചർച്ച നടത്താൻ തീരുമാനിച്ചു.ദിലീപ് വിഷയത്തിൽ മാതൃഭൂമി ചാനൽ ചലച്ചിത്ര പ്രവർത്തകരെ മൊത്തത്തിൽ അപമാനിച്ചതിൽ കടുത്ത പ്രതിഷേധം ഉണ്ടെങ്കിലും താരസംഘടനയായ 'അമ്മ' പറഞ്ഞാൽ പ്രശ്‌നം ഒത്തുതീർപ്പാക്കമെന്നായിരുന്നു ഫിലിംചേമ്പറും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും അടക്കമുള്ള സംഘടനകൾ നിലപാട് എടുത്തത്.

ഇതിന്റെ ഭാഗമായി കഴിഞ്ഞ എതാനും ദിവസങ്ങളായി ശ്രേയാസ്‌കുമാറിന്റെ നേതൃത്വത്തിലുള്ള മാതൃഭൂമി മാർക്കററിങ്ങ് വിഭാഗം 'അമ്മ' ഭാരവാഹികളുമായി ആശയ വിനിമയം നടത്തിവരികയാണ്. എന്നാൽ മാതൃഭൂമിക്ക് ഒട്ടും ആശാവഹമല്ലാത്ത ഉറച്ച നിലപാടാണ് ഭൂരിഭാഗം താരങ്ങളും എടുത്തത്.നിങ്ങളുടെ 'ക്വട്ടേഷൻ നിരൂപണത്തോട്' ഞങ്ങൾക്ക് പുഛമാണെന്നും, ജനങ്ങളാണ് അല്ലാതെ പത്രക്കാരല്ല ഞങ്ങളെ താരങ്ങാക്കിയതെന്നും ഒരു യുവ നടൻ തുറന്നടിച്ചു പറഞ്ഞു. മാതൃഭൂമി ചാനലിലെ അവതാരകൻ വേണുവിനെ മാറ്റാതെ ഒരു ചർച്ചപോലും സാധ്യമല്ല എന്ന നിലപാടിലാണ് ഒടുവിൽ 'അമ്മ' എത്തിയത്.

ചലച്ചിത്ര പ്രവർത്തകരെ ആ രീതിയിൽ വേണു അപമാനിച്ചുവെന്നും, അദ്ദേഹം ചർച്ചക്കിടെ പറഞ്ഞ സിനിമാ മാഫിയാ,അധോലോകം തുടങ്ങിയ വാക്കുകൾ മറക്കാൻ കഴിയില്‌ളെന്നുമാണ് ഇന്നസെന്റും, ഇടവേള ബാബുവും,മോഹൽലാലുമടക്കമുള്ള മുതിർന്ന താരങ്ങൾ പറഞ്ഞത്.ദിലീപിന്റെ കേസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിലല്ല തങ്ങൾക്ക് പ്രശ്‌നമെന്നും ഒരാളുടെ പേരിൽ സിനിമക്കാരെ മൊത്തം അപകീർത്തിപെടുത്തിയതിൽ ആണെന്നും അവർ ചൂണ്ടിക്കാട്ടി.

മറ്റുചാനലുകളും ആ സമയത്ത് ചർച്ച നടത്തിയിട്ടുണ്ടെങ്കിലും വേണുവിനെപ്പോലെ മലയാള സിനിമ മൊത്തത്തിൽ അധോലേകമാണെന്ന് ആരും സംസാരിച്ചിട്ടില്ല.ഇദ്ദേഹത്തെ നിലനിർത്തിയാൽ ഒറ്റ സിനിമാപരസ്യവും ഇനിയും പ്രതീക്ഷിക്കേണ്ടെന്നാണ് താരങ്ങളുടെ നിലപാട്. എന്നാൽ താരങ്ങളുടെ ഭീഷണിക്ക് വഴങ്ങി വേണുവിനെ മാറ്റേണ്ട എന്ന നിലപാടിലാണ് മാതൃഭൂമി മാനേജ്‌മെന്റ്.

അതേസമയം എഡിറ്റോറിയൽ വിഭാഗത്തിലെ ചില ഉന്നതരുടെ നിലപാടാണ് പ്രശ്‌നം ഇത്രയും വഷളാക്കിയതെന്നാണ് മാതൃഭൂമി മാർക്കറ്റിങ്ങ് വിഭാഗം ആരോപിക്കുന്നത്.നേരത്തെ പ്രവാചക നിന്ദാ വിഷയുമായി ബന്ധപ്പെട്ട് ചില മുസ്ലിം സമുദായ സംഘടനകളും ചില വ്യവസായികളും ഒന്നടക്കം മാതൃഭൂമി ബഹിഷ്‌ക്കരിച്ചിരുന്നു.കോടികളുടെ വരുമാന നഷ്ടമാണ് അന്ന് പത്രത്തിനുണ്ടായത്.

ആവർത്തിച്ച് മാപ്പു പറഞ്ഞിട്ടും രഹസ്യമായ ബഹിഷ്‌ക്കരണം, ചില മുസ്ലിം വ്യവസായികളും ബിസിസസ് ഗ്രൂപ്പുകളും എടുത്തപ്പോൾ പുതിയ എഡിറ്ററുടെ ബുദ്ധിയായിരുന്നു മാതൃഭൂമിയെ രക്ഷിച്ചത്.തങ്ങളെ ബഹിഷ്‌ക്കരിക്കുന്ന വ്യവസായ ഗ്രൂപ്പുകളുടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ വാർത്തയാക്കുകയും, നേതൃത്വം നൽകുന്ന സംഘടനകളുടെ വാർത്തകൾ കൊടുക്കാതിരക്കുകയും ചെയ്യുക എന്ന എഡിറ്റോറിയൽ തന്ത്രം പെട്ടന്നാണ് ഫലം കണ്ടത്.ബഹിഷ്‌ക്കരണം പെട്ടന്ന് ഇല്ലാതായി.ഇ.ടി മുഹമ്മദ് ബഷീറും കാന്തപുരം മുസലിയാറും അടക്കമുള്ളവർ നേരിട്ട് മാതൃഭൂമിയിൽ വിളിച്ച് തങ്ങളുടെ പ്രസ്താവനകൾക്ക് പഴയ പരിഗണനകൊടുക്കണം എന്ന് അഭ്യർത്ഥിക്കുകയും ചെയ്തു.

പക്ഷേ,അതേ തന്ത്രം സിനിമാക്കാർക്കെതിരെ പയറ്റിയത് ഫലത്തിൽ ചീറ്റിപ്പോവുകയാണ് ചെയ്തത്.നിരൂപണങ്ങളിലൂടെ ആക്രമിച്ച് ഒറ്റപ്പെടുത്തുക എന്ന തന്ത്രം സിനിമാക്കാരിൽ പക വളർത്തുകയാണ് ചെയ്തത്. ഇനി ഈ പ്രശ്‌നം എങ്ങനെ പരിഹരിക്കുമെന്ന് അറിയാതെ അമ്പരന്നു നിൽക്കയാണ് വീരനും കൂട്ടരും. സിനിമാക്കരുടെ ബഹിഷ്‌കരണം മൂലം ചാനലുകളിൽ താരങ്ങളുടെ സാന്നിധ്യം കുറയുന്നു.

വൻ താരങ്ങളൊന്നും എത്തുന്നില്ല. സിനിമാക്കാരുടെ ഷോ നടത്താനും കഴിയാത്ത സാഹചര്യമാണ് ഉള്ളത്. ഇതു മനസ്സിലാക്കിയാണ് ഒത്തുതീർപ്പിന് മാതൃഭൂമി തയ്യാറായത്. ഇത് മനസ്സിലാക്കിയാണ് ഉറച്ച നിലപാടിൽ സിനിമാക്കാരും എത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP