Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

പാവം പ്രവാസികളുടെ പണം പുട്ടടിച്ച് കോൺഗ്രസ് നേതാക്കൾ! പ്രവാസി സംഘടനയായ ഒ ഐ സി സിയുടെ കുടുംബക്ഷേമഫണ്ടിൽ ലക്ഷങ്ങളുടെ തിരിമറി; മരണപ്പെട്ട പ്രവാസികളുടെ ആശ്രിതർക്കുള്ള ഇൻഷൂറൻസ് തുകപോലും അടിച്ചുമാറ്റി; നേതാക്കളുടെ ഗൾഫ് യാത്രയ്ക്കും ധൂർത്തിനുമായി ഫണ്ട് വകമാറ്റി; വഞ്ചനക്ക് നേതൃത്വം നൽകിയത് എൻ.സുബ്രഹ്ണ്യനെന്നും ആക്ഷേപം; ഇല്ലായ്മയിൽനിന്ന് വന്ന സുബ്രഹ്മണ്യൻ എങ്ങനെ കോടീശ്വരനായെന്ന് ചോദിച്ച് ഇരയാക്കപ്പെട്ടവരുട് വാട്‌സ് ആപ്പ് ഗ്രൂപ്പ്

പാവം പ്രവാസികളുടെ പണം പുട്ടടിച്ച് കോൺഗ്രസ് നേതാക്കൾ! പ്രവാസി സംഘടനയായ ഒ ഐ സി സിയുടെ കുടുംബക്ഷേമഫണ്ടിൽ ലക്ഷങ്ങളുടെ തിരിമറി; മരണപ്പെട്ട പ്രവാസികളുടെ ആശ്രിതർക്കുള്ള ഇൻഷൂറൻസ് തുകപോലും അടിച്ചുമാറ്റി; നേതാക്കളുടെ ഗൾഫ് യാത്രയ്ക്കും ധൂർത്തിനുമായി ഫണ്ട് വകമാറ്റി; വഞ്ചനക്ക് നേതൃത്വം നൽകിയത് എൻ.സുബ്രഹ്ണ്യനെന്നും ആക്ഷേപം; ഇല്ലായ്മയിൽനിന്ന് വന്ന സുബ്രഹ്മണ്യൻ എങ്ങനെ കോടീശ്വരനായെന്ന് ചോദിച്ച് ഇരയാക്കപ്പെട്ടവരുട് വാട്‌സ് ആപ്പ് ഗ്രൂപ്പ്

എം ബേബി

കോഴിക്കോട്: കോൺഗ്രസിന്റെ പ്രവാസി സംഘടനയായ ഒ ഐ സി സിയുടെ കുടുംബക്ഷേമ ഫണ്ടിൽ തിരിമറി നടത്തിയ പ്രമുഖ കോൺഗ്രസ് നേതാവും കെ പിസിസി യുടെ ഒഐസിസി ഇൻചാർജുമായ എൻ. സുബ്രമണ്യനെതിരെ പാർട്ടിയിൽ പ്രതിഷേധം ശക്തമാവുന്നു. ഒ ഐ സി സി അംഗത്വ പ്രചാരണ സമയത്ത് രേഖാമൂലം വാഗ്ദാനം നൽകിയ ഇൻഷൂറൻസ് പരിരക്ഷ അഥവാ കുടുംബ ക്ഷേമ സഹായം, കമ്മിറ്റികളുടെ ഔദ്യോഗിക കാലാവധി കഴിഞ്ഞിട്ടും നൽകാത്തതാണ് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുന്നത്. ഫണ്ടിൽ വലിയ തോതിൽ തിരിമറി നടന്നതായും എൻ സുബ്രഹ്മണ്യൻ ഉൾപ്പെടെയുള്ള നേതാക്കൾ ലക്ഷക്കണക്കിന് രൂപ വകമാറ്റി ചെലവഴിച്ചതായും ആരോപണം ശക്തമായിട്ടുണ്ട്.

കഴിഞ്ഞ ജനുവരിയിൽ ബഹ്‌റൈനിൽ നടന്ന ഒ ഐ സി സി ഗോ്‌ളബൽ കമ്മിറ്റി യോഗത്തിൽ ഇക്കാര്യം വലിയ ചർച്ചയായിരുന്നു. കഴിഞ്ഞ മാർച്ച് 31 ന് മുമ്പ് കൊടുത്തുതീർക്കാമെന്ന് അന്ന് നേതാക്കൾ യോഗത്തിൽ ഉറപ്പ് നൽകിയിരുന്നു. പക്ഷെ കാലമിത്രമായിട്ടും അംഗങ്ങൾക്ക് തുക ഇതുവരെ ലഭിച്ചിട്ടില്ല. 2013 നവംബർ എട്ടിന് ദോഹയിൽ ചേർന്ന് സംഘടനയുടെ യോഗത്തിലാണ് ഇൻഷൂറൻസ് എന്ന ആവശ്യം ഉയർന്ന് വന്നത്. പദ്ധതിയിൽ അംഗത്വ കാലാവധിക്കുള്ളിൽ മരണപ്പെടുന്ന അംഗങ്ങളുടെ ആശ്രിതർക്ക് മൂന്ന് ലക്ഷവും കുട്ടികളുടെ വിദ്യാഭ്യാസ സഹായമായി പ്രതിമാസം അഞ്ഞൂറ് രൂപയും നൽകുമെന്നായിരുന്നു വാഗ്ദാനം.

ഇതുപ്രകാരം അംഗത്വമെടുക്കുന്ന ഓരോരുത്തരിൽ നിന്നും നിശ്ചിത തുകയും ഈടാക്കി. പിന്നീട് ആ തീരുമാനത്തിൽ നിന്ന് പുറകോട്ട് പോവുകയും പുതിയ സർക്കുലർ മുഖേന ഇൻഷൂറൻസ് അല്ല കുടുംബ സുരക്ഷാ പദ്ധതിയാണെന്ന് മാറ്റിപ്പറയുകയും ചെയ്തു. തുടക്കത്തിൽ മരിച്ച അംഗങ്ങളുടെ ആശ്രിതർക്ക് സഹായം നൽകിയെങ്കിലും പിന്നീട് ആർക്കും നൽകുകയുണ്ടായില്ല. 20 കുടുംബങ്ങൾക്കായി ചുരുങ്ങിയത് അറുപത് ലക്ഷം രൂപയെങ്കിലും ഇപ്പോൾ ലഭിക്കാനുണ്ടെന്ന് ഒ ഐ സി സി ഭാരവാഹികൾ പറയുന്നു.ഇത് സ്വന്തം സംഘടനയിലെ കുടുംബങ്ങളോട് ചെയ്യന്ന നീതീകരിക്കാനാവാത്ത വഞ്ചനയാണ്. പ്രതിഷേധമുയരുമ്പോൾ ഉടനെ കൊടുക്കാമന്ന് പറയുകയും ഒരു തിയ്യതി പ്രഖ്യാപിക്കുകയും ചെയ്യും. പിന്നീട് അതിനെക്കുറിച്ച് യാതൊന്നും പറയില്ലെന്നെും ഒരു ഒ ഐ സി സി ഭാരവാഹി 'മറുനാടൻ മലയാളിയോട്'വെളിപ്പെടുത്തി.

കഴിഞ്ഞ വർഷം ജനുവരി 14 കൊച്ചിയിലെ യോഗത്തിൽ പണം കൊടുക്കാമെന്ന് അറിയിച്ചിട്ട് എവിടെ വെച്ച് കൊടുക്കാമെന്ന ചോദ്യത്തിന് പോലും മറുപടി ലഭിച്ചില്ല. കെ പി സി സിയുടെ ഒ ഐ സി സി ഇൻചാർജ്ജുള്ള എൻ സുബ്രഹ്മണ്യൻ നിക്ഷിപ്ത താത്പര്യങ്ങളോടെ എടുത്ത തീരുമാനമാണ് ഈ ദുരവസ്ഥയിൽ എത്തിയതെന്നും കോൺഗ്രസ് പാർട്ടിയോടും ഒ ഐ സി സി അംഗങ്ങളോടും യാതൊരു പ്രതിബദ്ധതയുമില്ലാത്ത ഈ നടപടി പ്രതിഷേധാർഹമാണെന്നും ഇദ്ദേഹം വ്യക്തമാക്കി.

അംഗങ്ങളുടെ ആശ്രിതർ ഇത് സംബന്ധിച്ച് കെ പി സി സിക്ക് പരാതി നൽകിയിട്ടുണ്ട്. വരും ദിവസങ്ങളിൽ പ്രശ്‌നം കൂടുതൽ ശക്തമായി ഉയർത്തിക്കോണ്ടുവരുവാൻ തന്നെയാണ് പ്രവാസികളുടെ നീക്കം. നേരത്തെയും ഇത് സംബന്ധിച്ച് ആരോപണങ്ങൾ ഉയർന്നിരുന്നു. കഴിഞ്ഞവർഷം കെ പി സി സി ഓഫീസിൽ ചേർന്ന ഒ ഐ സി സി യോഗത്തിലും സംഭവം ചർച്ചായി. കെ പി സി സി നേതാക്കളുടെ ദുബൈ അടക്കമുള്ള വിവിധ രാജ്യങ്ങളിലേക്കുള്ള വിമാന ടിക്കറ്റിനും മറ്റുമായി തുക വക മാറ്റി ചെലവഴിച്ചതായി പ്രധാനപ്പെട്ട ഒരു നേതാവ് യോഗത്തിൽ സമ്മതിക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്തപ്പോൾ തുകയെല്ലാം മടക്കി നൽകുമെന്നായിരുന്നു മറുപടി. ഉറപ്പുകളെല്ലാം ലംഘിക്കപ്പെട്ട സാഹചര്യത്തിലും ഉത്തരവാദിപ്പെട്ട ആളുകളെ ബന്ധപ്പെട്ടപ്പോൾ കിട്ടിയ നിരാശപ്പെടുത്തുന്ന മറുപടികളും കാരണം എൻ സുബ്രഹ്മണ്യനെതിരെ പ്രത്യക്ഷ സമരം നടത്താൻ തന്നെയാണ് അംഗങ്ങളുടെ തീരുമാനം.

ഒ ഐ സി സിയുടെ തുടക്കത്തിൽ തന്നെ അംഗത്വ ഫീസിനത്തിൽ ലഭിച്ച തുക തിരുവനന്തപുരത്ത് ബാങ്കിൽ നിക്ഷേപിക്കാനുള്ള തീരുമാനത്തെ മറികടന്ന് സുബ്രഹ്മണ്യൻ തനിക്ക് ബന്ധമുള്ള കോഴിക്കൊട്ടെ ബാങ്കിലേക്ക് മാറ്റാൻ ശ്രമിച്ചിരുന്നു. എന്നാൽ ശക്തമായ എതിർപ്പിനെ തുടർന്ന് അതിൽ നിന്ന് പിന്മാറേണ്ടിവന്നു. ജിദ്ദയിൽ സംഘടനാ തെരഞ്ഞെടുപ്പിന് റിട്ടേണിങ് ഓഫീസറായി വന്ന എൻ സുബ്രഹ്മണ്യൻ അന്നത്തെ ഒ ഐ സി സി പ്രസിഡന്റിനെ അറിയിക്കാതെ ഒരു വിഭാഗത്തിന്റെ കൂടെ വരികയും സ്വകാര്യമായി ഹോട്ടലിൽ ഒളിച്ച് താമസിക്കുകയും ചെയ്തിരുന്നു. രാത്രി വൈകിയിട്ടും ജിദ്ദയിലെ അന്നത്തെ പ്രസിഡന്റിന ഉൾപ്പെടെ കാണാൻ തയ്യറാവുകയും ചെയ്തില്ല.

രാത്രി അണികളത്തെിയാണ് സുബ്രഹ്മണ്യനെ 'പിടികൂടിയത'്. തെരഞ്ഞെടുപ്പിന് വന്ന റിട്ടേണിങ് ഓഫീസർ നിഷ്പക്ഷമായി പ്രവർത്തിക്കണമെന്ന സാമാന്യ മര്യാദ പോലും അന്ന് സുബ്രഹ്മണ്യൻ പാലിച്ചില്ലന്നെും പ്രവർത്തകർ കുറ്റപ്പെടുത്തുന്നു. തരം താണ രീതിയിലുള്ള അദ്ദേഹത്തിന്റെ പെരുമാറ്റ രീതി ജിദ്ദയിൽ ഉൾപ്പെടെ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. സുബ്രഹ്മണ്യനെപ്പോളുള്ള നേതാക്കൾ കാരണമാണ് സംഘടന നിർജ്ജീവമായിപ്പോയതെന്നും കുറ്റപ്പെടുത്തലുണ്ട്. ഗൾഫ് രാജ്യങ്ങളിലെ തങ്ങളുടെ കച്ചവടതാത്പര്യതതിനായി സംഘടനയെ ഇത്തരക്കാർ ഉപയോഗിക്കുകയാണെന്നും ഇവർ പറയുന്നു.

സുബ്രഹ്മണ്യനെതിരെ പ്രവാസികളുടെ വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളിലും ശക്തമായ ആക്ഷേപങ്ങൾ ഉയരുന്നുണ്ട്. സാധാരണക്കാരനായിരന്ന സുബ്രഹ്മണ്യന് ഇന്ന് വലിയ വീടും കാറുകളും കോടികളുടെ സമ്പാദ്യവുമുണ്ട്. ഇതെല്ലാം എങ്ങനെ സമ്പാദിച്ചതാണെന്ന് പ്രവർത്തകർ ചോദിക്കുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോഴിക്കോട് കൊയിലാണ്ടിയിൽനിന്ന് യു.ഡി.എഫ് സ്ഥാനാർത്ഥിയായി മൽസരിച്ച എൻ.സുബ്രഹ്മണ്യൻ സിറ്റിങ്ങ് എംഎ‍ൽഎയായ സിപിഎമ്മിലെ ദാസനോട്് പതിമൂവായിരത്തിൽപരം വോട്ടിന് തോൽക്കുകയായിരുന്നു.കൊയിലാണ്ടിയിൽ സ്ഥാനാർത്ഥിയായ പ്രവർത്തകർ ആവശ്യപ്പെട്ടിരുന്നു എ.പി അനിൽകുമാറിനെ ഗ്രൂപ്പ് കളിയിലൂടെ അവസാനിമിഷം വെട്ടിയാണ് സുബ്രഹ്മണ്യന് സീറ്റ് ലഭിച്ചതെന്ന് കോൺഗ്രസുകാർ തന്നെ ആരോപിച്ചിരുന്നു.

ഇതിൽ പ്രതിഷേധിച്ച് അനിൽകുമാറിനെ അനുകൂലിക്കുന്നവർ കോഴിക്കോട് ഡിസിസി ഓഫീസിലേക്ക് മാർച്ച് നടത്തിയിരുന്നു.സരിതാകേസിൽ ആരോപിതനായ സുബ്രഹ്മണ്യനെ അംഗീകരിക്കില്‌ളെന്ന് പറഞ്ഞ് വനിതാ കോൺഗ്രസിന്റെ നേതൃത്വത്തിൽ മാർച്ച് നടത്തിയിട്ടുപോലും സ്ഥാനാർത്ഥിയെ മാറ്റാൻ കോൺഗ്രസ് നേതൃത്വം തയ്യാറായില്ല.ഇത് സുബ്രഹ്മണ്യന്റെ ഉന്നത ബന്ധമാണ് തെളിയിക്കുന്നതെന്നും അനിൽകുമാർ അനുകൂലികൾ ആരോപിച്ചിരുന്നു.ഇപ്പോൾ സുബ്രഹ്മണ്യനെതിരായ ഈ ആരോപണവും എതിർചേരി ഏറ്റെുടത്തിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP