Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ജനകീയ സർക്കാരുകൾ കോർപ്പറേറ്റ് താൽപ്പര്യങ്ങൾക്ക് എതിരായതുകൊണ്ട് ശ്വാസം മുട്ടിച്ച് കേന്ദ്രവും നുണയെഴുതി മാധ്യമങ്ങളും; ക്രിമിനൽ കേസുകളെടുത്തും ബില്ലുകൾ പാസാക്കാതെയും എത്രനാൾ നിങ്ങൾക്ക് ഇങ്ങനെ ജനവിരുദ്ധമാകാൻ സാധിക്കും? ആപ്പിനെ പിന്തുണച്ചു ജനാധിപത്യത്തിന്റെ കാവൽക്കാരാകാം-ഇൻസ്റ്റന്റ് റെസ്‌പോൺസ്

ജനകീയ സർക്കാരുകൾ കോർപ്പറേറ്റ് താൽപ്പര്യങ്ങൾക്ക് എതിരായതുകൊണ്ട് ശ്വാസം മുട്ടിച്ച് കേന്ദ്രവും നുണയെഴുതി മാധ്യമങ്ങളും; ക്രിമിനൽ കേസുകളെടുത്തും ബില്ലുകൾ പാസാക്കാതെയും എത്രനാൾ നിങ്ങൾക്ക് ഇങ്ങനെ ജനവിരുദ്ധമാകാൻ സാധിക്കും? ആപ്പിനെ പിന്തുണച്ചു ജനാധിപത്യത്തിന്റെ കാവൽക്കാരാകാം-ഇൻസ്റ്റന്റ് റെസ്‌പോൺസ്

മറുനാടൻ ഡെസ്‌ക്‌

ഴിഞ്ഞ നാലു മാസമായി ഡൽഹിയിലെ അരവിന്ദ് കെജ്രിവാളിന്റെ ഉദ്യോഗസ്ഥന്മാർ ഭാഗീകമായി സമരത്തിലാണ്. പ്രത്യക്ഷത്തിൽ അവർ ഒരു സമരവും നടത്തുന്നില്ല. എന്നാൽ സർക്കാർ എടുക്കുന്ന ഒരു തീരുമാനവും നടപ്പിലാക്കാനൊ ഒരു ഫയലും നീക്കുവാനും അവർ ഒരുക്കമല്ല. മെല്ലെപ്പൊക്ക് സമരം എന്ന് അവർ തന്നെ വിശേഷിപ്പിക്കുന്നു. കാരണമായി അവർ പറയുന്നത് നാലു മാസം മുമ്പ് മുഖ്യമന്ത്രിയുടെ വീട്ടിൽ വെച്ച് സംസ്ഥാനത്തിന്റെ ചീഫ് സെക്രട്ടറിയെ ആം ആദ്മിയുടെ എംഎൽഎമാർ ചേർന്ന് മർദ്ദിച്ചു എന്നാണ്. അതിന്റെ പേരിൽ നിരവധി എംഎൽഎമാരെ അറസ്റ്റ് ചെയ്യുകയും പൊലീസ് കേസ് എടുക്കുകയും ചെയ്തു. കഴിഞ്ഞ മൂന്ന് വർഷക്കാലത്തിനിടയിൽ 67 ആം ആദ്മി എംഎൽഎമാരിൽ പകുതിയിലേറെ പേർക്കെതിരെ ഡൽഹി പൊലീസ് കേസ് എടുത്തിട്ടുണ്ട്.

ഇതൊക്കെ കേട്ടാൽ സ്വാഭാവികമായി തോന്നുക രാജ്യത്തെ ഏറ്റവും വലിയ ക്രിമിനലുകളും അഴിമതിക്കാരും ഭരിക്കുന്ന നാടാണ് ഡൽഹി എന്ന്. മുഖ്യമന്ത്രിയുടെ വസതിയിൽ സിബിഐ റെയ്ഡ് നടത്തുന്നു. ഫയലുകൾ പിടിച്ചെടുക്കുന്നു. കേസ് എടുക്കുന്നു. മുഖ്യമന്ത്രിയുടെ ഓരോ വാക്കും അപമാനകരമെന്ന് പറഞ്ഞ് ഡിഫാമെഷന് രാജ്യം മുഴുവൻ കേസ് എടുക്കുന്നു. ഇതിന്റെയൊക്കെ പിന്നാലെ നടന്ന് മടുത്ത മുഖ്യമന്ത്രി ഒത്തു തീർപ്പിനായി ക്ഷമ പറയേണ്ട സാഹചര്യം ഉണ്ടാകുന്നു. ഇപ്പോൾ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും രണ്ട് മന്ത്രിമാരും ലഫ്റ്റനന്റ് ഗവർണറുടെ വസതിയിൽ സത്യാഗ്രഹമിരിക്കുകയാണ്. അവർക്ക് നിയമ സഭ പാസാക്കുന്ന ബില്ലുകൾ ഒപ്പിട്ടുമേടിക്കണം. സർക്കാരിന്റെ പ്രവർത്തനങ്ങൾ ഇല്ലാതാക്കാൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥന്മാർക്കെതിരെ നടപടി ഉണ്ടാകണം. അല്ലെങ്കിൽ അവരോട് ജോലി ചെയ്യാൻ പറയണം. പക്ഷേ ഇതൊന്നും കേൾക്കാൻ ലഫ്റ്റനന്റ് ഗവർണർ തയ്യാറായല്ല.

നമ്മുടെ ജനാധിപത്യത്തിന്റെ ഭാഗമായ ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിക്കും ഉപമുഖ്യമന്ത്രിക്കും എംഎൽഎമാർക്കും നിയമസഭയ്ക്കും ഒന്നും ഒരു അധികാരവുമില്ലാത്ത സാഹചര്യം കൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത്. കാരണം ഒരു പൂർണ്ണ അധികാരമുള്ള സംസ്ഥാനമായി ഡൽഹിയെ കേന്ദ്രം അംഗീകരിച്ചിട്ടില്ല. ഇതോടെ അധികാരം കൈയിലുണ്ടായിട്ടും കെജ്രിവാൾ സർക്കാരിന് സ്വതന്ത്രമായി ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്. ഇതോടെ ഡൽഹിക്ക് സ്വതന്ത്രാധികാരം നൽകിയാൽ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ പിന്തുണക്കാമെന്ന് കെജ്രിവാൾ പറഞ്ഞു. അപ്പോൾ തന്നെ കെജ്രിവാളിന്റെ വിമർശകർ ആം ആദ്മിയ്‌ക്കെതിരെ രംഗത്ത് എത്തി. വാസ്തവത്തിൽ അധികാരം ഇല്ലാതെ ഒരു സംസ്ഥാനം ഭരിക്കുന്നതിൽ ഒരു കാരണവും ഇല്ലെന്ന തിരിച്ചറിവിൽ നിന്നും ഉള്ള ഒരു പ്രതികരണമായിരുന്നു അത്.

അഴിമതിക്കെതിരെ ജനങ്ങളുടെ വികാരം കണക്കിലാക്കിക്കൊണ്ട് ഒരു തരം വിപ്ലവമായി ഉയർന്നു വന്നതായിരുന്നു ഡൽഹിയിലെ കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി സർക്കാർ. കഴിഞ്ഞ മൂന്ന് കൊല്ലം കൊണ്ട് ആ സർക്കാർ അത്രയേറ കാര്യങ്ങൾ സാധാരണക്കാർക്ക് വേണ്ടി ചെയ്തു. വൈദ്യുതിയുടെ വില പകുതിയാക്കി കുറച്ചു. മൊഹല്ലേ ക്ലിനിക്ക് എന്ന പേരിൽ സൗജന്യ ചികിത്സ നടത്തി, സ്വകാര്യ സ്‌കൂൾ ഫീസ് കുറച്ചു, റോഡിൽ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി. അങ്ങനെ ഒരു പാട് കാര്യങ്ങൾ ചെയ്തു. എന്നാൽ വ്യവസ്ഥാപിതാമായ രാഷ്ട്രീയ പാർട്ടികൾ അവർ സംരക്ഷിക്കുന്ന കോർപ്പറേറ്റ് വൽക്കരണത്തിന് എതിരാണ് ഈ സർക്കാർ എന്ന് കണ്ടെത്തിയതോടെ ഈ പാർട്ടിയെ തകർക്കാനുള്ള ശ്രമത്തിലാണ്. ഈ ഒരൊറ്റ കാരണം കൊണ്ട് മാത്രം ഈ സർക്കാരിനെ അവർ ശ്വാസം മുട്ടിച്ചു കൊല്ലുന്നു.

ഇത് അനീതിയാണ്. ഇവിടുത്തെ മുൻ നിര രാഷ്ട്രീയ പാർട്ടികളെല്ലാം കുത്തക മുതലാളിമാരുടേയും കോർപ്പറേറ്റ് മുതലാളികളുടേയും പിണിയാളികളായി മാറി ഈ നാടിന്റെ ഭരണം അവരുടെ താൽപര്യങ്ങൾക്ക് അനുസരിച്ച് നിയന്ത്രിച്ച് കൊണ്ടിരിക്കുമ്പോൾ ആം ആദ്മി ജനങ്ങളുടെ മൂവ്‌മെന്റായി മാറിയപ്പോൾ ഇവർ ഭയപ്പെടുന്നു. രാഷ്ട്രീയ പാർട്ടികൾ നിലനിൽക്കുന്നത് കുത്തക മുതലാളികളിൽ നിന്നും പണം മേടിച്ചാണ്. ആം ആദ്മിയാകട്ടെ സാധാരണക്കാരിൽ നിന്നും രാജ്യം നന്നാകണമെന്ന് ആഗ്രഹിക്കുന്ന എൻആർഐകളിൽ നിന്നും പണം മേടിക്കുന്നു. എന്നാൽ രാജ്യം നന്നാകണമെന്ന് ആഗ്രഹിക്കുന്ന ഈ പ്രസ്ഥാനത്തെ ഒരു മിച്ച് ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമിക്കുകയാണ് രാഷ്ട്രീയപാർട്ടികളും കുത്തക മുതലാളിമാരും ചേർന്ന്. ഇത് അനീതിയാണ്. ഡൽഹിക്ക് പൂർണ്ണ സ്വാതന്ത്ര്യം നൽകേണ്ടത് അനിവാര്യമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP