Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നിയമസഭ പാസ്സാക്കിയ ബിൽ ഒപ്പിട്ടുവാങ്ങാൻ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും മൂന്നുദിവസമായി ലെഫ്റ്റനന്റ് ഗവർണറുടെ വീടിന്റെ വെയ്റ്റിങ് റൂമിൽ കാത്തിരിക്കുന്നു; വെയ്റ്റിങ് റൂമിലെ ടോയ്‌ലറ്റിൽ പ്രാഥമിക കാര്യങ്ങൾ നിർവഹിച്ചും സോഫയിൽ കിടന്നും ഒരു സർക്കാർ നീതിതേടുന്നു; എന്നിട്ടും വാതിൽ തുറക്കാതെ ഗവർണർ; ഇന്ത്യൻ ജനാധിപത്യം വീണ്ടും അപമാനിക്കപ്പെടുമ്പോൾ

നിയമസഭ പാസ്സാക്കിയ ബിൽ ഒപ്പിട്ടുവാങ്ങാൻ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും മൂന്നുദിവസമായി ലെഫ്റ്റനന്റ് ഗവർണറുടെ വീടിന്റെ വെയ്റ്റിങ് റൂമിൽ കാത്തിരിക്കുന്നു; വെയ്റ്റിങ് റൂമിലെ ടോയ്‌ലറ്റിൽ പ്രാഥമിക കാര്യങ്ങൾ നിർവഹിച്ചും സോഫയിൽ കിടന്നും ഒരു സർക്കാർ നീതിതേടുന്നു; എന്നിട്ടും വാതിൽ തുറക്കാതെ ഗവർണർ; ഇന്ത്യൻ ജനാധിപത്യം വീണ്ടും അപമാനിക്കപ്പെടുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ജനകീയ വിപ്ലമെന്ന പോലെ, ബഹുഭൂരിപക്ഷം സീറ്റുകളും നേടി അധികാരത്തിലേറിയതാണ് ഡൽഹിയിലെ അരവിന്ദ് കെജ്‌രിവാളിന്റെ ആം ആദ്മി സർക്കാർ. എന്നാൽ, അന്നുമുതൽ കെജരീവാൾ സർക്കാരിനോട് ശത്രുത തീർക്കുന്നപോലെയാണ് കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരും കേന്ദ്രത്തിന്റെ നിയന്ത്രണത്തിലുള്ള ലെഫ്റ്റനന്റ് ഗവർണറും പിന്തുടരുന്നത്. ഏറ്റവുമൊടുവിൽ, നിയമസഭ പാസ്സാക്കിയ ബിൽ ലെഫ്റ്റനന്റ് ഗവർണർ പാസ്സാക്കി നൽകാൻ വൈകുന്നതിൽ പ്രതിശേധിച്ച് മൂന്നുദിവസമായി ഗവർണറുടെ വസതിക്ക് മുന്നിലെ കാത്തിരിപ്പ് കേന്ദ്രത്തിൽ കുത്തിയിരിപ്പ് സമരത്തിലാണ്.

ഇന്ത്യൻ ജനാധിപത്യം അപമാനിക്കപ്പെടുന്നതിന് തെളിവാണ് ആംആദ്മി സർക്കാരിനോടുള്ള ലെഫ്റ്റനന്റ് ഗവർണറുടെ പെരുമാറ്റമെന്ന് വിലയിരുത്തപ്പെടുന്നു. ഔദ്യോഗിക വസതിയായ രാജ്‌നിവാസിന്റെ വെയ്റ്റിങ് റൂമിൽ മുഖ്യമന്ത്രി അരവിന്ദ് കെജരീവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ആഭ്യന്തര മന്ത്രിസത്യേന്ദ്ര കുമാറും തൊഴിൽമന്ത്രി ഗോപാൽ റായിയും കാത്തിരിക്കുന്നുവെന്ന് അറിഞ്ഞിട്ടും ഇറങ്ങിവരാനോ ചർച്ച ചെയ്യാനോ ലെഫ്റ്റനന്റ് ഗവർണർ തയ്യാറായിട്ടില്ല.

വെയ്റ്റിങ് റൂമിൽ മുഖ്യമന്ത്രിക്കും മറ്റുള്ളവർക്കും ഉറങ്ങാനുള്ള സൗകര്യമൊന്നുമില്ല. ആകെയുള്ള സോഫയിലും കസേരകളിലും ഇരുന്നും കിടന്നും അവർ പ്രതിഷേധം തുടരുന്നു. കെജരീവാളിന് പ്രമേഹമുള്ളതിനാൽ, മരുന്നും ഭക്ഷണവും വീട്ടിൽനിന്ന് വരുന്നുണ്ട്. രാജ്‌നിവാസിൽനിന്ന് കിട്ടുന്ന ആകെയുള്ള സൗജന്യം ഇടയ്‌ക്കോരോ ചായയാണെന്നും പാർട്ടി വൃത്തങ്ങൾ പറഞ്ഞു. മുൻ ആഭ്യന്തര സെക്രട്ടറിയായ അനിൽ ബെയ്ജാലാണ് ഇപ്പോൾ ഡൽഹി ലെഫ്റ്റനന്റ് ഗവർണർ.

ചൊവ്വാഴ്ച ലെഫ്റ്റനന്റ് ഗവർണറെക്കാണാൻ മുഖ്യമന്ത്രിയും സംഘവും നടത്തിയ ശ്രമം വിജയിച്ചില്ല. രാജ്‌നിവാസിലെ ഓഫീസിലേക്ക് അദ്ദേഹം വന്നിട്ടില്ല. മൂന്നുകാര്യങ്ങളുന്നയിച്ചാണ് കെജരീവാളും സംഘവും സമരം നടത്തുന്നത്. നാലുമാസമായി ഐഎഎസ് ഉദ്യോഗസ്ഥർ തുടരുന്ന നിസ്സഹകരണ സമരം പിൻവലിക്കാൻ നിർദേശിക്കുക, സമരത്തിലുള്ളവർക്കെതിരേ നടപടി സ്വീകരിക്കുക, ജനങ്ങൾക്ക് അവരുടെ വീട്ടുവാതിൽക്കൽ റേഷൻ എത്തിക്കുന്ന പദ്ധതിക്ക് അംഗീകാരം നൽകുക എന്നിവയാണ് ആവശ്യങ്ങൾ.

ലെഫ്റ്റനന്റ് ഗവർണറുടെ നടപടി ആവശ്യപ്പെട്ട് സമരത്തിലുള്ള സത്യേന്ദ്ര ജയിൻ ചൊവ്വാഴ്ചമുതൽ നിരാഹാരവും ആരംഭിച്ചിട്ടുണ്ട്. ഡൽഹിയിലെ ജനങ്ങൾക്കുവേണ്ടിയും ജനാധിപത്യത്തിനുവേണ്ടിയുമുള്ള സമരവുമായി മുന്നോട്ടുപോകുകതന്നെ ചെയ്യുമെന്ന് അരവിന്ദ് കെജരീവാൾ പറഞ്ഞു. ഡൽഹിയെ സ്‌നേഹിക്കുന്നതുകൊണ്ടും ഡൽഹിക്കുവേണ്ടി പ്രവർത്തിക്കണമെന്ന് ആഗ്രഹിക്കുന്നതുകൊണ്ടുമാണ് ഈ സമരമെന്നും വെയ്റ്റിങ് റൂമിലെ രണ്ടാം ദിവസം രാത്രി കെജരീവാൾ ട്വീറ്റ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP