Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജെസ്നയുടെ പേരിൽ പ്രചരിക്കുന്നതെല്ലാം പഴയ കഥകൾ; ഒന്നിലും കഴമ്പൊന്നുമില്ലെന്ന് പൊലീസ്; സുഹൃത്തിന്റെ നുണ പരിശോധനയെപ്പറ്റി അറിവില്ല; ജെസ്നയുടെ കാമുകനെന്ന് ആരോപിച്ച യുവാവ് മറ്റൊരു പെൺകുട്ടിയുമായി പ്രണയത്തിൽ; ജെസ്നയുമായുള്ള സൗഹൃദം അവസാനിപ്പിച്ചത് സഹോദരന്റെ ഭീഷണിയെ തുടർന്ന്: പഴങ്കഥകൾ കുത്തിപ്പൊക്കി മാധ്യമങ്ങൾ പുതിയതാക്കുമ്പോൾ അന്വേഷണം വഴിമുട്ടി പൊലീസ്

ജെസ്നയുടെ പേരിൽ പ്രചരിക്കുന്നതെല്ലാം പഴയ കഥകൾ; ഒന്നിലും കഴമ്പൊന്നുമില്ലെന്ന് പൊലീസ്; സുഹൃത്തിന്റെ നുണ പരിശോധനയെപ്പറ്റി അറിവില്ല; ജെസ്നയുടെ കാമുകനെന്ന് ആരോപിച്ച യുവാവ് മറ്റൊരു പെൺകുട്ടിയുമായി പ്രണയത്തിൽ; ജെസ്നയുമായുള്ള സൗഹൃദം അവസാനിപ്പിച്ചത് സഹോദരന്റെ ഭീഷണിയെ തുടർന്ന്: പഴങ്കഥകൾ കുത്തിപ്പൊക്കി മാധ്യമങ്ങൾ പുതിയതാക്കുമ്പോൾ അന്വേഷണം വഴിമുട്ടി പൊലീസ്

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: വെച്ചുച്ചിറ കൊല്ലമുളയിൽ നിന്ന് മാർച്ച് 22 ന് കാണാതായ ജെസ്നയെന്ന കോളജ് വിദ്യാർത്ഥിനിയെപ്പറ്റി പ്രചരിക്കുന്ന കഥകളെല്ലാം പഴയതെന്ന് പൊലീസ്. മാധ്യമങ്ങൾ ജസ്ന വിഷയം ഏറ്റെടുക്കുന്നതിന് മുൻപ് തന്നെ പൊലീസ് അന്വേഷിച്ച് മടക്കിയ കേസ് ഫയലിലെ വിവരങ്ങളാണ് പുത്തൻ പുതിയതെന്ന രീതിയിൽ മാധ്യമങ്ങൾ ആഘോഷിക്കുന്നത്. ഏറ്റവും ഒടുവിലായി ജെസ്നയുടെ സുഹൃത്തിനെ നുണപരിശോധന നടത്തുമെന്ന മുട്ടൻ നുണയും മാധ്യമങ്ങൾ പ്രചരിപ്പിച്ചു. ഇതുവരെ അങ്ങനെ ഒരു നീക്കമില്ലെന്നും ഇനിയുണ്ടാകാനുള്ള സാധ്യത വളരെ കുറവാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.

കാഞ്ഞിരപ്പള്ളി എസ്ഡി കോളജിൽ ഒരേ ക്ലാസിൽ പഠിക്കുന്ന യുവാവുമായി ജെസ്നയ്ക്ക് സൗഹൃദമുണ്ടായിരുന്നുവെന്നും ജെസ്നയുടെ ഫോണിൽ നിന്നുള്ള അവസാന സന്ദേശം അയാൾക്കായിരുന്നുവെന്നുമുള്ള വാർത്ത മാധ്യമങ്ങളിൾ വന്നു. മറ്റു മാധ്യമങ്ങൾ പിന്നീടത് ഏറ്റുപിടിച്ചു. പുഞ്ചവയൽ സ്വദേശിയുമായുള്ള ജെസ്നയുടെ സൗഹൃദം സഹോദരനാണ് തടസപ്പെടുത്തിയത്. ജെസ്നയുടെ സഹോദരൻ ഈ യുവാവിനെ നേരിൽ കണ്ട് താക്കീത് ചെയ്യുകയായിരുന്നു. ഇതോടെ യുവാവ് ജെസ്നയുമായുള്ള സൗഹൃദം അവസാനിപ്പിച്ചിരുന്നു.

എങ്കിലും ജെസ്ന പിന്മാറാൻ തയാറായില്ല. ഇയാൾക്ക് നിരന്തരം മെസേജ് അയച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. നീ എന്നെ സ്നേഹിച്ചില്ലെങ്കിൽ ഞാൻ ജീവനൊടുക്കുമെന്ന ഭീഷണിയായിരുന്നു ഏറെയുമെന്നാണ് പൊലീസ് പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് യുവാവിനെ പൊലീസ് വിശദമായി ചോദ്യം ചെയ്തിരുന്നു. സംശയിക്കത്തക്കതായി യാതൊന്നും കണ്ടെത്തിയിരുന്നില്ല. നിലവിൽ ഈ യുവാവ് മറ്റൊരു പെൺകുട്ടിയുമായി സ്നേഹത്തിലാണെന്നും പൊലീസ് പറയുന്നു.

ചെന്നൈയിൽ ജെസ്ന ഫോൺ വിളിക്കാൻ ബൂത്തിലെത്തിയെന്ന് പറയപ്പെടുന്നതും പഴയ കാര്യം തന്നെയാണ്. സൂചന കിട്ടിയപ്പോൾ തന്നെ പ്രത്യേക സംഘം അവിടെ അന്വേഷണം നടത്തിയിരുന്നു. കടക്കാർ പറഞ്ഞ അടയാളം വച്ച്, ആ സമയത്ത് അവിടെ നിന്ന് പോയ വിളികളുടെയും വന്ന കാളുകളുടെയും ലിസ്റ്റ് പരിശോധിച്ചതിൽ നിന്നും ഒരു സൂചനയും കിട്ടിയിട്ടില്ല. ഈ സംഭവങ്ങൾ എല്ലാം നടന്നത് മാധ്യമങ്ങൾ ജെസ്ന വിഷയം ഏറ്റെടുക്കുന്നതിന് മുൻപായിരുന്നു. അതു കൊണ്ടു തന്നെ നിലവിൽ പുതിയതെന്ന പേരിൽ വരുന്ന കാര്യങ്ങൾ എല്ലാം തന്നെ പഴയതാണെന്നും പൊലീസ് പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP