Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അമ്മ ആത്മഹത്യ ചെയ്തപ്പോൾ അച്ഛന് കൂട്ടായി നിൽക്കാൻ ഭർത്തൃ വീട്ടിൽ നിന്നും എത്തിയ മകളെ ക്രൂരമായി ബലാൽസംഗം ചെയ്തു; അഞ്ചലിൽ കൊടുംഭീകരനായ പിതാവിന് ജീവപര്യന്തം വിധിച്ച് കോടതി  

അമ്മ ആത്മഹത്യ ചെയ്തപ്പോൾ അച്ഛന് കൂട്ടായി നിൽക്കാൻ ഭർത്തൃ വീട്ടിൽ നിന്നും എത്തിയ മകളെ ക്രൂരമായി ബലാൽസംഗം ചെയ്തു; അഞ്ചലിൽ കൊടുംഭീകരനായ പിതാവിന് ജീവപര്യന്തം വിധിച്ച് കോടതി   

കൊല്ലം :  ഇവിടെ ആരെയോക്കെ വിശ്വസിക്കും സ്വന്തം അച്ഛനെ പോലും സംശയത്തോടെ മാത്രമെ വിശ്വസിക്കാനാകൂ എന്ന് തെളിയിക്കുന്ന വാർത്തകളാണ് പുറത്തു വരുന്നത്. ഗർഭിണിയായ മകള അച്ഛൻ പീഡിപ്പിച്ചത് അഞ്ചലിൽ.

അപ്രതീക്ഷിതമായി അമ്മ ആത്മഹത്യ ചെയ്തു. ഇതോടെ തളർന്നു ഒറ്റയ്ക്കായ അച്ഛന് കൂട്ടായി ഭർത്തൃ വീട്ടിൽ നിന്ന് മകളെത്തി. ഗർഭിണി ആയിരുന്നിട്ടു കൂടി അച്ഛൻ അമ്മ പോയ വേദനയിൽ തളർന്നു പോകുമെന്ന് കരുതിയാണ് അവൾ അച്ഛന് താങ്ങായി എത്തിയത്. 2014 മേയിലായിരുന്നു പെൺകുട്ടിയുടെ വിവാഹം.

ഭർത്താവുമൊത്താണ് പെൺകുട്ടി സ്വന്തം വീട്ടിലേക്ക് താമസം മാറ്റിയത്. അതുവരെ സ്‌നേഹനിധിയായിരുന്ന അച്ഛന് ക്രൂരനായി മാറിയിരുന്നത് അവൾ അറിഞ്ഞിരുന്നില്ല. മകൾ ഗർഭിണിയാണെന്ന് അറിയാമായിരുന്ന പ്രതി സ്വന്തം മകളെ ക്രൂര ബലാൽസംഗത്തിന് ഇരയാക്കി. ഭർത്താവ് ജോലിക്കുപോയ സമയത്താണ് സംഭവം.

മകൾ ഗർഭിണിയാണെന്ന് നേരത്തെ അറിയാമായിരുന്ന പ്രതി ചെയ്ത കൃത്യത്തിന് ഒരു ദയയും അർഹിക്കുന്നില്ലെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു.ഗർഭിണിയായ മകളെ ബലാത്സംഗം ചെയ്ത അച്ഛന് ജീവപര്യന്തം കഠിനതടവും ഒരുലക്ഷം രൂപ പിഴയും. 2014 ഒക്ടോബർ 17-ന് അഞ്ചൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ജില്ലാ അഡീഷണൽ സെഷൻസ് കോടതി(4)യുടെ വിധി.പെൺകുട്ടിക്ക് മതിയായ നഷ്ടപരിഹാരം നൽകാൻ കോടതി ലീഗൽ സർവീസസ് അഥോറിറ്റിക്ക് നിർദ്ദേശം നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP