Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

13 വയസ്സിൽ താഴെ പ്രായമായ കുട്ടികൾക്ക് ചൈൽഡ് കെയർ സബ്സിഡി;രണ്ടാഴ്ചയിൽ എട്ടു മണിക്കൂറെങ്കിലും ജോലി ചെയ്യുകയോ, പഠനം നടത്തുകയോ ചെയ്യുന്ന രക്ഷിതാക്കളുടെ മക്കൾക്ക് ആനുകൂല്യം; ആനുകൂല്യങ്ങൾ ലഭിക്കാൻ ഇപ്പോൾ അപേക്ഷിക്കാം

13 വയസ്സിൽ താഴെ പ്രായമായ കുട്ടികൾക്ക് ചൈൽഡ് കെയർ സബ്സിഡി;രണ്ടാഴ്ചയിൽ എട്ടു മണിക്കൂറെങ്കിലും ജോലി ചെയ്യുകയോ, പഠനം നടത്തുകയോ ചെയ്യുന്ന രക്ഷിതാക്കളുടെ മക്കൾക്ക് ആനുകൂല്യം; ആനുകൂല്യങ്ങൾ ലഭിക്കാൻ ഇപ്പോൾ അപേക്ഷിക്കാം

രാജ്യത്ത് അടുത്ത മാസം മുതൽ നടപ്പിലാക്കുന്ന ചൈൽഡ് കെയർ സബ്‌സിഡിക്കായി രക്ഷിതാക്കൾ ഇപ്പോൾ അപേക്ഷിക്കേണ്ടതാണ്. ജൂലൈ രണ്ടിന് മുൻപായി അപേക്ഷ സമർപ്പിക്കാത്തവർക്ക് ചൈൽഡ് കെയറിനുള്ള സർക്കാർ ആനുകൂല്യം ലഭ്യമാകില്ല. അതുകൊണ്ട് ഇന്ന് തന്നെ നിങ്ങൾക്ക് ആനുകൂല്യം ഉറപ്പാക്കാം

കുടുംബത്തിന്റെ വാർഷിക വരുമാനത്തിനനുസരിച്ചാകും ആനുകൂല്യം നിർണയിക്കുന്നത്. ചൈൽഡ് കെയർ സബ്സിഡിക്ക് അർഹരായവരുടെ ആനുകൂല്യം സർക്കാർ തന്നെ നേരിട്ട് ചൈൽഡ് കെയർ സെന്ററുകൾക്ക് നൽകും.നിലവിൽ ചൈൽഡ് കെയർ റിബേറ്റ്, ചൈൽഡ് കെയർ ബെനിഫിറ്റ് എന്ന് രണ്ടായി തിരിച്ചാണ് സർക്കാർ ആനുകൂല്യം ലഭ്യമാക്കുന്നത്. എന്നാൽ ഇവ രണ്ടും നിർത്തലാക്കികൊണ്ടാണ് പുതിയ മാറ്റം നടപ്പിലാക്കുന്നത്. ജൂലൈ മുതൽ ഇവക്കു പകരമായി ചൈൽഡ് കെയർ സബ്സിഡി നിലവിൽ വരും.

നിലവിൽ ലഭിക്കുന്ന ആനുകൂല്യം തുടർന്നും ലഭ്യമാകാൻ രക്ഷിതാക്കൾ പുതിയ അപേക്ഷ സമർപ്പിക്കേണ്ടതാണ്. സെന്റർ ലിങ്കിലെ ഓൺലൈൻ അക്കൗണ്ട് ആയ Mygov ലൂടെയാണ് ഈ അപേക്ഷ സമർപ്പിക്കേണ്ടത്.ജൂലൈ രണ്ടിന് മുൻപായി അപേക്ഷ സമർപ്പിക്കാത്തവർക്ക് ചൈൽഡ് കെയറിനുള്ള സർക്കാർ ആനുകൂല്യം ലഭ്യമാകില്ല

സെക്കന്ററി സ്‌കൂൾ പഠനം ആരംഭിക്കാത്ത കുട്ടികൾ അഥവാ 13 വയസ്സിൽ താഴെ പ്രായമായ കുട്ടികൾക്കും, താത് പ്രായത്തിൽ എടുക്കേണ്ട കുത്തിവയ്പുകളെല്ലാം കൃത്യ സമയത്തു തന്നെ എടുത്തവർക്കും, ൂടാതെ, രണ്ടാഴ്ചയിൽ എട്ടു മണിക്കൂറെങ്കിലും ജോലി ചെയ്യുകയോ, പഠനം നടത്തുകയോ അല്ലെങ്കിൽ വോളന്റീർ ആയി പ്രവർത്തിക്കുകയോ ചെയ്യുന്ന രക്ഷിതാക്കൾക്ക് മാത്രമേ ഈ ആനുകൂല്യം ലഭ്യമാകുകയുള്ളു.

ഇതിനു പുറമെ, ആനുകൂല്യത്തിനനുസരിച്ച് നൽകി വരുന്ന തുകയിലും മാറ്റങ്ങൾ കൊണ്ടുവരാൻ സർക്കാർ തീരുമാനിച്ചു . നിലവിൽ 186,958 ഡോളറിനു മുകളിൽ വരുമാനമുള്ള കുടുംബങ്ങൾക്ക് വര്ഷം 7500 ഡോളറാണ് സർക്കാർ ആനുകൂല്യം നൽകി വരുന്നത്. ഈ തുകയിൽ വർദ്ധനവ് വരുത്താനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. പുതിയ മാറ്റം നടപ്പിലാക്കുന്നതയോടെ ഒരു കുട്ടിക്ക് 10,000 ഡോളറോളം ആനുകൂല്യം ലഭ്യമാകും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP