Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പ്രൊഫ ഡിങ്കന്റെ ഷൂട്ടിങ് കഴിഞ്ഞാൽ സംവിധായക മേലങ്കി അണിയാനുറച്ച് ജനപ്രിയനായകൻ; നായകനാകാൻ സമ്മതം മൂളി മമ്മൂട്ടി; പ്രൊഫ ഡിങ്കനിലെ തർക്കങ്ങൾ പറഞ്ഞു തീർത്തുവെന്നും സൂചന; ഗൾഫിൽ ഷൂട്ട് ചെയ്യുക അത്യാവശ്യ സീനുകൾ മാത്രം; അടുത്ത മാസം കൊച്ചി സ്റ്റേഡിയത്തിൽ രാമചന്ദ്രബാബു ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂൾ; ദിലീപ് വീണ്ടും സിനിമാ തിരക്കുകളിലേക്ക്

പ്രൊഫ ഡിങ്കന്റെ ഷൂട്ടിങ് കഴിഞ്ഞാൽ സംവിധായക മേലങ്കി അണിയാനുറച്ച് ജനപ്രിയനായകൻ; നായകനാകാൻ സമ്മതം മൂളി മമ്മൂട്ടി; പ്രൊഫ ഡിങ്കനിലെ തർക്കങ്ങൾ പറഞ്ഞു തീർത്തുവെന്നും സൂചന; ഗൾഫിൽ ഷൂട്ട് ചെയ്യുക അത്യാവശ്യ സീനുകൾ മാത്രം; അടുത്ത മാസം കൊച്ചി സ്റ്റേഡിയത്തിൽ രാമചന്ദ്രബാബു ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂൾ; ദിലീപ് വീണ്ടും സിനിമാ തിരക്കുകളിലേക്ക്

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: ഇടവേളയ്ക്ക് ശേഷം ദിലീപ് വീണ്ടും സിനിമയിൽ സജീവമാകുന്നു. പ്രൊഫ. ഡിങ്കന്റെ സെറ്റിൽ നിന്ന് ചിത്രങ്ങൾ ചോർന്നത് ദിലീപിനെ പ്രകോപിപ്പിച്ചിരുന്നു. ഇതോടെ ഡിങ്കന് ഇടവേളയായി. ഇത് വീണ്ടും പുനരാരംഭിക്കാനാണ് നീക്കം. ഇതിനൊപ്പം ദിലീപ് സിനിമയും സംവിധാനം ചെയ്‌തേയ്ക്കും. മമ്മൂട്ടിയെ നായകനാക്കുന്ന സിനിമയാണ് മനസ്സിലുള്ളത്. താമസിയാതെ തന്നെ ഈ ചിത്രത്തിന്റെ വിശദാംശങ്ങൾ പുറത്തുവരും. പ്രാരംഭ ചർച്ചകൾ തുടങ്ങി കഴിഞ്ഞു.

ഇതിനിടെയാണ് പ്രൊഫ.ഡിങ്കന്റെ നിർത്തിവച്ചിട്ടുള്ള ഷൂട്ടിങ് പുനഃരംഭിക്കാൻ നീക്കം ശക്തം. ഷൂട്ടിങ് പുനരാംഭിക്കുന്നത് സംബന്ധിച്ച് നായകൻ ദിലീപും നിർമ്മാതാവ് സനൽതോട്ടവും കഴിഞ്ഞ ദിവസം ചർച്ച നടത്തി. അടുത്ത ഷെഡ്യൂൾ പൂർത്തീകരിക്കുന്നതിന് വിശദമായ കർമ്മ പദ്ധതി തയ്യാറാക്കിയെന്നാണ് അറിയുന്നത്. അടുത്തമാസം കൊച്ചിയിൽ ഷൂട്ടിങ് ആരംഭിക്കത്ത രീതിയിൽ അണിയറ പ്രവർത്തനങ്ങൾ മുന്നേറിയതായിട്ടാണ് അറിയുന്നത്. കൊച്ചി ഇന്റർനാഷൽ സ്റ്റേഡിയം ഷൂട്ടിംഗിനായി തരപ്പെടുത്താൻ നീക്കം നടക്കുന്നതായും സൂചന ലഭിച്ചു. ഛായാഗ്രാഹകനായ രാമചന്ദ്ര ബാബുവാണ് ഡിങ്കൻ സംവിധാനം ചെയ്യുന്നത്.

വിദേശയാത്രയ്ക്ക് അനുമതി തേടി ദിലീപ് കോടതിയിൽ സമർപ്പിച്ച ഹർജി പിൻവലച്ചതായി ഇന്ന് മാധ്യമങ്ങളിൽ വാർത്തയുണ്ടായിരുന്നു. പ്രൊഫ.ഡിങ്കന്റെ കുറച്ചുഭാഗങ്ങൾ ദുബായിലാണ് ചിത്രീകരണമെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. ഇതിനായി പോകുന്നതിനായിരിക്കാം ദിലീപ് കോടതിയിൽ വിദേശാത്രയ്ക്ക് അപേക്ഷ നൽകിയിരുന്നതെന്നും ഇത് പിൻവലിച്ചത് ചിത്രം ഉപേക്ഷിച്ച സാഹചര്യത്തിൽ ആയിരിക്കാം എന്നും മറ്റും സിനിമമേഖലയിൽ പരക്കെ പ്രചാരണവുമുണ്ടായി.ഈ സ്ഥിതിയിൽ മറുനാടൻ നടത്തിയ അന്വേഷണത്തിലാണ് പൊഫ.ഡിങ്കന്റെ പ്രവർത്തനങ്ങൾ സജീവമായി മുന്നോട്ട് പോകുന്നുവെന്ന് വ്യക്തമായത്.

കാലവസ്ഥ അനുകൂലമെങ്കിൽ പ്രൊഫ.ഡിങ്കന്റെ ദുബായിലെ ഷൂട്ടിങ് ഒക്ടോബറിലോ നവംബറിലോ നടത്താനാണ് അണിയറ പ്രവർത്തകർ ലക്ഷ്യമിട്ടിട്ടുള്ളത്. നേരത്തെ കൊച്ചിയിലും പരിസരപ്രദേശങ്ങളിലും ചിത്രത്തിന്റെ ഷൂട്ടിങ് നടന്നിരുന്നിരുന്നു. തന്റെ ഒരു സ്റ്റിൽഫോട്ടോ പോലും ലൊക്കേഷനിൽ നിന്നും പുറത്ത് പോകരുതെന്ന് താരം നിർമ്മാതാവ് അടക്കമുള്ള അണിയറ പ്രവർത്തകരോട് ആവശ്യപ്പെട്ടിരുന്നായിട്ടാണ് അറിയുന്നത്. സിനിമയുടെ അണിയറപ്രവർത്തകരല്ലാതെ ആരെയും ലൊക്കേഷനിൽ പ്രവേശിപ്പിച്ചിരുന്നില്ല. പുറമേ നിന്നെത്തുന്നവരെ തടയാൻ തടിമാടന്മാരുടെ ശക്തമായ കാവലും ലക്കേഷനിലുണ്ടായിരുന്നു.

ചിത്രത്തിലെ ദിലീപിന്റെ ഗെറ്റപ്പ് പുറത്ത് പോകാതിരിക്കുന്നതിനാണ് സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയതെന്നായിരുന്നു അന്ന് അണിയറപ്രവർത്തകരുടെ വാദം. ഈ സാഹചര്യത്തിൽ മറുനാടൻ പ്രതിനിധി ആർ പീയൂഷ് ലൊക്കേഷനിൽ നേരിട്ടെത്തി വീഡിയോ ദൃശ്യങ്ങൾ സഹിതം വാർത്ത പുറത്തുവിട്ടിരുന്നു. ഇതിന് ശേഷമാണ് ഡിങ്കന്റെ പ്രവർത്തനം മന്ദഗതിയിലായത്. എന്നാൽ ഇതെല്ലാം വെറും സാങ്കേതികത്വം മാത്രമാണെന്നാണ് പുറത്തുവരുന്ന സൂചന. ഇതിനൊപ്പമാണ് മമ്മൂട്ടിയെ നായകനാക്കി സിനിമ സംവിധാനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ദിലീപെന്ന സൂചനയും ലഭിച്ചത്.

നടിയെ ആക്രമിച്ച കേസിൽ ദിലീപ് അറസ്റ്റിലായതോടെ അമ്മയിൽ നിന്നും പുറത്താക്കിയിരുന്നു. ഈ തീരുമാനം പ്രഖ്യാപിച്ചത് മമ്മൂട്ടിയായിരുന്നു. ഇതോടെ ദിലീപും മമ്മൂട്ടിയും രണ്ട് വഴിക്കാണ് സഞ്ചരിക്കുന്നതെന്നും ചർച്ചകളെത്തി. ഇത് ശരയില്ലെന്ന് കൂടി വരുത്താനാണ് മമ്മൂട്ടിയെ നായകനാക്കി സിനിമയെടുക്കാനുള്ള ദിലീപിന്റെ തീരുമാനമെന്നാണ് സൂചന. അഭിനയിക്കാൻ മമ്മൂട്ടിയും സന്നദ്ധത അറിയിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP