Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എന്നോട് സംസാരിക്കാൻ തയ്യാറുള്ളവരെ കേൾക്കാൻ ഞാൻ ഒരുക്കമാണ്; സംസാരം പരിധി വിട്ടാൽ നിർത്തിക്കുമെന്ന് മാത്രം; മുഖ്യമന്ത്രിയെ എല്ലാവർക്കും പേടിയാണല്ലോ എന്ന ചോദ്യത്തിന് പിണറായി വിജയന്റെ മറുപടി ഇങ്ങനെ; വെല്ലുവിളിക്കുന്ന മാധ്യമ പ്രവർത്തകരുടെ കയ്യിലാണ് നാടെന്ന ചിന്ത അന്നും ഇന്നുമില്ലെന്നും പിണറായി: മുഖ്യമന്ത്രിയുടെ ടെലിവിഷൻ സംവാദ പരിപാടിക്കിടെ വിജയരാഘവൻ തുറന്ന് ചോദിച്ചപ്പോൾ

എന്നോട് സംസാരിക്കാൻ തയ്യാറുള്ളവരെ കേൾക്കാൻ ഞാൻ ഒരുക്കമാണ്; സംസാരം പരിധി വിട്ടാൽ നിർത്തിക്കുമെന്ന് മാത്രം; മുഖ്യമന്ത്രിയെ എല്ലാവർക്കും പേടിയാണല്ലോ എന്ന ചോദ്യത്തിന് പിണറായി വിജയന്റെ മറുപടി ഇങ്ങനെ; വെല്ലുവിളിക്കുന്ന മാധ്യമ പ്രവർത്തകരുടെ കയ്യിലാണ് നാടെന്ന ചിന്ത അന്നും ഇന്നുമില്ലെന്നും പിണറായി: മുഖ്യമന്ത്രിയുടെ ടെലിവിഷൻ സംവാദ പരിപാടിക്കിടെ വിജയരാഘവൻ തുറന്ന് ചോദിച്ചപ്പോൾ

തിരുവനന്തപുരം: ഇരട്ട ചങ്കൻ എന്നാണ് മുഖ്യമന്ത്രി പിണറായി വിജയനെ ജനങ്ങൾ വിശേഷിപ്പിക്കുന്നത്. പലപ്പോഴും മുഖ്യമന്ത്രിയുടെ അടുത്ത് ചെന്ന് സംസാരിക്കാൻ പോലും ആരും ധൈര്യം കാണിക്കാറില്ല. കഴിഞ്ഞ ജൂലൈയിൽ സിപിഎം ബിജെപി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി വിളിച്ചു ചേർത്ത സമാധാന ചർച്ചയുടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമ പ്രവർത്തകരോട് കടക്കൂ പുറത്ത് എന്ന് മുഖ്യമന്ത്രി ആക്രോശിച്ചപ്പോൾ മറിച്ച് ഒരു ചോദ്യം പോലും ചോദിക്കാതെ മാധ്യമ പ്രവർത്തകർ പോലും അദ്ദേഹത്തിന്റെ ധാർഷ്ട്യത്തിന് മുന്നിൽ പകച്ച് നിന്നിട്ടുണ്ട്. പലപ്പോഴും അദ്ദേഹം ചോദ്യങ്ങൾക്ക് മറുപടി പറയാതെ നടന്നു നീങ്ങുന്ന കാഴ്ചയും കാണാം. അത്ര കാർക്കശ്യക്കാരനാണ് പിണറായി വിജയൻ എന്ന മുഖ്യമന്ത്രി.

എന്നാൽ പിണറായി വിജയന് തന്നെ കുറിച്ച് അത്തരത്തിലൊരു അഭിപ്രായമില്ല. എന്നോട് സംസാരിക്കാൻ തയ്യാറുള്ളവരെ കേൾക്കാൻ ഞാൻ ഒരുക്കമാണെന്നാണ് ഇരട്ട ചങ്കൻ പറയുന്നത്. എന്നാൽ സംസാരം പരിധി വിട്ടാൽ അവിടെ നിർത്തിക്കുമെന്നും അദ്ദേഹം പറയുന്നു. താൻ ഈ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണ്. അതിനാൽ തന്നെ മുഖ്യമന്ത്രി എന്ന നിലയിൽ തന്നോട് അഭിപ്രായങ്ങൾ തുറന്നുപറയാൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ടെന്നും മറിച്ചുള്ള ധാരണകൾ ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ടെലിവിഷൻ സംവാദ പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ തുറന്ന് പറച്ചിൽ. പലരും ചോദിക്കാൻ മടിക്കുന്ന ആ ചോദ്യം മുഖ്യനോട് ചോദിച്ചതാകട്ടെ ടെക്‌നോപാർക്ക് സ്ഥാപക സിഇഒ: ജി.വിജയരാഘവനാണ്. സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ചു നടത്തിയ പ്രത്യേക എപ്പിസോഡിലാണ് ഈ പരാമർശം. വിജയരാഘവന്റെ ചോദ്യങ്ങളും മുഖ്യമന്ത്രിയുടെ മറുപടിയും.

ചെറുപ്പകാലം മുതൽ ജനങ്ങളോടൊപ്പം നിന്ന് പ്രവർത്തിച്ച പരിചയം എനിക്കുണ്ട്. അതുകൊണ്ട് തന്നെ അവരുടെ പ്രശ്‌നങ്ങൾ തുടക്കത്തിൽ തന്നെ മനസ്സിലാക്കാൻ കഴിയും. നാട്ടിലെ പ്രശ്‌നങ്ങൾ മനസ്സിലാക്കാനും ഉൾക്കൊള്ളാനും ഔദ്യോഗികവും അല്ലാത്തതുമായ സംവിധാനങ്ങളുണ്ട്.
പക്ഷേ, ചില കാര്യങ്ങൾ അങ്ങേയറ്റം മോശമായി ചിത്രീകരിക്കാനുള്ള പ്രവണത കേരളത്തിലുണ്ട്. അതിനു വലിയ പ്രാധാന്യം കൊടുക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങൾക്ക് നേരെ വിരൽ ചൂണ്ടിക്കൊണ്ടാണ് അദ്ദേഹം ഇത്തരത്തിൽ പറഞ്ഞു വെച്ചത്. അതിന്റെ പേരിലാണു നാടാകെ വിധി കൽപിക്കുന്നത് എന്ന തോന്നലില്ല.

ചില മാധ്യമസുഹൃത്തുക്കൾ വെല്ലുവിളിക്കുകയാണ്. അവരുടെ കയ്യിലാണു നാട് നിൽക്കുന്നതെന്ന അഭിപ്രായം മുൻപും ഇപ്പോഴുമില്ല. അവർക്കു വഴിപ്പെടുന്നില്ല എന്നു വരുമ്പോൾ വാശിയോടെ നെഗറ്റീവ് ആയ പ്രചാരവേല നടത്തും. എന്നോട് അഭിപ്രായം പറയാൻ ശങ്കിക്കുന്നു എന്നതു പ്രചാരണം മാത്രം. സർക്കാരിന്റെ ആദ്യകാലത്ത് ഗവ. സെക്രട്ടറിമാർ തുറന്ന് അഭിപ്രായം പറയുന്നുണ്ടോ എന്ന ശങ്ക ഉണ്ടായിരുന്നു. പിന്നീടതു പൂർണമായി മാറി. അവരുമായി നല്ല അടുപ്പമുണ്ട്. പിന്നെ, അവർക്കിടയിലും പ്രത്യേക തരക്കാരുണ്ട്.

അക്കാര്യത്തിൽ ഒന്നും ചെയ്യാനാകില്ല. എന്റെ മുന്നിൽ വരുന്നവരുടെ എല്ലാ കാര്യങ്ങളും കേൾക്കും. പക്ഷേ, സംസാരം പരിധിവിട്ടു പോയാൽ നിർത്തിക്കും. അതാണ് എന്റെ രീതി. അനാവശ്യമായി വർത്തമാനം പറഞ്ഞു സമയം ചെലവഴിക്കേണ്ട കാര്യമില്ല. വേറെ ആളുകൾ കാത്തുനിൽക്കുകയാണ്. പാർട്ടിക്കാർക്കു സംസാരിക്കാൻ ധൈര്യമില്ല എന്നതൊക്കെ പലരും ചാർത്തിത്തരുന്ന വിശേഷണങ്ങളാണ്. എത്രയോ വർഷം പാർട്ടിയിൽ ഉത്തരവാദപ്പെട്ട സ്ഥാനം വഹിച്ചു. ആരോടും സംസാരിക്കാതെ അങ്ങനെ ഒരു സ്ഥാനത്തിരിക്കാൻ കഴിയില്ല. എ്‌നാൽ സംസാരം ആവശ്യത്തിന് മാത്രം നടത്താനും പരിധി ലംഘിച്ചെന്ന് തോന്നിയാൽ അപ്പോൾ നിർത്തി പോകാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP