Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആന്ധ്രയിലും പരസ്യ പ്രസ്താവന ഞാൻ വിലക്കിയിട്ടുണ്ട്; ഇവിടെയും ഞാനതിന് ഇല്ല; സുധീരന്റെ വിമർശനങ്ങളോട് പ്രതികരിക്കാതെ ഉമ്മൻ ചാണ്ടി

ആന്ധ്രയിലും പരസ്യ പ്രസ്താവന ഞാൻ വിലക്കിയിട്ടുണ്ട്; ഇവിടെയും ഞാനതിന് ഇല്ല; സുധീരന്റെ വിമർശനങ്ങളോട് പ്രതികരിക്കാതെ ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: വി എം സുധീരന്റെ കടുത്ത വിമർശനങ്ങളോട് പ്രതികരിക്കാതെ ഉമ്മൻ ചാണ്ടി. വിവാദ പ്രസ്താവനയ്ക്കില്ലെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. വി എം. സുധീരന്റെ ആരോപണങ്ങളെക്കുറിച്ചുള്ള ചോദ്യത്തിനാണ് മറുപടി. കെപിസിസി യോഗത്തിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് നേരത്തെ അറിയിച്ചിരുന്നുവെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

ഇത് സംബന്ധിച്ച് തെറ്റിദ്ധാരണ വേണ്ട. ആന്ധ്രയിൽ മുൻകൂട്ടി നിശ്ചയിച്ച 3 ദിവസത്തെ പരിപാടികൾ ഉണ്ടായിരുന്നു. അതിനാണ് പോയത്. പരസ്യ പ്രസ്താവന നടത്തരുത് എന്നാണ് ഞാൻ അവിടെ പറഞ്ഞത്. അതുകൊണ്ട് ഇവിടെ ഞാനതിന് ഇല്ല. വിവാദ പ്രസ്താവനയ്ക്ക് ഞാനില്ല ഉമ്മൻ ചാണ്ടി പറഞ്ഞു.

നേരത്തെ ചാണ്ടിക്കെതിരെ കടുത്ത വിമർശനമാണ് സുധീരൻ ഉന്നയിച്ചത്. താൻ കെപിസിസി പ്രസിഡന്റായത് ഇഷ്ടപ്പെടാത്ത ഉമ്മൻ ചാണ്ടി ക്രൂരമായ നിസംഗതകാണിച്ചെന്ന് സുധീരൻ പറഞ്ഞു. താൻ നയിച്ച ജനരക്ഷായാത്രകളെ പരാജയപ്പെടുത്താൻ ശ്രമിച്ചു. എ.ഐ.സി.സി തീരുമാനത്തിന് വിരുദ്ധമായാണ് വിഴിഞ്ഞം തുറമുഖ കരാർ അദാനി ഗ്രൂപ്പിന് നൽകിയതെന്നും സുധീരൻ ആരോപിച്ചിരുന്നു.

ജനപക്ഷ യാത്രയെ പരാജയപ്പെടുത്താൻ ശ്രമിച്ചു. പിന്നീട് നടത്തിയ ജനരക്ഷാ യാത്രയും ഉദ്ഘാടനം ചെയ്തത് ഉമ്മൻ ചാണ്ടിയാണ്. എങ്കിലും ജാഥാ ക്യാപ്റ്റനായ എന്റെ പേര് പോലും പറയാൻ അദ്ദേഹത്തിന് പിശുക്കായിരുന്നു. ഗ്രൂപ്പ് മാനേജർമാരുടെ വെട്ടിനിരത്തലാണ് തദ്ദേശ തിരഞ്ഞെടുപ്പിലെ തോൽവിക്ക് ഇടയാക്കിയത്. വാർഡിലെ പ്രവർത്തകർ തന്നെ സ്ഥാനാർത്ഥികളെ നിശ്ചയിക്കണമെന്ന് നിർദേശിച്ചു. പക്ഷേ അത് ഗ്രൂപ്പ് മാനേജർമാർ അട്ടിമറിച്ചു. അതിന്റെ ഫലമായി നിശ്ചയിച്ച സ്ഥാനാർത്ഥികൾ പലയിടത്തും റിബലമായി. വലിയ തോൽവിക്ക് കാരണം ഇവർ തന്നെയാണ്. സോളാർ വിവാദം വന്നപ്പോൾ അതിനെ പ്രതിരോധിച്ചയാളാണ് താൻ.

രാജ്യസഭാ സീറ്റ് കേരള കോൺഗ്രസിന് വിട്ടുനൽകിയതിനെ ബുധനാഴ്ചത്തെ വാർത്താ സമ്മേളനത്തിലും രൂക്ഷമായി വിമർശിച്ചു. ഇതിന്റെ ഫലമായി ലോക്സഭയിൽ ഒരു സീറ്റ് കുറയുകയാണ്. സീറ്റ് വിട്ടുകൊടുത്ത് അംഗബലം കുറച്ചത് ഹിമാലയൻ മണ്ടത്തരമാണ്. സാമാന്യബുദ്ധിയും പക്വതയുമുള്ള ഒരു രാഷ് ട്രീയ നേതൃത്വത്തിനും ഇമ്മാതിരിയുള്ള ഒരു തീരുമാനം കൈക്കൊള്ളാനാകില്ല. സീറ്റ് വിട്ടുകൊടുത്തതിന്റെ പ്രത്യഘാതം വളരെ ഗുരുതരമായിരിക്കും. യുപിഎയുടെ നഷ്ടം ബിജെപിയുടെ നേട്ടമാകുന്നു. മാണി നാളെ ബിജെപിക്കൊപ്പം പോകില്ലെന്ന് എന്തുറപ്പാണുള്ളതെന്നും സുധീരൻ ചോദിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP