Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭവാനിപ്പുഴയിൽ വെള്ളം നിറഞ്ഞതോടെ അട്ടപ്പാടിയിലെ പട്ടിമാളം ചെറിയ ദ്വീപിലുള്ളവർ ഒറ്റപ്പെട്ടു; കോഴിക്കോട്ടെ മലയോര മേഖലയിലെ ഉരുൾപൊട്ടൽ; ചാലിയാറും, ഇരുവഴിഞ്ഞിപ്പുഴയും കരകവിഞ്ഞൊഴുകുന്നു; നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു; തീരവാസികൾക്ക് ജാഗ്രതാ നിർദ്ദേശം

ഭവാനിപ്പുഴയിൽ വെള്ളം നിറഞ്ഞതോടെ അട്ടപ്പാടിയിലെ പട്ടിമാളം ചെറിയ ദ്വീപിലുള്ളവർ ഒറ്റപ്പെട്ടു; കോഴിക്കോട്ടെ മലയോര മേഖലയിലെ ഉരുൾപൊട്ടൽ; ചാലിയാറും, ഇരുവഴിഞ്ഞിപ്പുഴയും കരകവിഞ്ഞൊഴുകുന്നു; നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു; തീരവാസികൾക്ക് ജാഗ്രതാ നിർദ്ദേശം

ജാസിം മൊയ്‌ദീൻ

കോഴിക്കോട്: രണ്ട് ദിവസമായി തുടർന്ന് കൊണ്ടിരിക്കുന്ന കനത്ത മഴയും ഇന്നലെ വൈകിട്ട് മുത്തപ്പൻപുഴയിലും ആനക്കാംപൊയിൽ മുറിപ്പുഴയിലും ഉണ്ടായ ഉരുൾപൊട്ടലും കാരണം ചാലിയാറും ഇരുവഴിഞ്ഞിപ്പുഴയും പൂനൂർ പുഴയും നിറഞ്ഞൊഴുകുന്നു. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. തുഷാരഗിരി വിനോദ സഞ്ചാരകേന്ദ്രത്തിന് സാരമായ നഷ്ടങ്ങൾ സംഭവിച്ചു. ഇവിടേക്കുള്ള പ്രവേശനവും താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ചാലിയാറിൽ എളമരം കടവിലെ ബോട്ട് സർവ്വീസ് നിർത്തിവെച്ചു.

കോഴിക്കോട് ജില്ലയിലെ തിരുവനമ്പാടി, കോടഞ്ചേരി പഞ്ചായത്തുകളിലെ സ്‌കൂളുകൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. മുറിപ്പുഴയിലുണ്ടായ ഉരുൾപൊട്ടൽകാരണം ചിലായറിൽ നിന്നും ഇരുവഴിഞ്ഞിപ്പുഴയിൽ നിന്നും വെള്ളം കയറി മാവൂരിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടയിലായി. ആയംകുളം-പൈപ്പ്ലൈൻ റോഡ്, പുത്തൻകുളം-ചെറൂപ്പ-കുറ്റിക്കടവ് റോഡ് എന്നിവിടങ്ങളിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. കച്ചേരിക്കുന്ന് ലക്ഷം വീട് കോളനിയിൽ വെള്ളം കയറിയതിനെ തുടർന്ന് നാല് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ചാലിയാറിലെ ഊർക്കടവ് റഗുലേറ്റർ കംബ്രിഡ്ജിന്റെ ഷട്ടറുകൾ തുറക്കാൻ നിർബന്ധിതരായിരിക്കുകയാണ് അധികൃതർ. കക്കാടം പൊയിലിലും രണ്ട് ദിവസമായി കനത്തമഴ തുടരുന്നതിനാൽ കോഴിപ്പാറ വെള്ളച്ചാട്ടത്തിലേക്കുള്ള പ്രവേശനവും നിയന്ത്രിക്കുന്നതിനുള്ള നടപടികൾ തുടങ്ങിക്കഴിഞ്ഞു.

കുറുവമ്പുഴ നിറഞ്ഞൊഴുകയാണ്. ഈ പുഴക്കക്കരെയുള്ള അമ്പുമല കോളനിയുലള്ളവരും ഏറെക്കുറെ ഒറ്റപ്പെട്ട അവസ്ഥയിലാണ്. പുഴക്ക് കുറുകെ സ്ഥാപിച്ച നടപ്പാലത്തിന് മുകളിലൂടെയാണ് വെള്ളം ഒഴുകുന്നത്. പാലത്തിന്റെ തൂണുകൾക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുള്ളതായാണ് വിവരം. ചാലിയാറിൽ നിന്ന് വെള്ളം കയറി വാഴക്കാട് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങൾ വെള്ളത്തിനടയിലായി. നിരവധിയാളുകളുടെ വാഴക്കൃഷി നശിച്ചു. നാശന്ഷടങ്ങളുടെ കണക്കുകൾ തിട്ടപ്പെടുത്തിവരുന്നേയൊള്ളൂ. വയലുകളിൽ പുഴയിൽ നിന്നുള്ള വെള്ളം കയറിയതോടെ ഉൾനാടൻ മത്സ്യബന്ധനവും സജീവമായി. ഇതിനിടെ ചെറിയ ജലശേഖരങ്ങലിൽ മത്സ്യകൃഷി നടത്തിയിരുന്നവരും ആശങ്കയിലാണ്. ജലനിരപ്പ് ഇനിയും ഉയരുന്നതോടെ ഇവരുടെ കുളങ്ങളിലെ മത്സ്യങ്ങൾ പുഴലിലേക്ക് പോകാനും സാധ്യതയുണ്ട. ഇതിനുള്ള മുൻകരുതലെന്ന നിലയിൽ ഉയരത്തിൽ വലകൾ സ്ഥാപിച്ചിട്ടുണ്ട്.

മലയോരം മേഖലകളിൽ ഇപ്പോഴും മഴതുടർന്ന് കൊണ്ടിരിക്കുകയാണ്. വൈദ്യുത വിതരണം ഭാഗിമായി തടസ്സപ്പെട്ടിട്ടുണ്ട്. തുഷാരഗിരി വെള്ളച്ചാട്ടത്തിലത്തുന്നവർക്ക് വേണ്ടി ടൂറിസം വകുപ്പ് സജ്ജീകരിച്ച കെട്ടിടങ്ങളെല്ലം വെള്ളം കയറി നശിച്ചി്ുണ്ട്. പ്രവേശന കവാടത്തിനകത്ത് കൂടെയാണ് ഇപ്പോൾ വെള്ളം ഒഴുകുന്നത്. മലപ്പുറം ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളായ കേരളാംകുണ്ട് വെള്ളച്ചാട്ടത്തിലേക്കുള്ള പ്രവേശനവും നിയന്ത്രിച്ചിട്ടുണ്ട്. ഇവിടെയും ടൂറിസം വകുപ്പ് സജ്ജീകരിച്ച ബാരിക്കേടുകൾക്ക് മുകൽൂടെയാണ് വെള്ളം ഒഴുകുന്നത്.

അഗളിയിൽ ആശങ്ക ശക്തം

അഗളി: കനത്ത മഴയെ തുടർന്ന് ഭവാനിപ്പുഴ കരകവിഞ്ഞൊഴുകാൻ തുടങ്ങിയതോടെ അട്ടപ്പാടി പുതൂർ പഞ്ചായത്തിലെ പട്ടിമാളം ഊരിനോട് ചേർന്ന ചെറിയ ദ്വീപിലെ കുടുബങ്ങൾ ഒറ്റപ്പെട്ടു. നാല് കുടുംബങ്ങളാണ് ഇവടെയുള്ളത്. ചുറ്റുഭാഗവും വെള്ളം കൂടിയതിനാൽ പഉത്തെത്താൻ കഴിയാത്ത സാഹചര്യത്തിലായ ഇവരെ കരയിലെത്തിക്കാൻ ഇന്നലെ രാത്രിമുതൽ ശ്രമം നടന്നുവരികയാണ്. വിവധയിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ഇന്നലെ രാത്രിമുതൽ നടന്ന് കൊണ്ടിരിക്കുന്ന രക്ഷാപ്രവർത്തനങ്ങൾ ഇപ്പോഴും തുടർന്ന് കൊണ്ടിരിക്കുകയാണ്. പുഴയിൽ ശ്കതമായ ഒഴുക്കുള്ളതിനാൽ രക്ഷാപ്രവർത്തനം കഠിനമേറിയതാണ്. പുഴക്കെ കുറുകെ വടംകെട്ടി ദ്വീപിൽപോയി അകപ്പെട്ടുപോയവരെ കരയിലെത്തിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്.

നിലവിൽ ഫയർഫോഴ്സിലെ ഒരാളും രണ്ട് നാട്ടുകാരും പുഴക്ക് കുറുകെ വടംകെട്ടി ദ്വീപിലെത്തിയിട്ടുണ്ട്. ഇനി കുടങ്ങിക്കിടക്കുന്നവരെ ഇതോ രൂപത്തിൽ കരയിലെത്തിക്കാനുള്ള ശ്രമങ്ങളാണ് നടന്ന് കൊണ്ടിരിക്കുന്നത്. ഇവരുടെ വീടുകളിലെല്ലാം വെള്ളം കയറിയിട്ടുണ്ട്. ഏകദേശം പത്തിലധികം പേർ ദ്വീപിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഇവരെ കരയിലെത്തിക്കുക എന്ന ശ്രമകരമായ ദൗത്യമാണ് ഇനി നടക്കാനുള്ളത്. വടം പുഴയ്ക്ക് അക്കരെ വലിച്ച് കെട്ടി നാട്ടുക്കാരനായ കരുമൻ എന്ന കൃഷ്ണൻ, ഫയർഫോഴ്സിലെ ഒരാളുമാണ് അക്കരെക്കെത്തിയത് . സ്ഥലം തഹസിൽദാർ ,അഗളി അസി: സൂപ്രണ്ട് ഓഫ് പൊലീസ് ,സർക്കിൾ ഇൻസ്‌പെക്ടർ ഓഫ് പൊലീസ്, മണ്ണാർക്കാട് ,മലപ്പുറം ഫയർഫോഴ്സ് ടീം എന്നവർ സ്ഥലത്തെത്തിയിട്ടുണ്ട്. നാട്ടുക്കാരുടെ സഹായത്തോടാണ് രക്ഷാപ്രവർത്തനം .

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP