Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

'കൊലപാതകത്തിന് ക്വട്ടേഷൻ തന്നാൽ തട്ടിക്കൊണ്ടുപോകൽ ഫ്രീ'; കോമഡി ഗ്യാങ്‌സ്റ്റർ ആയി വിജയ് സേതുപതി; 'ജുംഗ' ട്രെയ്‌ലർ കാണാം

'കൊലപാതകത്തിന് ക്വട്ടേഷൻ തന്നാൽ തട്ടിക്കൊണ്ടുപോകൽ ഫ്രീ'; കോമഡി ഗ്യാങ്‌സ്റ്റർ ആയി വിജയ് സേതുപതി; 'ജുംഗ' ട്രെയ്‌ലർ കാണാം

വ്യത്യസ്ത ലുക്കിലൂടെ ആരാധകരെ ആവേശം കൊള്ളിക്കുന്ന തമിഴ് സൂപ്പർസ്റ്റാറാണ് വിജയ് സേതുപതി. വില്ലൻ വേഷങ്ങളിലും നായക വേഷങ്ങളിലും തകർത്ത് അഭിനയിക്കുന്ന വിജയ് സേതുപതി ഇപ്പോൾ തകർപ്പൻ കോമഡി ഗുണ്ടയായി എത്തുന്ന ജുംഗ ട്രെയിലർ ആണ് ശ്രദ്ധേയമാകുന്നത്.

കൊലപാതകത്തിന് ക്വട്ടേഷൻ തന്നാൽ തട്ടിക്കൊണ്ടുപോകൽ ഫ്രീ എന്ന ഡയലോഗയോടെയാണ് ട്രെയിലർ പറയുന്നത്. ഗോകുൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ 2.51 മിനിറ്റ് ദൈർഘ്യമുള്ള ട്രെയ്‌ലർ പുറത്തെത്തി. ഒരുകാലത്തുകൊണ്ടാടപ്പെട്ട സൂപ്പർതാരചിത്രങ്ങളിലെ ക്ലീഷേകൾ സ്പൂഫുകളാവുന്ന കാലത്ത് ചിരിപ്പിക്കുന്ന അധോലോക നായകനാണ് ജുംഗ.

സയേഷ നായികയാവുന്ന ചിത്രത്തിൽ മഡോണ സെബാസ്റ്റ്യൻ അതിഥിതാരമായി എത്തുന്നു. വിജയ് സേതുപതി പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മാണവും സേതുപതി തന്നെ. രാധാ രവി, സുരേഷ് മേനോൻ, യോഗി ബാബു എന്നിവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP