Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

85 ശതമാനം മലയാളികളും ഒരേ പോലെ പറയുന്നു; സുഷമാ സ്വരാജ് ആണ് കിടിലൻ മന്ത്രി; 11 ശതമാനത്തിന്റെ പിന്തുണയോടെ നിതിൻ ഗഡ്ഗരി രണ്ടാമൻ; നോട്ട് നിരോധനം പരാജയമെന്ന് 50ശതമാനം പേർ; മോദി ഭരണം കേരളത്തിന് ഗുണകരമെന്ന് 48 ശതമാനം; മറുനാടൻ മലയാളി ഓൺലൈൻ സർവ്വേ സൂചിപ്പിക്കുന്നത്

85 ശതമാനം മലയാളികളും ഒരേ പോലെ പറയുന്നു; സുഷമാ സ്വരാജ് ആണ് കിടിലൻ മന്ത്രി; 11 ശതമാനത്തിന്റെ പിന്തുണയോടെ നിതിൻ ഗഡ്ഗരി രണ്ടാമൻ; നോട്ട് നിരോധനം പരാജയമെന്ന് 50ശതമാനം പേർ; മോദി ഭരണം കേരളത്തിന് ഗുണകരമെന്ന് 48 ശതമാനം; മറുനാടൻ മലയാളി ഓൺലൈൻ സർവ്വേ സൂചിപ്പിക്കുന്നത്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി മന്ത്രിസഭയിലെ മികവിന്റെ മന്ത്രി ആര്? മലയാളികൾ ബഹുഭൂരിഭാഗത്തിനും ഉത്തരം പറയൽ എളുപ്പമാണ്. അവർ വിരൽ ചൂണ്ടുന്നത് ഇന്ത്യൻ വിദേശകാര്യ നയത്തിന് പുതിയ രൂപവും ഭാവവും മനുഷ്യ മുഖവും നൽകിയ മന്ത്രയെ തന്നെയാണ്. മറുനാടൻ സർവ്വേയും തുറന്നു കാട്ടുന്നത് സുഷമാ സ്വരാജിന്റെ നയതന്ത്ര മികവിനെയാണ്. മോദി സർക്കാർ അഞ്ചാവർഷത്തിലേക്ക് കടക്കുമ്പോഴും സുഷമ്മ തന്നെയാണ് പ്രിയങ്കരി. അവരുടെ പ്രവർത്തനത്തിനുള്ള കൈയടിയാണ് മറുനാടൻ സർവ്വേ.

സർവ്വേയിൽ മോദി ഭരണത്തിന് പാസ് മാർക്ക് മാത്രമാണ് കിട്ടുന്നത്. അപ്പോഴും സുഷമയുടെ തിളക്കത്തിന് പത്തരമാറ്റാണ്. 84.5 ശതമാനം പേരാണ് കേന്ദ്രമന്ത്രിസഭയിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചത് സുഷമയാണെന്ന് പറയുന്നത്. വിദേശകാര്യമന്ത്രിയെന്ന നിലയിൽ പാവപ്പെട്ടവരുടെ പ്രശ്‌നങ്ങളിൽ പോലും സുഷമ ഇടപെടൽ നടത്തി. ട്വീറ്റിലൂടെ അറിയിച്ചാൽ പോലും നീതിയെത്തുന്ന നിലപാടുകളാണ് സുഷമ എടുത്തത്. പ്രവാസ ലോകത്ത് ജോലിയെടുക്കുന്ന മലയാളികളും സുഷമയുടെ കരുത്ത് അറിഞ്ഞു.

പ്രവാസികാര്യ വകുപ്പിനെ വിദേശകാര്യത്തോട് ചേർത്തിട്ടും ആർക്കും വേദനയോ പരിഭവമോ ഇല്ല. യുപിഎ ഭരണകാലത്ത് പ്രവാസികാര്യത്തിന് മാത്രം മന്ത്രിയുണ്ടായിട്ടും ആർക്കും അശ്വാസമെത്തിയില്ല. എന്നാൽ സുഷമ വകുപ്പ് രണ്ടും ചേർത്ത് ഒന്നാക്കിയിട്ടും എല്ലാം സംതൃപ്തർ. അതുകൊണ്ടാണ് മോദിക്കെതിരെ വോട്ട് ചെയ്യുന്നവർക്ക് പോലും സുഷമ മികവിന്റെ മന്ത്രിയാകുന്നത്.

റോഡ് ട്രാൻസ്‌പോർട്ട് മന്ത്രിയെന്ന് അറിയപ്പെടുന്ന നിതിൻ ഗഡ്ഗരിയാണ് സുഷമയ്ക്ക് പിന്നിൽ രണ്ടാമൻ. 11.2 ശതമാനം വോട്ടാണ് ഗഡ്ഗരിക്ക് കിട്ടുന്നത്. അതിവേഗ ദേശീയപാതാ വികസനത്തിന് നേതൃത്വം നൽകുന്നത് ബിജെപിയുടെ മുൻ അധ്യക്ഷൻ കൂടിയായ ഗഡ്ഗരിയാണ്. മൂന്നാമത് രാജ്‌നാഥ് സിങ്. 1.6 ശതമാനം വോട്ട് മാത്രം. 1.4 ശതമാനം വോട്ടുമായി അരുൺ ജെയ്റ്റ്‌ലി നാലാമൻ. ഉപരാഷ്ട്രപതിയായ വെങ്കയ്യനായിഡുവിന്റെ മന്ത്രികാലത്തെ ഭരണം ഓർക്കുന്നവരും ഉണ്ട്. 0.8ശതമാനം പേർ മികച്ച മന്ത്രിയായി കാണുന്നത് വെങ്കയ്യയെയാണ്. രവിശങ്കർ പ്രസാദിന് 0.3ശതമാനവും പ്രകാശ് ജാവ്‌ദേക്കറിന് 0.2ശതമാനവും പേരുടെ പിന്തുണ കിട്ടി.

നോട്ട് പിൻവലിക്കലിനെയാണ് മോദി സർക്കാരിന്റെ ഏറ്റവും മികച്ച തീരുമാനമായി മലയാളികൾ വിലയിരുത്തുന്നത്. 24.2 ശതമാനേ പേർ അങ്ങനെ പറയുമ്പോൾ ജിഎസ്ടിക്കാണ് രണ്ടാം സ്ഥാനം. പാക്കിസ്ഥാനെതിരായ മിന്നലാക്രമണത്തിന് 22.5 ശതമാനം പേരും കൈയടിക്കുന്നു. മിന്നലാക്രമണമാണ് മൂന്നാമൻ. രണ്ടാമതുള്ള ജി എസ് ടിക്ക് കിട്ടിയത് 22.7ശതമാനം വോട്ടാണ്. സ്വച്ഛ ഭാരത്തിന് 17.2 ശതമാനവും ജൻധൻ യോജനയ്ക്ക് 13.4 ശതമാനവും വോട്ട് കി്ടടുന്നു. അങ്ങനെ മോദി സർക്കാരിന്റെ നേട്ടങ്ങളുടെ പട്ടികയിൽ ജനങ്ങളെ ഏറെ ബുദ്ധിമുട്ടിലാക്കിയെന്ന് പൊതു സമൂഹം വിലയിരുത്തുന്ന നോട്ട് പിൻവലിക്കലിനെയാണ് മികച്ച തീരുമാനമായി ഉയർത്തിക്കാട്ടുന്നതെന്നതാണ് ശ്രദ്ധേയം.

നോട്ട് നിരോധനത്തിന്റെ പേരിൽ പ്രഖ്യാപിച്ച ലക്ഷ്യങ്ങൾ നേടാൻ കേന്ദ്രസർക്കാരിന് കഴിഞ്ഞോ? എന്ന ചോദ്യവും സർവ്വേയിൽ ഉയർത്തി. എന്നാൽ ഇതിൽ ലക്ഷ്യം നേടിയില്ലെന്ന പക്ഷക്കാരാണ് കൂടുതൽ. ലക്ഷ്യം നേടിയെന്ന് അഭിപ്രായക്കാർ 16.7ശതമാനം മാത്രമാണ്. വൻ പരാജയമെന്ന് 40.8ശതമാനം പേർ വിലയിരുത്തുന്നു. 23.5 ശതമാനം പേർ കുറേയൊക്കെ നേടിയെന്ന പക്ഷക്കാരാണ്. ബാക്കിയുള്ളവരും തീരുമാനത്തെ എതിർക്കുന്നു. അങ്ങനെ നോട്ട് നിരോധനം വിജയമല്ലെന്ന് പറയുന്നവരാണ് ഏറെയും.

ബിജെപിയുടെ കേന്ദ്രഭരണം കേരളത്തിന് ദോഷം ചെയ്തുവെന്ന് പറയുന്നത് 41.7 ശതമാനം പേരാണ്. 28.4 ശതമാനം പേരും ഏറെ ഗുണം ചെയ്തുവെന്ന് പറയുന്നു. ഒരു പരിധി വരെ ഗുണം കാണുന്നവരാണ് 29.9ശതമാനവും. അതായത് അൽഫോൻസ് കണ്ണന്താനത്തെ മന്ത്രിയാക്കിയത് ഉൾപ്പെടെയുള്ള മോദിയുടെ തീരുമാനങ്ങളെ പ്രതീക്ഷയോടെ കാണുന്ന ഒരു വിഭാഗം മലയാളികളുണ്ട്. കൂടുതൽ പേരും മോദിയുടെ ഭരണം കേരളത്തിന് നേട്ടമെത്തിക്കുമെന്ന പ്രതീക്ഷക്കാരുമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP