Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നാലുമണിക്കൂർ നീണ്ട കൂടിക്കാഴ്ചയ്ക്കൊടുവിൽ പരസ്പര വൈരം മറന്ന് കിമ്മും ട്രംപും; കൂടിക്കാഴ്ച വൻ വിജയമെന്ന് ഒരുമിച്ച് പ്രഖ്യാപിച്ച് ഇരു നേതാക്കളും; കിമ്മിനെ വൈറ്റ്ഹൗസിലേക്ക് ക്ഷണിച്ച് ട്രംപ്: ഭൂതകാലത്തെ പിന്നിൽ ഉപേക്ഷിക്കുന്നു; അമേരിക്കയുമായുള്ള പുതിയ ബന്ധത്തിൽ സന്തോഷമെന്ന് കിമ്മും: ലോകം ഉറ്റുനോക്കിയ കൂടിക്കാഴ്ചയ്ക്കൊടുവിൽ സമാധാന കരാറിൽ ഒപ്പിട്ട് അമേരിക്കയും കൊറിയയും

നാലുമണിക്കൂർ നീണ്ട കൂടിക്കാഴ്ചയ്ക്കൊടുവിൽ പരസ്പര വൈരം മറന്ന് കിമ്മും ട്രംപും; കൂടിക്കാഴ്ച വൻ വിജയമെന്ന് ഒരുമിച്ച് പ്രഖ്യാപിച്ച് ഇരു നേതാക്കളും; കിമ്മിനെ വൈറ്റ്ഹൗസിലേക്ക് ക്ഷണിച്ച് ട്രംപ്: ഭൂതകാലത്തെ പിന്നിൽ ഉപേക്ഷിക്കുന്നു; അമേരിക്കയുമായുള്ള പുതിയ ബന്ധത്തിൽ സന്തോഷമെന്ന് കിമ്മും: ലോകം ഉറ്റുനോക്കിയ കൂടിക്കാഴ്ചയ്ക്കൊടുവിൽ സമാധാന കരാറിൽ ഒപ്പിട്ട് അമേരിക്കയും കൊറിയയും

സിങ്കപ്പൂർ സിറ്റി: ലോകം ഉറ്റു നോക്കിയ കൂടിക്കാഴ്‌ച്ചയ്‌ക്കൊടുവിൽ ഉത്തര കൊറിയൻ മേധാവി കിം ജോങ് ഉന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും സമാധാന കരാറിൽ ഒപ്പിട്ടു. മണിക്കൂറുകൾ നീണ്ട ചർച്ച വൻ വിജയമാരുന്നെന്ന് ഇരു നേതാക്കളും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. നാലു മണിക്കൂർ നീണ്ട ചർച്ചയ്ക്ക് ഒടുവിൽ ഇരു നേതാക്കളും സമാധാന കരാറിൽ ഒപ്പുവെയ്ക്കുകയായിരുന്നു. ചർച്ചയ്ക്ക് ഒടുവിൽ കിമ്മിനെ അമേരിക്കയിലേക്ക് ക്ഷണിച്ചാണ് ട്രംപ് കസേരിയിൽ നിന്നും എഴുന്നേറ്റത്.

കിമ്മുമായുള്ള കൂടിക്കാഴ്ച ഉത്തര കൊറിയയുമായി പുതിയ ഒരു ബന്ധം തുടങ്ങാൻ ഇടയാക്കിയെന്ന് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. പ്രതീക്ഷിച്ചതിലും വളരെ വലിയ നേട്ടമാണ് കൂടിക്കാഴ്ചയിലൂടെ ഉണ്ടായത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ ഗുണപരമായ പുരോഗതിയുണ്ടായി. കൊറിയൻ ഉപഭൂഖണ്ഡത്തിലെ സാഹചര്യങ്ങളിൽ വലിയ മാറ്റമുണ്ടാകും. കഴിഞ്ഞ കാര്യങ്ങൾ കഴിഞ്ഞു. അമേരിക്കയുമായി പുതിയൊരു ബന്ധം സ്ഥാപിക്കാനായതിൽ സന്തോഷമെന്നാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം ട്രംപ് പ്രതികരിച്ചത്.

അതേസമയം സമാധാനത്തിലേക്കുള്ള ചുവടുവയ്പായിരിക്കും കൂടിക്കാഴ്ചയെന്ന് കിം ജോങ് ഉൻ പ്രതീക്ഷ പ്രകടിപ്പിച്ചു. കൂടിക്കാഴ്ച പുതിയ ചരിത്രമാണ്. ഭൂതകാലത്തെ പിന്നിൽ ഉപേക്ഷിക്കുന്നു. ചർച്ച ലക്ഷ്യം കണ്ടതോടെ നിർണായക മാറ്റത്തിന് ലോകം സാക്ഷ്യംവഹിക്കുമെന്നും കിം വ്യക്തമാക്കി. ലോകമെമ്പാടുമുള്ളവർ ഈ നിമിഷം കാണുകയാണെന്ന് എനിക്കറിയാം. പലരും ചിന്തിക്കുന്നത് ഇതൊരു ഫാന്റസി, സയൻസ് ഫിക്ഷൻ ചലച്ചിത്രത്തിലെ രംഗമാണെന്നായിരിക്കും. ഉച്ചകോടിയെക്കുറിച്ചുള്ള അവിശ്വാസങ്ങളും ഊഹാപോഹങ്ങളും ഞങ്ങൾ മറികടക്കും. മുൻകാലങ്ങളിലെ മുൻവിധികളും വ്യവഹാരങ്ങളുമാണ് ഇത്രയും കാലം തടസ്സമായിരുന്നത്. അവയൊക്കെ മറികടന്നാണ് ഇന്നിപ്പോൾ ഇവിടെയെത്തിയിരിക്കുന്നതെന്നും കിം പറയുന്നു

അതേസമയം ഇരുവരും ചേർന്ന് ഒപ്പിട്ട സമാധാന ഉടമ്പടിയുടെ വിശദാംശങ്ങൾ വ്യക്തമല്ല. ഇത് ഉടൻ പുറത്ത് വിടുമെന്നും ഇരുവരും പറഞ്ഞു.
സിങ്കപ്പൂരിലെ സെന്റോസ ദ്വീപിലുള്ള കാപ്പെല്ല ഹോട്ടലിലാണ് ഇരു നേതാക്കളുടേയും കൂടിക്കാഴ്ച നടന്നത്. മുൻവിധികളില്ലാത്ത ചർച്ചയെന്ന് കിം പ്രതികരിച്ചു. കൂടിക്കാഴ്ചവരെ കാര്യങ്ങളെത്താൻ വളരെ പ്രയാസപ്പെട്ടെന്നും കിം വിശദീകരിക്കുന്നു. ചർച്ച വലിയ വിജയമാകുമെന്നും വലിയ ബന്ധമായി കൂടിക്കാഴ്ച മാറുമെന്നും ട്രംപിന്റെ പ്രതികരണം. ഇതോടെ പ്രതീക്ഷകൾ വാനോളം ഉയരുകയാണ്. യു.എസാണ് ഉത്തര കൊറിയയുടെ ഏറ്റവുംവലിയ ഭീഷണി എന്നിരിക്കെ ചർച്ചയിൽ കിം ജോങ് ഉൻ മുൻതൂക്കം നൽകുക ഉത്തരകൊറിയയുടെ സുരക്ഷയ്ക്കായിരിക്കുമെന്നാണ് കരുതിയിരുന്നത്. അതുകൊണ്ട് തന്നെ ചർച്ച മണിക്കൂറുകൾക്കുള്ളിൽ അലസി പിരിയുമെന്നും കരുതിയവരുണ്ട്. എന്നാൽ ഈ ഘട്ടമെല്ലാം കടന്ന് ഉച്ചഭക്ഷണത്തിലേക്ക് കാര്യങ്ങളെത്തുന്നു. ഇതിനൊപ്പമാണ് പ്രതീക്ഷ നൽകുന്ന നേതാക്കളുടെ പ്രസ്താവനയും. ഇതോടെ ചരിത്രം രചിക്കുന്ന ഉച്ചകോടിയായി ഇത് മാറുമെന്ന് തന്നെയാണ് വിലയിരുത്തൽ.

1950-53 വർഷങ്ങളിലെ കൊറിയൻ യുദ്ധത്തിന് വിരാമമായെങ്കിലും സമാധാനക്കരാറിൽ ഒപ്പുവെച്ചിട്ടില്ലാത്തതിനാൽ സാങ്കേതികമായി ഇരുകൊറിയകളും ഇപ്പോഴും യുദ്ധാവസ്ഥയിലാണ്. ഉച്ചകോടിയിൽ കൊറിയൻയുദ്ധം അവസാനിപ്പിക്കാനുള്ള കാര്യത്തിൽ തീരുമാനമായേക്കും. ഉത്തരകൊറിയയും യു.എസുമായുള്ള നയതന്ത്രബന്ധം സാധാരണ നിലയിലെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിക്കുന്നതിലും തീരുമാനമുണ്ടാകും. നിർദ്ദേശങ്ങൾ അംഗീകരിച്ചാൽ ഉത്തരകൊറിയക്കുമേൽ ഐക്യരാഷ്ട്രസഭാ രക്ഷാസമിതി ഏർപ്പെടുത്തിയ ഉപരോധങ്ങളിൽ ഇളവ് ഏർപ്പെടുത്തുന്നതിനെക്കുറിച്ചും ചർച്ച നടന്നേക്കും. ഉത്തരകൊറിയയിൽ നടക്കുന്ന മനുഷ്യാവകാശലംഘനങ്ങളെക്കുറിച്ച് ഡൊണാൾഡ് ട്രംപ് ചർച്ചയിൽ പരാമർശിച്ചേക്കും. ഉത്തരകൊറിയയിൽ 1,20,000 രാഷ്ട്രീയത്തടവുകാരുണ്ടെന്നാണ് കണക്ക്. ഇവരെ വിട്ടയ്ക്കുന്നതിൽ ചർച്ച തുടരും.

ഇതോടെ ലോകം സമാധാനത്തിലേക്ക് പ്രതീക്ഷയോടെ കണ്ണുവെക്കുകയാണ്. നിശ്ചയിച്ച സമയത്തുതന്നെ ഹോട്ടലിലെത്തിയ ഇരു നേതാക്കളും രണ്ടു തവണ ഹസ്തദാനം ചെയ്തു. കൂടിക്കാഴ്ചയ്ക്കു മുൻപായി ഇരുവരും ചേർന്ന് മാധ്യമങ്ങളെ കാണുകയും ചെയ്തു. ഇരു നേതാക്കൾക്കും ഒപ്പം നാലംഗ സംഘങ്ങളുണ്ട്. ഡൊണാൾഡ് ട്രംപിന്റെ സംഘത്തിൽ വിദേശകാര്യ സെക്രട്ടറി പോംപെയോ, സെക്കൻഡ് ചീഫ് ഓഫ് സ്റ്റാഫ് ജോൺ കെല്ലി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൺ, വൈറ്റ് ഹൗസ് ഓപ്പറേഷൻസ് മേധാവി ജോ ഹാഗിൻ എന്നിവരാണുള്ളത്. ഉത്തരകൊറിയൻ വിദേശകാര്യമന്ത്രി റീ യോഹ് ഹോ, കൊറിയൻ വർക്കേഴ്‌സ് പാർട്ടി പ്രതിനിധി കിം യോങ് ചോൾ, കിമ്മിന്റെ സഹോദരി കിം യോ ചോങ്, വിദേശകാര്യ സെക്രട്ടറി ചോ സോൻ ഹുയി എന്നിവരാണ് ഉന്നിന്റെ സംഘത്തിലുള്ളത്.

ഉത്തരകൊറിയ അണ്വായുധം ഉപേക്ഷിക്കുമെന്ന പ്രതീക്ഷയിലാണ് യു.എസ്. ചർച്ചയ്ക്കിരിക്കുന്നത്. ഏഴുപതിറ്റാണ്ടോളം ശത്രുപക്ഷത്തായിരുന്ന യു.എസുമായി പുതിയ സൗഹൃദമാരംഭിക്കാമെന്നാണ് ഉത്തരകൊറിയയുടെ കണക്കുകൂട്ടൽ. ഇത്തരമൊരു കൂടിക്കാഴ്ചയെ പ്രതീക്ഷയോടെയാണ് അമേരിക്ക നോക്കിക്കാണുന്നത്. സഹകരിക്കാനുള്ള ഉത്തരകൊറിയയുടെ തീരുമാനത്തെ അഭിനന്ദിക്കുന്നതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചിരുന്നു. ഉത്തരകൊറിയ ആണവനിരായുധീകരണം നടപ്പാക്കുന്നത് ഉത്തരകൊറിയ, യു.എസ്., ദക്ഷിണകൊറിയ, ജപ്പാൻ എന്നിവയുൾപ്പെടെ ലോകരാജ്യങ്ങളെ സംബന്ധിച്ച് പ്രധാനമാണ്. അപൂർവം പേർക്ക് മാത്രമാണ് ഇങ്ങനെയൊരവസരം ലഭിക്കുന്നത്. അത് നന്നായി പോകുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും ട്രംപ് പറഞ്ഞു.

'പോൺ സ്റ്റാർ' വിവാദത്തിലും പാർട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങളിലും വലഞ്ഞിരിക്കുന്ന ട്രംപിന് കിട്ടിയ സുവർണ്ണാവരമാണ് ഈ ഉച്ചകോടി. ആണവനിരായുധീകരണത്തിന് ഉത്തര കൊറിയ തയാറായില്ലെങ്കിൽ ഉച്ചകോടിയിൽ നിന്ന് ഇറങ്ങിപ്പോരുമെന്ന ഭീഷണിയും ട്രംപ് മുഴക്കുന്നു. ഉത്തര കൊറിയയുടെ സമ്പൂർണ ആണവനിരായുധീകരണത്തിന്മേൽ ട്രംപ് കടുംപിടിത്തം നടത്തുമ്പോൾ ചർച്ചയുടെ ഗുണഫലത്തിലേറെയും ഉത്തര കൊറിയയിലേക്കു 'കൊണ്ടുപോകാനാകും' കിമ്മിന്റെ ശ്രമം. ലോകത്തിനു മുന്നിൽ ഉത്തര കൊറിയയ്ക്കുള്ള 'വില്ലൻ' പ്രതിച്ഛായ ഇല്ലാതാക്കുകയെന്നതാണ് ആദ്യലക്ഷ്യം. രാജ്യാന്തരവേദികളിൽ അംഗീകാരം നേടിയെടുക്കാനുള്ള ശ്രമത്തിന്റെ തുടക്കവും. അങ്ങനെ ട്രംപിനും കിമ്മിനും ഏറെ നിർണ്ണായകമാണ് ഈ കൂടിക്കാഴ്ച. അതുകൊണ്ട് തന്നെ ഇരുനേതാക്കളും കൈകൊടുക്കുമ്പോൾ ലോകവും പ്രതീക്ഷയിൽ.

സിങ്കപ്പൂരിലെ സെന്റോസ ദ്വീപിലുള്ള കാപ്പെല്ല ഹോട്ടലിൽ ഇരുപുറവുമിരുന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഉത്തരകൊറിയൻ മേധാവി കിം ജോങ് ഉന്നും ചർച്ച ചെയ്യുമ്പോൾ, ലോകം സമാധാനത്തിലേക്ക് പ്രതീക്ഷയോടെ കണ്ണുവെക്കുകയാണ്. ഉത്തരകൊറിയ അണ്വായുധം താഴെവയ്ക്കുമെന്ന പ്രതീക്ഷയിലാണ് യു.എസ്. ചർച്ചയ്ക്കിരിക്കുന്നത്. ഏഴുപതിറ്റാണ്ടോളം ശത്രുപക്ഷത്തായിരുന്ന യു.എസുമായി പുതിയ സൗഹൃദമാരംഭിക്കാമെന്നാണ് ഉത്തരകൊറിയയുടെ കണക്കുകൂട്ടൽ. ഇത്തരമൊരു കൂടിക്കാഴ്ചയെ പ്രതീക്ഷയോടെയാണ് അമേരിക്ക നോക്കിക്കാണുന്നത്. സഹകരിക്കാനുള്ള ഉത്തരകൊറിയയുടെ തീരുമാനത്തെ അഭിനന്ദിക്കുന്നതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചിരുന്നു. ഉത്തരകൊറിയ ആണവനിരായുധീകരണം നടപ്പാക്കുന്നത് ഉത്തരകൊറിയ, യു.എസ്., ദക്ഷിണകൊറിയ, ജപ്പാൻ എന്നിവയുൾപ്പെടെ ലോകരാജ്യങ്ങളെ സംബന്ധിച്ച് പ്രധാനമാണ്. അപൂർവം പേർക്ക് മാത്രമാണ് ഇങ്ങനെയൊരവസരം ലഭിക്കുന്നത്. അത് നന്നായി പോകുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും ട്രംപ് പറഞ്ഞു.

ചരിത്ര കൂടിക്കാഴ്തയാണ് സിംഗപ്പൂരിൽ നടക്കുന്നത്. ഇരു നേതാക്കളും കൈകൊടുത്താണ് ചർച്ചയ്ക്ക് തുടക്കമിട്ടത്. 14 അംഗ സംഘവുമായാണ് ട്രംപ് ചർച്ചയ്ക്ക് എത്തിയത്. ഇതിൽ പകുതി വനിതകളും. നയതന്ത്ര തലത്തിൽ ്മിടുമിടുക്കരാണ് എല്ലാവരും. കിമ്മും തോറ്റുകൊടുക്കാതെ എല്ലാം നേടിയെടുക്കാനും. കിമ്മിന്റെ അച്ഛനും മുത്തച്ഛനും നയതന്ത്രം പറഞ്ഞു കൊടുത്ത പരിചയ സമ്പന്നൻ കിം യോങ് ചോലും ഉത്തര കൊറിയൻ സംഘത്തിനൊപ്പമുണ്ട്. ഈ മുൻ ഇന്റലിജന്റ്‌സ് മേധാവി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതു തന്നെ യുഎസുമായുള്ള ഉത്തര കൊറിയൻ നയതന്ത്ര ബന്ധത്തിലാണ്. ഇതും കിം-ട്രംപ് കൂടിക്കാഴ്ചയെ സ്വാധീനിക്കും. നയതന്ത്രപരവും സാമ്പത്തികവുമായ ഉപരോധങ്ങൾ കൊണ്ടു വീർപ്പുമുട്ടുകയാണ് ഉത്തര കൊറിയ. സാമ്പത്തിക വളർച്ചയിലേക്ക് രാജ്യത്തെ നയിക്കാൻ സമാധാനമെന്ന പുതു വഴിയാണ് കിമ്മും ആഗ്രഹിക്കുന്നത്.

2017 ജൂലൈയിൽ നടന്ന ഒരു മിസൈൽ പരീക്ഷണമാണ് അമേരിക്കാ-ഉത്തരകൊറിയ ബന്ധത്തെ അതിരൂക്ഷമായ സ്ഥിതിയിലെത്തിച്ചത്. യുഎസിന്റെ അധീനതയിലുള്ള ദ്വീപിലേക്കു വരെ എത്താൻ ശേഷിയുള്ള ആ മിസൈലിന്റെ പരീക്ഷണത്തെ ഭീതിയോടെ അമേരിക്ക കണ്ടു. ഇതോടെ ട്രംപ് കിമ്മിനെ അതിരൂക്ഷമായി കളിയാക്കി. കിമ്മിനെ 'ലിറ്റിൽ റോക്കറ്റ്മാൻ' എന്നു വിളിച്ചായിരുന്നു അധിക്ഷേപം. അതോടെ അസഭ്യമെന്നു തന്നെ പറയാവുന്ന തരത്തിലുള്ള കിമ്മിന്റെ മറുപടിയെത്തി. തീക്കളിയാണു കിം നടത്തുന്നതെന്നായിരുന്നു ഇതിനു ട്രംപിന്റെ മറുപടി. അതിനു കിം തിരിച്ചടിച്ചതാകട്ടെ, വയസ്സായതിനാൽ ട്രംപിനു സ്ഥിരബുദ്ധി നഷ്ടപ്പെട്ടെന്നു പറഞ്ഞും. കിമ്മിനു മുഴുവട്ടാണെന്നു ട്രംപ് തിരിച്ചടിച്ചതോടെ ലോകത്തെയാകെ ഞെട്ടിച്ച ആ മറുപടിയെത്തി 'യുഎസ് ഒന്നോർത്താൽ നന്ന്. എന്റെ മേശയിൽ ഒരു 'ന്യൂക്ലിയർ ബട്ടനു'ണ്ടെന്ന കാര്യം'. 'എന്റെ വിരൽത്തുമ്പിലുമുണ്ട് ആണവ ബട്ടൺ. അതുപക്ഷേ ഉത്തര കൊറിയയേക്കാൾ ഏറെ വലുതാണെന്നു മാത്രം...' കിമ്മിന്റെ ആ ഭീഷണിക്ക് അതിലും ശക്തമായ ട്രംപിന്റെ മറുപടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP