Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

സ്വന്തം ടീമിനോടുള്ള ആരാധന തലയ്ക്ക് പിടിച്ച് പ്രാന്തായി; വായില്ലാ ജീവനോട് കണ്ണില്ലാത്ത ക്രൂരത; സോഷ്യൽ മീഡിയയിൽ യുവാവിന് പൂര തെറി; മനുഷ്യന് ഇപ്പോഴും മാറ്റമൊന്നും സംഭവിച്ചില്ലെന്ന് പറയാതെ വയ്യ

സ്വന്തം ടീമിനോടുള്ള ആരാധന തലയ്ക്ക് പിടിച്ച് പ്രാന്തായി; വായില്ലാ ജീവനോട് കണ്ണില്ലാത്ത ക്രൂരത; സോഷ്യൽ മീഡിയയിൽ യുവാവിന് പൂര തെറി; മനുഷ്യന് ഇപ്പോഴും മാറ്റമൊന്നും സംഭവിച്ചില്ലെന്ന് പറയാതെ വയ്യ

ലോകകപ്പ് ആവേശത്തിന്റെ പല വേർഷനുകളും നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഇത് ഇത്തിരി കടന്നു പോയെന്നാണ് ഈ വീഡിയോ കണ്ടവർ പറയുന്നത്. സ്വന്തം ടീമിനോടുള്ള ആരാധന തലയ്ക്ക് പിടിച്ച യുവാവ് എതിർ ടീമിനോടുള്ള കലിപ്പ് തീർക്കുന്നത് സ്വന്തം വളർത്തു നായയുടെ മേൽ.

ഈ പ്രവർത്തിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുന്നത്. കളി ഭ്രാന്ത് മനുഷ്യർക്ക് മാത്രമുള്ളതാണ്. അതിന് എന്തിന് മിണ്ടാപ്രാണികളെ ഇരയാക്കണമെന്ന ചോദ്യം അവിടെ നിൽക്കുന്നുണ്ടെങ്കിലും മനുഷ്യൻ എപ്പോഴും മനുഷ്യൻ തന്നെയെന്ന് ഒരിക്കൽ കൂടെ വിളിച്ചു പറയുകയാണ് ഈ ദൃശ്യങ്ങൾ.

എതിർടീമിനെ ബഹുമാനിക്കാനാണ് ഫുട്ബോളിൽ ആദ്യ പഠിക്കേണ്ട പാഠം. എന്നാൽ ബഹുമാനിച്ചില്ലെങ്കിലും ഉപദ്രവിക്കാൻ പാടുണ്ടോ. സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനത്തിനിരയാകുന്ന ഒരു വീഡിയോയെ കുറിച്ചാണ് ഇതുവരെ പറഞ്ഞത്. അർജന്റീന ജെഴ്സി ഇട്ട ഒരു ആരാധകൻ ബ്രസീലിന്റെ മഞ്ഞക്കുപ്പായം ധരിപ്പിച്ച ഒരു നായയോട് ചെയ്യുന്ന കണ്ണില്ലാത്ത ക്രൂരതയാണ് വീഡിയോയുടെ ഇതിവൃത്തം.

നായയുമായി ആദ്യം കളിക്കുന്ന ഈ അർജന്റീന ആരാധകൻ പെട്ടെന്ന് പട്ടിയെ തൂക്കിയെടുത്ത് എറിയുന്നതാണ് വീഡിയോ. വീഡോയോ പങ്കുവെച്ച് നിരവധിയാളുകളാണ് ഇതിനെതിരേ രംഗത്ത് വന്നിരിക്കുന്നത്. നിനക്ക് കളിക്കാൻ അറിയില്ലേഡാ എന്ന് ചോദിച്ചാണ് പട്ടിയെ ഇയാൾ തൂക്കിയെടുത്ത് എറിയുന്നത്. മലക്കം മറിഞ്ഞ് പട്ടി ചെന്ന് വെള്ളത്തിലേക്കാണ് വീണത്. എങ്കിലും യജമാന സ്നേഹം കാണിച്ച് വാലാട്ടി പട്ടി തിരിച്ച് കയറുമ്പോഴും പോയി കളി പഠിച്ച് വാ എന്ന് ഈ ആരാധകൻ ആക്രോശിക്കുന്നതും കേൾക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP