Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുടിയേറ്റക്കാരെ ബ്രിട്ടൻ നാടുകടത്തുന്നത് പഴയ അടിമ വ്യാപാരത്തെ ഓർമിപ്പിക്കുംവിധം; വിമാനത്തിൽ കയറ്റിവിടാൻ കൊണ്ടുപോകുന്നത് കൈവിലങ്ങുവെച്ചും അരയിൽ ബെൽറ്റിട്ട് കെട്ടിയുമൊക്കെ; ഒരാൾക്ക് മൂന്ന് ജീവനക്കാർവീതം വിമാനത്തിലും കയറും; നാടുകടത്തൽ ക്രൂരതയുടെ വിശദാംശങ്ങളുമായി റിപ്പോർട്ട്

കുടിയേറ്റക്കാരെ ബ്രിട്ടൻ നാടുകടത്തുന്നത് പഴയ അടിമ വ്യാപാരത്തെ ഓർമിപ്പിക്കുംവിധം; വിമാനത്തിൽ കയറ്റിവിടാൻ കൊണ്ടുപോകുന്നത് കൈവിലങ്ങുവെച്ചും അരയിൽ ബെൽറ്റിട്ട് കെട്ടിയുമൊക്കെ; ഒരാൾക്ക് മൂന്ന് ജീവനക്കാർവീതം വിമാനത്തിലും കയറും; നാടുകടത്തൽ ക്രൂരതയുടെ വിശദാംശങ്ങളുമായി റിപ്പോർട്ട്

ലണ്ടൻ: ബ്രിട്ടനിൽ ജനിച്ച് പതിറ്റാണ്ടുകളോളം അവിടെ ജീവിച്ച കരീബിയൻ വംശജരെയൊക്കെ കുടിയേറ്റക്കാരെന്ന് മുദ്രകുത്തി നാടുകടത്തുന്ന തിരക്കിലാണ് ബ്രിട്ടനിലെ ഹോം ഓഫീസ് ഇപ്പോൾ. അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്ന ഹോം ഓഫീസ് പ്രവർത്തിക്കുന്നത് പഴയ അടിമ വ്യാപാരകാലത്തെ മനസ്ഥിതിയുമാായണെന്ന് റിപ്പോർട്ടുകൾ. കൈവിലങ്ങുവെച്ചും അരയിൽ ബെൽറ്റിട്ടുമൊക്കെ തടവുപുള്ളികളെപ്പോലെയാണ് കുടിയേറ്റക്കാരെ വിമാനതതിൽകയറ്റാൻ കൊണ്ടുപോകുന്നത്. ഇയാൾ സ്വദേശത്ത് എത്തിയെന്ന് ഉറപ്പിക്കാൻ നാടുകടക്കപ്പെടുന്ന ഓരോരുത്തർക്കൊപ്പവും മൂന്ന് ജീവനക്കാരും വിമാനത്തിൽ ഒപ്പമുണ്ടാകും.

വെറും ചരക്കുകളെപ്പോലെയാണ് നാടുകടത്തപ്പെടേണ്ടവരെ കൈകാര്യം ചെയ്യുന്നതെന്ന് ഹോം ഓഫീസിന്റെ പീഡനം സഹിക്കേണ്ടിവന്നവരെ ഉദ്ധരിച്ച് തയ്യാറാക്കിയ റിപ്പോർട്ടിൽപ്പറയുന്നു. വേണ്ടത്ര സൗകര്യങ്ങളില്ലാത്ത കോച്ചുകളിൽ മണിക്കൂറുകളോളം കുത്തിനിറച്ച് യാത്ര ചെയ്താണ് വിമാനത്താവളത്തിലെത്തിക്കുന്നത്. ചാർട്ടർ ഫ്‌ളൈറ്റ് മോണിറ്ററിങ് ടീം എന്ന ഏജൻസി ഇത്തരം പീഡനങ്ങൾക്ക് ഇരയായവരെ നേരിൽക്കണ്ടാണ് റിപ്പോർട്ട് തയ്യാറാക്കിയത്.

കടുത്ത മനുഷ്യാവകാശലംഘനമാണ് ഇക്കാര്യത്തിൽ നടക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞവർഷം ജർമനിയിലേക്ക് അനധികൃത കുടിയേറ്റക്കാരുമായി പോയ ചാർട്ടേഡ് വിമാനത്തിൽ 30 കുടിയേറ്റക്കാർക്കായി 90 ഉദ്യോഗസ്ഥരാണ് ഒപ്പമുണ്ടായിരുന്നത്. നാടുകടത്തപ്പെട്ട 30 കുടിയേറ്റക്കാരെയും തടവുകാരെപ്പോലെയാണ് പരിഗണിച്ചതെന്നും റിപ്പോർട്ടിൽപ്പറയുന്നു. നൈജീരിയലെയും ഘാനയിലെയും കുടിയേറ്റക്കാർക്കായി 2017 ജനുവരിയിൽപ്പോയ വിമാനത്തിൽ 61 കുടിയേറ്റക്കാരും 135 ജീവനക്കാരുമുണ്ടായിരുന്നു. പാക്കിസ്ഥാനിലേക്ക് 2017 സെപ്റ്റംബറിൽ പോയ വിമാനതത്തിൽ 54 കുടിയേറ്റക്കാരും 106 ജീവനക്കാരുമായിരുന്നു ഉണ്ടായിരുന്നത്.

കുട്ടിക്കാലംമുതൽക്കെ ബ്രി്ട്ടനിൽ ജീവിച്ച ബോട്‌സ്വാനക്കാരിയായ ഒപ്പലോ കഗാരിയുടെ കഥ അടുത്തിടെ വലിയ വിവാദം സൃഷ്ടിച്ചിരുന്നു. 27-കാരിയായ ഇവരെ നാടുകടത്താൻ തീരുമാനിച്ചതുമുതൽ അരയിൽ ബെൽറ്റിട്ട് തടവുകാരിയെപ്പോലെയാണ് പരിഗണിച്ചതെന്ന് അവർ വെളിപ്പെടുത്തിയിരുന്നു. കഗാരിയുടെ അമ്മയെയും ഇതേ രീതിയിലാണ് പാർപ്പിച്ചിരുന്നത്. അരയോട് ചേർത്ത് കൈകൾ കൂട്ടിക്കെട്ടിയാണ് ബെൽറ്റിടുന്നത്. കൈകൾ സ്വതന്ത്രമായി ചലിപ്പിക്കുന്നത് തടയാനാണിത്.

വിമാനത്തിലെ സീറ്റ് ബെൽറ്റും ആൾക്ക് അനങ്ങാൻ പോലുമാകാത്തവിധം കെട്ടിയിടുന്ന തരത്തിലുള്ളതാണെന്ന് കഗാരി പറയുന്നു. കൈകൾ സ്വതന്ത്രമായി ചലിപ്പിക്കാനാകാതെ, നടക്കാൻപോലുമാകാത്ത അവസ്ഥയിലാണ് കൊണ്ടുപോകുന്നത്. കടുത്ത മനുഷ്യാവകാശ ലംഘനവും അപമാനവും പേറിയാണ് ഓരോ കുടിയേറ്റക്കാരനും ബ്രിട്ടനിൽനിന്ന് മടങ്ങുന്നതെന്ന് കഗാരിയെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP