Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കെ സുരേന്ദ്രനോ എംടി രമേശോ എഎൻ രാധാകൃഷ്ണനോ? അതോ ആർഎസ്എസ് മുഖമുള്ള നന്ദകുമാറോ എം രാധാകൃഷ്ണനോ? സമാവയത്തിലൂടെ വി മുരളീധരനും പി എസ് ശ്രീധരൻ പിള്ളയും പരിഗണനാ പട്ടികയിൽ; ബിജെപിയുടെ അടുത്ത പ്രസിഡന്റ് ആര്? മറുനാടൻ സർവ്വേയിൽ വോട്ട് ചെയ്യാം

കെ സുരേന്ദ്രനോ എംടി രമേശോ എഎൻ രാധാകൃഷ്ണനോ? അതോ ആർഎസ്എസ് മുഖമുള്ള നന്ദകുമാറോ എം രാധാകൃഷ്ണനോ? സമാവയത്തിലൂടെ വി മുരളീധരനും പി എസ് ശ്രീധരൻ പിള്ളയും പരിഗണനാ പട്ടികയിൽ; ബിജെപിയുടെ അടുത്ത പ്രസിഡന്റ് ആര്? മറുനാടൻ സർവ്വേയിൽ വോട്ട് ചെയ്യാം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ആരാകണം അടുത്ത ബിജെപി പ്രസിഡന്റ്? കേരളത്തിൽ സജീവ ചർച്ചയാവുന്ന രാഷ്ട്രീയ വിഷയമാണ് ഇത്. കുമ്മനം രാജശേഖരനെ മിസോറാം ഗവർണ്ണറായി നിയമിച്ചതിന് തൊട്ട് പിന്നാലെയാണ് ഈ രാഷ്ട്രീയ ചർച്ചയുടെ തുടക്കം. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിന് മുമ്പുള്ള കുമ്മനത്തിന്റെ മാറ്റത്തിന് രാഷ്ട്രീയ മാനങ്ങൾ ഏറെയായിരുന്നു. കെ സുരേന്ദ്രനെ അധ്യക്ഷനാക്കുമെന്ന സൂചനകൾ പുറത്തു വന്നുവെങ്കിലും പ്രഖ്യാപനം മാത്രം ഇനിയും നടന്നില്ല. പല പേരുകൾ ഇതിനിടെ ചർച്ചയായി. ഈ സാഹചര്യത്തിലാണ് മറുനാടൻ ഓൺലൈൻ സർവ്വേ നടത്തുന്നത്. വായനനക്കാരുടെ മനസ്സ് എവിടെയാണെന്ന് അറിയാനാണ് നീക്കം.

1, കെ സുരേന്ദ്രൻ
2, എംടി രമേശ്
3, എ എൻ രാധാകൃഷ്ണൻ
4, ജെ നന്ദകുമാർ
5, എം രാധാകൃഷ്ണൻ
6, വി മുരളീധരൻ
7, പി എസ് ശ്രീധരൻ പിള്ള
8, ശോഭാ സുരേന്ദ്രൻ 

എന്നിവരാണ് ബിജെപിയുടെ പ്രസിഡന്റാകാൻ സാധ്യതയുള്ളവരായി വിലയിരുത്തുന്നത്. ഇതിൽ സുരേന്ദ്രൻ യുവത്വത്തിന്റെ ചെറുപ്പവുമായി രാഷ്ട്രീയത്തിൽ നിറയുന്ന വ്യക്തിത്വമാണ്. ആരേയും കൂസാക്കാത്ത ശൈലി തന്നെയാണ് സുരേന്ദ്രന്റെ കൈമുതൽ. യുവമോർച്ചയുടെ സംസ്ഥാന അധ്യക്ഷനെന്ന നിലയിൽ സുരേന്ദ്രൻ നടത്തിയ സമര പോരാട്ടങ്ങൾ ഏറെ ശ്രദ്ധേയമായി. നിലവിൽ ബിജെപിയുടെ ജനറൽ സെക്രട്ടറിയാണ്. ആർഎസ്എസ് നേതൃത്വത്തിന്റെ എതിർപ്പ് തന്നെയാണ് സുരേന്ദ്രനുള്ള പ്രധാന വെല്ലുവിളി.

ബിജെപിയുടെ മറ്റൊരു ജനറൽ സെക്രട്ടറിയാണ് എംടി രമേശ്. മെഡിക്കൽ കോഴയിൽ പേരു ദോഷം കേട്ടപ്പോഴും കരുത്തായത് ആർഎസ്എസ് നിലപാടുകളാണ്. രമേശിനെ പ്രസിഡന്റാക്കണമെന്നാണ് കേരളത്തിലെ ആർ എസ് എസിന്റെ താൽപ്പര്യം. ഇതിനൊപ്പം പികെ കൃഷ്ണദാസിന്റെ പിന്തുണയും. എംടി രമേശിന്റെ പേരിനൊപ്പം എഎൻ രാധാകൃഷ്ണന്റെ പേരും കൃഷ്ണദാസ് പക്ഷം മുന്നോട്ട് വയ്ക്കുന്നത്. എന്നാൽ കേന്ദ്ര നേതൃത്വത്തിന് ഇവരോട് താൽപ്പര്യമില്ലെന്നാണ് സൂചന. എങ്കിലും ആർഎസ്എസ് പിന്തുണയോടെ രമേശിനേയും എൻ എ രാധാകൃഷ്ണനേയും ഉയർത്തിക്കാട്ടുകയാണ് കൃഷ്ണദാസ്.

ആർ എസ് എസിലെ മുതിർന്ന നേതാവാണ് ജെ നന്ദകുമാർ. കേരളത്തിൽ സഹപ്രാന്ത പ്രചാരക് ആയിരുന്ന നന്ദകുമാർ നിലവിൽ ബൗദ്ധിക പ്രസ്ഥാനമായി പ്രജ്ഞാ പ്രവാഹിന്റെ ദേശീയ നേതാവാണ്. ആർഎസ്എസ് നേതൃത്വത്തിലെ പരിചയ സമ്പന്നത ബിജെപിക്ക് ഗുണകരമാകുമെന്ന വിലയിരുത്തലിലാണ് നന്ദകുമാറിന്റെ പേര് ചർച്ചയാക്കുന്നത്. ആർ എസ് എസിന്റെ സഹ പ്രാന്ത കാര്യവാഹാണ് എം രാധാകൃഷ്ണൻ. സംസ്ഥാന ആർഎസ്എസ് നേതൃത്വത്തിലെ ചിലരാണ് രാധാകൃഷ്ണനെ ബിജെപി അധ്യക്ഷ പദവിയിലേക്ക് ഉയർത്തിക്കാട്ടുന്നത്. സമവായത്തിലൂടെ വി മുരളീധരനും പി എസ് ശ്രീധരൻ പിള്ളയും അധ്യക്ഷനാകാനുള്ള സാധ്യത ഏറെയാണ്. ഇവരുടെ പേരുകളും അധ്യക്ഷ സ്ഥാനത്തേക്ക് ബിജെപിയിൽ ചർച്ചയാണ്.

ഇന്നും നാളെ ഉച്ചവരേയും വായനക്കാർക്ക് ബെിജെപി അധ്യക്ഷൻ ആരാകണം എന്ന സർവേയിൽ പങ്കെടുത്ത് വോട്ടു ചെയ്യാം. നാളെ ഉച്ചയ്ക്ക് ശേഷം സർവേഫലം പ്രസിദ്ധീകരിക്കുന്നതാകും. ഈ വാർത്തയ്‌ക്കൊപ്പം നൽകിയ ലിങ്കിൽ ക്ലിക് ചെയ്ത് സർവേകളിൽ പങ്കാളികളാകാം. നിങ്ങൾ ആഗ്രഹിക്കുന്ന ബിജെപി അധ്യക്ഷന് വേണ്ടി ക്ലിക്ക് ചെയ്ത് സബ്മിറ്റ് കൊടുക്കുക. ജിമെയ്ൽ അക്കൗണ്ട് ഓപ്പൺ ചെയ്ത ശേഷം വേണം വോട്ട് രേഖപ്പെടുത്താൻ.

മറുനാടൻ സർവേകളിലേതു പോലെ വായനക്കാരുടെ സജീവ പങ്കാളിത്തം പ്രതീക്ഷിക്കുന്നു. നിങ്ങളുടെ കമ്പ്യൂട്ടറിൽ ഓട്ടോമാറ്റിക്കലി ലോഗിൻ ചെയ്യുന്നതാണെങ്കിൽ പ്രശ്‌നമില്ല. അതുപോലെ ഒരു ഐപി ആഡ്രസിൽ നിന്നും ഒരാൾക്ക് മാത്രമെ വോട്ട് ചെയ്യാൻ പറ്റു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP