Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രിസാല സ്റ്റഡി സർക്കിൾ ജിദ്ദ സെൻട്രൽ കമ്മറ്റി സംഘടിപ്പിച്ച വിശുദ്ധ ഖുർആൻ പാരായണ മത്സരം 'തർതീൽ' സമാപിച്ചു

രിസാല സ്റ്റഡി സർക്കിൾ ജിദ്ദ സെൻട്രൽ കമ്മറ്റി സംഘടിപ്പിച്ച വിശുദ്ധ ഖുർആൻ പാരായണ മത്സരം 'തർതീൽ' സമാപിച്ചു

ജിദ്ദ :കുട്ടികളും യുവാക്കളുമടങ്ങുന്ന പ്രവാസി സമൂഹത്തിൽ ആലാപന മധുരിമ നിറഞ്ഞ ഖുർആൻ പഠന-പാരായണത്തിന്റെ അരങ്ങുകളൊരുക്കി രിസാല സ്റ്റഡി സർക്കിൾ ജിദ്ദ സെൻട്രൽ കമ്മറ്റി സംഘടിപ്പിച്ച ഖുർആൻ പഠന പാരായണ മത്സരം തർതീൽ രണ്ടാം എഡിഷൻ വിവിധ പരിപാടികളോടെ സമാപിച്ചു. ജൂനിയർ, സീനിയർ, ജനറൽ വിഭാഗങ്ങളിലായി വിശുദ്ധ ഖുർആൻ പാരായണ,ഹിഫ്‌ള്,ഖുർആൻ ക്വിസ് എന്നീ മൂന്ന് ഇനങ്ങളായാണ് മത്സരങ്ങൾ നടന്നത്. മികച്ച ആലാപന ശൈലികൊണ്ട് മത്സരാര്തികൾ ഏവരുടെയും മനം കവർന്നു.

ഖുർആനിന്റെ 7 പാരായണ ശൈലികൾ സദസ്യർക്കു ഹൃദ്യമായി പരിചയപ്പെടുത്തിയ ഡോക്യുമെന്ററി മുജവ്വദ് എന്നിവ പരിപാടിയുടെ മറ്റു ആകർഷണങ്ങളായി. യൂനിറ്റ് സെക്റ്റർ തര മത്സരങ്ങളിൽ നിന്നും വിജയികളായവരാണ് സെൻട്രൽ തല മത്സരത്തിൽ മാറ്റുരച്ചത്. ബവാദി,ഷറഫിയ്യ, അനാകിഷ് സെക്റ്ററുകൾ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.വിജയികൾക്ക് സയ്യിദ് തുറാബ് തങ്ങൾ,അബ്ദുൽ റഹ്മാൻ മളാഹിരി തുടങ്ങി ഐ.സി.എഫ് - ആർ.എസ്.സി നേതാക്കൾ സമ്മാന വിതരണം നടത്തി.

ആർ എസ് സി സെൻട്രൽ ചെയർമാൻ ചെയർമാൻ നൗഫൽ മുസ്ലിയാരുടെ അധ്യക്ഷതയിൽ ആരംഭിച്ച പരിപാടി ഐ.സി.എഫ് ജിദ്ദ സെൻട്രൽ ചെയർമാൻ അബ്ദുൽ റഹ്മാൻ മളാഹിരി ഉദ്ഘാടനം നിർവഹിച്ചു. മുജീബ് എ ആർ നഗർ, അബ്ദുൽ ഖാദർ മാസ്റ്റർ,മുസ്തഫ സഅദി,അബ്ദുൽ നസീർ അൻവരി തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. നൗഫൽ കോടമ്പുഴ,സുജീർ പുത്തൻപള്ളി,യാസർ അറഫാത് തുടങ്ങിയവർ സംബന്ധിച്ചു.

ഗ്രാൻഡ് ഇഫ്താറോടെ സമാപിച്ച പരിപാടിക്ക് ആർ എസ് സി ജിദ്ദ സെൻട്രൽ സ്റ്റുഡൻസ് കൺവീനർ യഹിയ വളപട്ടണം സ്വാഗതവും ജംഷീർ വനയാട് നന്ദിയും പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP