Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യാത്രയ്ക്കിടെ ഓട്ടോയിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവം; ഒളിവിൽ പോയ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു

യാത്രയ്ക്കിടെ ഓട്ടോയിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവം; ഒളിവിൽ പോയ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു

കഴക്കൂട്ടം: രാത്രിയിൽ ഓട്ടോയിൽ സഞ്ചരിക്കവെ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഓട്ടോ ഡ്രൈവറെ പൊലീസ് പിടികൂടി. ബീമാപ്പള്ളി സ്വദേശി അൻസാരിയാണ് ആറ്റിങ്ങൽ ഡിവൈ.എസ്‌പി അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘത്തിന്റെ പിടിയിലായത്. ബീമാപ്പള്ളിയിൽ വീടിന് സമീപത്തെ ഒളിത്താവളത്തിൽ നിന്നായിരുന്നു അറസ്റ്റ്.

സംഭവത്തിനുശേഷം മറ്റൊരു സ്ഥലത്ത് ഒളിപ്പിച്ചഓട്ടോ ഇന്ന് കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ് അറിയിച്ചു. യാത്രയ്ക്കിടെ യുവതിയെ പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോയതിനും സ്ത്രീത്വത്തെ അപമാനിച്ചതിനും മൊബൈൽ ഫോൺ തട്ടിയെടുത്തതിനും പീഡന ശ്രമത്തിനുമാണ് ഇയാൾക്കെതിരെ കേസെടുത്തത്. ഇയാളെ മംഗലപുരം സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തുവരികയാണ്.

ദേശീയപാതയിൽ തോന്നയ്ക്കൽ പതിനാറാംമൈലിന് സമീപം കഴിഞ്ഞ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. ഭർത്താവിന്റെ മദ്യപാനം നിർത്താൻ ലഹരിവിമുക്ത കേന്ദ്രത്തിലേക്ക് പോകുമ്പോഴാണ് യുവതി ഭർതൃസുഹൃത്തായ ഓട്ടോ ഡ്രൈവറുടെ അതിക്രമത്തിനിരയായത്. ഭർത്താവുമൊന്നിച്ച് വീട്ടിൽനിന്ന് യുവതി ഓട്ടോയിൽ പുറപ്പെട്ടത്.

എന്നാൽ കഴക്കൂട്ടത്തുവച്ച് ഭർത്താവ് ഓട്ടോറിക്ഷയിൽ നിന്ന് ഇറങ്ങിപ്പോയി. പോത്തൻകോട് ലഹരിവിരുദ്ധ കേന്ദ്രമുണ്ടെന്നും അവിടെ പോയി മരുന്ന് വാങ്ങി നൽകിയാൽ ഭർത്താവിന്റെ കുടി നിർത്തിക്കാമെന്നു പറഞ്ഞ് ഡ്രൈവർ യുവതിയുമായി അവിടേക്ക് പോയി. മംഗലപുര ത്തെത്തിയപ്പോൾ പോത്തൻകോട്ടേക്ക് തിരിയാതെ നേരെ ആറ്റിങ്ങൽ ഭാഗത്തേക്ക് പോയ ഓട്ടോക്കാരൻ ഇതിനിടെ യുവതിയെ കടന്നുപിടിച്ചു.

ചെറുക്കാൻ ശ്രമിച്ചപ്പോൾ ആക്രമിക്കുകയായിരുന്നു. പേടിച്ചു നിലവിളിച്ച യുവതി ആവശ്യപ്പെട്ടിട്ടും ഓട്ടോ നിർത്താത്തതിനെ തുടർന്ന് പതിനാറാം മൈൽ ഭാഗത്തുവച്ച് യുവതി പുറത്തേക്ക് ചാടുകയായിരുന്നു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് മംഗലപുരം പൊലീസെത്തിയാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP