Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കല്ലിലിരുണ്ടും ഓടി നടന്നും വ്യായാമം ചെയ്യുന്ന വീഡിയോ പുറത്ത് വിട്ട് നരേന്ദ്ര മോദി; വിരാട് കോലിയുടെ ഫിറ്റ്‌നസ് ചലഞ്ച് ഏറ്റെടുത്ത മോദി വെല്ലുവിളിച്ചത് കുമാരസ്വാമിയെ

കല്ലിലിരുണ്ടും ഓടി നടന്നും വ്യായാമം ചെയ്യുന്ന വീഡിയോ പുറത്ത് വിട്ട് നരേന്ദ്ര മോദി; വിരാട് കോലിയുടെ ഫിറ്റ്‌നസ് ചലഞ്ച് ഏറ്റെടുത്ത മോദി വെല്ലുവിളിച്ചത് കുമാരസ്വാമിയെ

ന്യൂഡൽഹി: ഫിറ്റ്‌നസ് ചലഞ്ച് ഒരുപോലെ ഏറ്റെടുക്കുകയാണ് കായികതാരങ്ങളും രാഷ്ട്രീയക്കാരും സിനിമാ താരങ്ങളുമെല്ലാം. ഇപ്പോൾ ക്രിക്കറ്റ് താരം വിരാട് കോലിയുടെ ഫിറ്റ്‌നസ് വെല്ലുവിളി ഏറ്റെടുത്ത പ്രധാനമന്ത്രി നരന്ദ്രേ മോദി വ്യായാമം ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. തന്റെ ഫിറ്റ്‌നസ് തെളിയിച്ച ശേഷം ഒടുവിൽ അദ്ദേഹം കർണ്ണാടക മുഖ്യമന്ത്രി കുമാരസ്വാമിയേയും 2018 കോമൺവെൽത്ത് ഗെയിംസ് മെഡൽ ജേതാവായ മണിക ബാദ്രയെയും ഫിറ്റ്‌നസ് ചലഞ്ചിന് മോദി ക്ഷണിക്കുകയും ചെയ്തു.

ശാരീരിക ക്ഷമത നിലനിർത്താനുള്ള സന്ദേശവുമായി സോഷ്യൽ മീഡിയ വഴി ആരംഭിച്ച 'HumFitIndiaFit' ചലഞ്ച് കാമ്പയിന്റെ ഭാഗമായി താൻ ദിവസേന ചെയ്യുന്ന വ്യായാമ മുറകളും നടത്തവും കല്ലിലുരുണ്ടുള്ള പ്രത്യേക അഭ്യാസവും മറ്റുമാണ് പ്രധാനമന്ത്രി ട്വിറ്ററിലൂടെ പങ്കു വെച്ചത്.മെയ് 23 നാണ് വിരാട് കോലിയുടെ ഫിറ്റ്‌നസ് ചലഞ്ച് ഏറ്റെടുത്ത് താൻ വീഡിയോ ഉടൻ പങ്കുവയ്ക്കും എന്ന് മോദി ട്വീറ്റ് ചെയ്തത്.

'രാവിലെയുള്ള എന്റെ വ്യായാമത്തിലെ ഏതാനും ചില നിമിഷങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്. യോഗയ്ക്ക് പുറമെ പഞ്ചഭൂതങ്ങളായ മണ്ണ്, ജലം, വായു, അഗ്‌നി, ആകാശം എന്നീ അഞ്ച് പ്രകൃതി ഗുണങ്ങളെ ഉൾക്കൊള്ളിച്ചുള്ള ട്രാക്കിലാണ് താൻ നടക്കുന്നത്. ഇതിനു പുറമെ ശ്വസന വ്യായാമവും താൻ ചെയ്യുന്നുണ്ട്', മോദി ട്വിറ്ററിൽ കുറച്ചു.

കോൺഗ്രസ്സ് പിന്തുണയോടെ ബിജെപിയെ തുരത്തി അധികാരത്തിലേറിയ കുമാരിസ്വാമി സർക്കാരിന്റെ ഫിറ്റ്‌നസ് ആണ് മോദി വ്യംഗ്യാർഥത്തിൽ ചോദിച്ചതെന്നാണ് സാമൂഹിക മാധ്യമങ്ങളിൽ പരക്കെയുടെ പ്രചാരം. എന്നാൽ മോദിയുടെ ചാലഞ്ച് സ്വീകരിക്കുകയും നിരസിക്കുകയോ ചെയ്തില്ല കുമാരസ്വാമി. പകരം തന്റെ ആരോഗ്യത്തിൽ ഇത്രയേറെ ശ്രദ്ധാലുവായ മോദിയോട് താൻ നന്ദി അറിയിക്കുന്നുവെന്നും താൻ ആദരിക്കപ്പെട്ടെന്നും കുമാരസ്വാമി ട്വിറ്ററിലൂടെ മറുപടി നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP