Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബൈക്ക് താഴേക്ക് പതിച്ചപ്പോൾ ആകെ ഇരുട്ടും വെള്ളപ്പാച്ചിലും; മുകളിലേക്ക് ഇഴഞ്ഞുകയറുമ്പോൾ മണ്ണിടിഞ്ഞതോടെ മരണത്തെ മുഖാമുഖം കണ്ടു; ഭൂതത്താൻകെട്ടിലെ റോഡിലുണ്ടായ ഗർത്തത്തിൽ പതിച്ച ജയനും വിജയനും ഒറ്റസ്വരത്തിൽ പറയുന്നു: ഇതുഞങ്ങളുടെ പുനർജന്മം; ശസ്ത്രക്രിയ ആവശ്യമായ ജയന് ചികിൽസാച്ചെലവ് കണ്ടെത്താൻ വിഷമിച്ച് കുടുംബം

ബൈക്ക് താഴേക്ക് പതിച്ചപ്പോൾ ആകെ ഇരുട്ടും വെള്ളപ്പാച്ചിലും; മുകളിലേക്ക് ഇഴഞ്ഞുകയറുമ്പോൾ മണ്ണിടിഞ്ഞതോടെ മരണത്തെ മുഖാമുഖം കണ്ടു; ഭൂതത്താൻകെട്ടിലെ റോഡിലുണ്ടായ ഗർത്തത്തിൽ പതിച്ച ജയനും വിജയനും ഒറ്റസ്വരത്തിൽ പറയുന്നു: ഇതുഞങ്ങളുടെ പുനർജന്മം; ശസ്ത്രക്രിയ ആവശ്യമായ ജയന് ചികിൽസാച്ചെലവ് കണ്ടെത്താൻ വിഷമിച്ച് കുടുംബം

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം:തലേന്ന് പുഴയിൽ മീൻപിടിക്കാനിട്ട വലയെടുക്കാനായിരുന്നു യാത്ര.പാലത്തോടടുക്കാറായപ്പോൾ ബൈക്ക് താഴേയ്ക്ക് പതിച്ചു..ഇരുട്ടും വെള്ളപ്പാച്ചിലും കൂടിയായപ്പോൾ എങ്ങിനെ കരകയറണമെന്നുപോലും അറിയാത്ത അവസ്ഥ.ഒരു വിധത്തിൽ തപ്പിപ്പിടിച്ച് മുകളിലേയ്ക്ക് കയറാൻ തുടങ്ങിയപ്പോൾ വീണ്ടും മണ്ണിടിച്ചിൽ.താഴേയ്ക്ക് വീണെങ്കിലും ഒഴുക്കിൽപ്പെടാത്തത് തുണയായി.നാട്ടുകാർ വിവരം അറിയുന്നതാവട്ടെ അവശതയുമായി കരകയറിയ ശേഷവും.

യാത്രയ്ക്കിടെ ഇന്ന് പുലർച്ചെ ഭൂതത്താൻകെട്ടിൽ റോഡ് തകർന്നതിനെത്തുടർന്ന് രൂപപ്പെട്ട ഗർത്തത്തിൽ ബൈക്കിനൊപ്പം അകപ്പെട്ട ഭൂതത്താൻകെട്ട് മൈലാടുംകുന്ന് ഐപ്പീള്ളീൽ ജയൻ(36)സഹോദരൻ വിജയൻ(33)എന്നിവർ തങ്ങൾക്ക് നേരിട്ട ദുരന്തത്തെക്കുറിച്ച് വിവരിച്ചത് ഇങ്ങനെ.വിജയനാണ് സംഭിച്ച കാര്യങ്ങൾ രക്ഷാപ്രവർത്തകരോട് വ്യക്തമാക്കിയത്.കരയ്‌ക്കെത്തുമ്പോൾ രക്തം വാർന്ന് സംസാരിക്കാൻ പോലുമാവാത്ത സ്ഥിതിയിലായിരുന്നു ജയൻ.

ജയന്റെ പരിക്ക് ഗുരുതരമാണ്.താടിയുടെ ഭാഗത്ത് ദശ അപ്പാടെ അടർന്നുപോയ നിലയിലാണ്.കാലിന്റെ അസ്ഥിക്ക് പൊട്ടലും ദേഹമാസകലം ചതവും മുറിവുകളുമുണ്ട്.വിജയന് നെറ്റിയിൽ മുറിവേറ്റിട്ടുണ്ട്. ഇരുവരെയും സംഭവസ്ഥലത്തെത്തിയ നാട്ടുകാരാണ് കോതമംഗലം എംബിഎംഎം ആശൂപത്രിയിൽ എത്തിച്ചത്.വിജയനെ പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം വിട്ടയച്ചു.സംസാരിക്കാൻ വയ്യാത്ത അവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന ജയന് ഉടൻ ശസ്ത്രക്രിയ ആവശ്യമാണെന്ന് ഡോക്ടർ അറിയിച്ചതായി ബന്ധുക്കൾ പറഞ്ഞു.കാലിന്റെ അസ്ഥിക്ക് സ്റ്റീൽകമ്പിഘടിപ്പിക്കുന്നതിനാണ് ആദ്യത്തെ ശസ്ത്രക്രിയ.തുടർന്ന് താടിയിൽ ദശപിടിപ്പിക്കുന്നതിനായി വീണ്ടും ഓപ്പറേഷന് വിധേയനാവണമെന്നും ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്.

അപ്രതീക്ഷിതമായി ഉണ്ടായ ദുരന്തത്തെത്തുടർന്നുള്ള ചികത്സച്ചെലവ് എങ്ങിനെ കണ്ടെത്തുമെന്ന ആധിയിലാണിപ്പോൾ ജയന്റെ കുടുംബം. സാമ്പത്തികമായി ഏറെ പിന്നോക്കവസ്ഥയിലാണ് ജയന്റെ കുടുംബമെന്നാണ് ബന്ധുക്കൾ നൽകുന്ന സൂചന.ഇവർ ഇരുവരും ചേർന്ന് ഇടയ്്ക്ക് വൈകുന്നേരങ്ങളിൽ പെരിയാറിൽ വലയിട്ട ശേഷം പുലർച്ചെ എത്തി മത്സ്യം ശേഖരിച്ചിരുന്നു.കൂടുതൽ മത്സ്യം കിട്ടിയാൽ ഭൂതത്താൻകെട്ടിൽ എത്തുന്ന ആവശ്യക്കാർക്ക് വിലയ്ക്ക് നൽകുകയാണ് ഇവരുടെ രീതി.ആ വഴിയിൽ ചിലപ്പോഴൊക്കെ ചെറിയ വരുമാനുവും ഇവർ സ്വന്തമാക്കിയിരുന്നു.ഇന്നും വലയെടുക്കുന്നതിനുള്ള യാത്രയ്ക്കിടെയാണ് ഇവർ അപകടത്തിൽ പെട്ടത്.വെള്ളച്ചാലിൽ അകപ്പെട്ടിരുന്നെങ്കിൽ ഒരു പക്ഷേ ഇവർക്ക് ജീവഹാനിവരെ സംഭിവിക്കാൻ സാന്ധ്യതയുണ്ടായിരുന്നെന്നാണ്് നാട്ടുകാരിൽ ചിലരുടെ വെളിപ്പെടുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP