Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഏതു സർക്കാർ വന്നാലും കെ ജയകുമാറിന് എപ്പോഴും അവസരങ്ങൾ; ചീഫ് സെക്രട്ടറിയായി റിട്ടയർ ചെയ്ത ഉടൻ ഉമ്മൻ ചാണ്ടി വൈസ് ചാൻസലറാക്കിയ കവിക്ക് സസ്‌പെൻഷനായ ജേക്കബ് തോമസിന്റെ കസേരയിൽ നിയമനം നൽകി പിണറായി സർക്കാർ; ഐഎംജി ഡയറക്ടറായി നിയമിക്കുന്നത് 66ാംമത്തെ വയസ്സിൽ

ഏതു സർക്കാർ വന്നാലും കെ ജയകുമാറിന് എപ്പോഴും അവസരങ്ങൾ; ചീഫ് സെക്രട്ടറിയായി റിട്ടയർ ചെയ്ത ഉടൻ ഉമ്മൻ ചാണ്ടി വൈസ് ചാൻസലറാക്കിയ കവിക്ക് സസ്‌പെൻഷനായ ജേക്കബ് തോമസിന്റെ കസേരയിൽ നിയമനം നൽകി പിണറായി സർക്കാർ; ഐഎംജി ഡയറക്ടറായി നിയമിക്കുന്നത് 66ാംമത്തെ വയസ്സിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ചില ഉദ്യോഗസ്ഥർ രാഷ്ട്രീയക്കാരോട് കലഹിച്ചു ജീവിക്കുന്നവരാണ്. അവർക്ക് സ്ഥാനമാനങ്ങൾ കിട്ടാൻ നന്നേ ബുദ്ധിമുട്ടേണ്ടി വരാറുണ്ടെന്നതാണ് യാഥാർത്ഥ്യം. ടി പി സെൻകുമാറിനെ പോലെ മിടുക്കനായ ഉദ്യോഗസ്ഥന് റിട്ടയർമെന്റിന് ശേഷം ലഭിക്കേണ്ട അവസരം തട്ടിത്തെറിപ്പിക്കാൻ പോലും ഈ സർക്കാർ ശ്രമം നടത്തുകയുണ്ടായി. എന്നാൽ, ഇവരിൽ നിന്നൊക്കെ വ്യത്യസ്തനാണ് കെ ജയകുമാർ ഐഎഎസിന്റെ കാര്യം. വിശ്രമിക്കാൻ വേണ്ടി വീട്ടിലിരിക്കാം എന്നു കരുതിയാലും ഏത് കക്ഷി ഭരിച്ചാലും അദ്ദേഹത്തെ തേടി അവസങ്ങൾ എത്തും. മലയാളം സർവകലാശലയുടെ വിസി സ്ഥാനത്തിരുന്ന കെ ജയകുമാർ ഇപ്പോൾ വീണ്ടും സർക്കാർ തസ്തികയിൽ നിയമിതനായിരിക്കയാണ്.

മുൻ ചീഫ് സെക്രട്ടറിയും മലയാളം സർവകലാശാലാ മുൻ വൈസ് ചാൻസലറുമായ കെ. ജയകുമാറിനെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ ഗവൺമെന്റ് (ഐ.എം.ജി.) ഡയറക്ടറായാണ് പിണറായി സർക്കാർ നിയമിച്ചിരിക്കുന്നത്. സർക്കാർജീവനക്കാരുടെ പരിശീലന പരിപാടികൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് നിയമനം. കിലയുടെ മാതൃകയിൽ മികച്ച പരിശീലനസ്ഥാപനമാക്കി ഐ.എം.ജി.യെ മാറ്റുകയാണ് ലക്ഷ്യം. ഇതിനായി വിദഗ്ധപരിശീലന പദ്ധതി തയ്യാറാക്കാൻ അദ്ദേഹത്തോട് ആവശ്യപ്പെടും. ജയകുമാറിന്റെ നിയമനകാര്യം മുഖ്യമന്ത്രി മന്ത്രിസഭയെ അറിയിച്ചു.

ഇപ്പോൾ സസ്‌പെൻഷനിലുള്ള ഡിജിപി ജേക്കബ് തോമസിന്റെ തസ്തികയിലാണ് കെ ജയകുമാറിനെ നിയമിച്ചിരിക്കുന്നത്. കവിയും സഹൃദയനുമായ കെ ജയകുമാർ ഏത് സർക്കാർ വന്നാലും പ്രിയപ്പെട്ടവനാണ്. ചീഫ് സെക്രട്ടറിയായി വിരമിച്ച ശേഷമാണ് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അദ്ദേഹത്തെ മലയാളം സർവകലാശാലയുടെ വൈസ് ചാൻസലറായി വിരമിച്ചത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ അദ്ദേഹം വിരമിക്കുകയുമുണ്ടായി. വിരമിച്ച ശേഷം സാഹിത്യ രംഗത്തു തുടരാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. എന്നാൽ, ഈ അവസരത്തിലാണ് അദ്ദേഹത്തെ തേടി പുതിയ തസ്തിക എത്തുന്നതും.

ജീവിതത്തിൽ ഇതുവരെ 22 തസ്തികകളിലാണ് ജയകുമാർ ഇരുന്നത്. ഒട്ടേറെ മറ്റു ചുമതലകളും വഹിച്ചു. എന്നാൽ ഒരു സംരംഭത്തിന്റെ സാധ്യത പഠിച്ച് തുടങ്ങുകയും അതിന്റെ വളർച്ചാഘട്ടം പിന്നിട്ട് വ്യവസ്ഥാപിതമാക്കിയെടുത്തതിന്റെ ആത്മവിശ്വാസത്തിലാണ് ജയകുമാറിന്റെ പഠിയിറക്കം. 100 ദിവസത്തിനുള്ളിൽ താൽക്കാലിക കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാക്കുമെന്ന പ്രഖ്യാപനം സ്പെഷൽ ഓഫിസറാകുമ്പോൾ നടത്തിയായിരുന്നു ജയകുമാറിന്റെ തുടക്കം. എന്നാൽ എല്ലാവരെയും ഞെട്ടിച്ച് 97 ദിവസത്തിനകം തന്നെ കാമ്പസ് ഒരുക്കി.

ഭാഷാപിതാവിന്റെ ജന്മനാട് ജയകുമാറിന് കഴിഞ്ഞ ദിവസം യാത്രയയപ്പ് നൽകിയിരുന്നു. നേട്ടങ്ങളും ദിശാബോധവും ഉണ്ടാക്കിയാണ് താൻ പടിയിറങ്ങുന്നതെന്നും എല്ലാ വിജയത്തോടൊപ്പവും സാഹിത്യ ലോകവും തന്നോടൊപ്പം ഉണ്ടായിരുന്നതായും വിരമിക്കുന്നതിന് മുമ്പ് ഇന്ന് നടത്തിയ വാർത്താ സമ്മേളനത്തിൽ കെ.ജയകുമാർ പറഞ്ഞു. ഇതുവരെ എണ്ണൂറിൽ അധികം സാഹിത്യകാരന്മാരെ കാമ്പസിൽ കൊണ്ടുവരാൻ സാധിച്ചു.

സ്‌പെഷൽ ഓഫീസറായിരിക്കെ നൽകിയ റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയാണ് സർവകലാശാലയുടെ തുടക്കവും വളർച്ചയും. നിലവിൽ യുജിസി 2എഫ് അംഗീകാരം വരെയാണ് സർവകലാശാല എത്തിനിൽക്കുന്നത്. നാലു വിശിഷ്ഠ കോഴ്‌സുകൾ, രാജ്യാന്തര പ്രസാധകരുടെ സഹകരണമുള്ള പ്രസിദ്ധീകരണ വിഭാഗം, ജർമനിയിലെ ടുബിൻഗൻ സർവകലാശാലയിലെ ഗുണ്ടർട്ട് ചെയർ അങ്ങനെ തുടങ്ങി നിരവധി കാര്യങ്ങൾ ചെയ്താണ് പടിയിറക്കം.

പ്രധാന സംരംഭമായ ഓൺലൈൻ നിഘണ്ടു ഉടൻ പുറത്തിറങ്ങും. 98,000 വാക്കുകളാണ് ശബ്ദതാരാവലിയിൽ ഉള്ളതെങ്കിൽ നിഘണ്ടുവിലുണ്ടാവുക 1.3ലക്ഷം വാക്കുകളാണ്. പ്രൂഫ് റീഡിംങ് പുരോഗമിക്കുകയാണ്. പ്രാദേശികമോ പൊതുവായതോ ആയ വാക്കുകൾ വായനക്കാർക്കു നിർദ്ദേശിക്കാനുള്ള സൗകര്യവുമുണ്ടാകും. മൊബൈൽ ആപ്പുകളും ഇതിനോടൊപ്പം പുറത്തിറങ്ങും. നേട്ടങ്ങൾ നിരവധി പറയാനുണ്ടെങ്കിലും സർവകലാശാലക്ക് സ്വന്തം ഭൂമി കണ്ടെത്താൻ പറ്റിയില്ലെന്നതും ഇതുമായി ബന്ധപ്പെട്ട വിവാദങ്ങളും ആശങ്കയോടെയാണ് നോക്കിക്കാണുന്നത്.

വിദഗ്ദ സമിതി റിപ്പോർട്ടിനു ശേഷം 2015ൽ ഭൂമി ഏറ്റെടുക്കാൻ റിപ്പോർട്ട് നൽകിയെങ്കിലും നടന്നില്ല. ഭരണം മാറി. മറ്റൊരു ഭൂമിയുണ്ടെന്ന അഭിപ്രായമുയർന്നു. സർക്കാർ മറ്റൊരു സമിതിയെ വച്ചു പഠിച്ച് അഗ്നിശുദ്ധി വരുത്തിയ ശേഷം ഭുമി ഏറ്റെടുത്താൽ മതിയെന്നാണ് ജയകുമാറിന്റെ നിർദ്ദേശം. മലയാളം സർവകാലാശാലയെ വെള്ളവും വളവും നൽകി നട്ടു വളർത്തിയ വളർത്തഛനായി ജയകുമാറിനെ എന്നും ഓർക്കുമെന്നതിൽ സംശയമില്ല. നേരത്തെ ജയകുമാറിനോടു തന്നെ തുടരാൻ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ജയകുമാർ പിൻവാങ്ങുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP