Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുമാരസ്വാമിക്ക് കരുത്തേകി ജയാനഗർ തിരഞ്ഞെടുപ്പ്; ബിജെപിക്ക് കനത്ത തിരിച്ചടി; ബിജെപി നേതാവിനെതിരെ 4000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി സൗമ്യ റെഡ്ഢിക്ക് വിജയം

കുമാരസ്വാമിക്ക് കരുത്തേകി ജയാനഗർ തിരഞ്ഞെടുപ്പ്; ബിജെപിക്ക് കനത്ത തിരിച്ചടി; ബിജെപി നേതാവിനെതിരെ 4000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി സൗമ്യ റെഡ്ഢിക്ക് വിജയം

ബംഗളൂരു: കർണാകടയിലെ ജയാ നഗർ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടി. കർണാടകയിലെ ജെ.ഡി.എസ്- കോൺഗ്രസ് സർക്കാരിന് കരുത്തേകി ബംഗളൂരുവിലെ ജയനഗർ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി സൗമ്യ റെഡ്ഢിക്ക് വിജയം. സൗമ്യയുടെ വിജയത്തോടെ ജയാനഗറിലെ ബിജെപിയുടെ സിറ്റിങ് സീറ്റാണ് കോൺഗ്രസ് പിടിച്ചടക്കിയത്.

ബിജെപിയുടെ ബി.എൻ പ്രഹ്ലാദിനെതിരെ 4000ത്തിനടുത്ത് ഭൂരിപക്ഷം നേടിയാണ് സൗമ്യ മണ്ഡലത്തിൽ വിജയിച്ചത്. സൗമ്യ റെഡ്ഢി 54, 045 വോട്ട് നേടിയപ്പോൾ, ബിജെപി സ്ഥാനാർത്ഥി 50,270 വോട്ട് നേടി. മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ രാമലിംഗ റെഡ്ഢിയുടെ മകളാണ് സൗമ്യ റെഡ്ഢി. തിങ്കളാഴ്ച നടന്ന വോട്ടെടുപ്പിൽ 55 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്.

കർണാടകയിലെ തിരഞ്ഞെടുപ്പ് മെയ്‌ 12നായിരുന്നെങ്കിലും മണ്ഡലത്തിലെ സിറ്റിങ് എംഎ‍ൽഎയായ ബിജെപി സ്ഥാനാർത്ഥി ബി.എൻ വിജയകുമാറിന്റെ മരണത്തെ തുടർന്ന് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് മാറ്റുകയായിരുന്നു. കോൺഗ്രസുമായി സഖ്യം സ്ഥാപിച്ച സാഹചര്യത്തിൽ ജെ.ഡി.എസ് മത്സരത്തിൽ നിന്നും പിന്മാറിയിരുന്നു. കർണാടക തിരഞ്ഞെടുപ്പിൽ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും കോൺഗ്രസിന്റെ പിന്തുണയോടെ ജെ.ഡി.എസ് അധികാരത്തിൽ എത്തുകയായിരുന്നു.

കർണാടകത്തിൽ ജെഡിഎസ്-കോൺഗ്രസ് സഖ്യസർക്കാർ അധികാരമേറ്റതോടെ ജയനഗറിൽ സ്വന്തം സ്ഥാനാർത്ഥിയെ പിൻവലിച്ച് ജെഡിഎസ് കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഒന്നിച്ചു മത്സരിച്ചാകുനുള്ള ജെഡിഎസ് കോൺഗ്രസ് സഖ്യത്തിന്റെ തീരുമാനം ജയാനഗറിലും വിജയിക്കുകയായിരുന്നു. തിങ്കളാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ 55 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP