Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കട്ട സസ്‌പെൻസുമായി ബാലചന്ദ്രമേനോൻ എത്തുന്നു; സമകാലിക സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഒരുക്കുന്ന എന്നാലും ശരതിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്

കട്ട സസ്‌പെൻസുമായി ബാലചന്ദ്രമേനോൻ എത്തുന്നു; സമകാലിക സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഒരുക്കുന്ന എന്നാലും ശരതിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്

ലയാളത്തിന്റെ പ്രിയ സംവിധായകനും നടനുമായ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്യുന്ന പുതിയ ചചിത്രം 'എന്നാലും ശരതിന്റെ' ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. കഥയും തിരക്കഥയും അദ്ദേഹം തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. കുടുംബ പശ്ചാത്തലത്തിൽ നിന്ന് വ്യത്യസ്തമായി ക്യാമ്പസിന്റെ പശ്ചാത്തലത്തിലൊരുക്കുന്ന ചിത്രമാണ് എന്നാലും ശരത്

സമകാലിക സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. കേരളത്തെ ഒന്നാകെ കണ്ണീരിലാഴ്‌ത്തിയ ജിഷ്ണു പ്രണോയിയുടെ കഥ അടിസ്ഥനപ്പെടുത്തി കാമ്പസ് പശ്ചാത്തലത്തിലൊരുക്കുന്നതാണ് ചി്ത്രമെന്നാണ് സൂചന.കൃഷ്ണകല ക്രിയേഷൻസിന്റെ ബാനറിൽ ആർ ഹരികുമാറാണ് ചിത്രം നിർമ്മിക്കുന്നത്. 2015-ൽ പുറത്തിറങ്ങിയ ഞാൻ സംവിധാനം ചെയ്യും ആണ് അദ്ദേഹം അവസാനമായി സംവിധാനം ചെയ്ത ചിത്രം.

ചാർളി ജോ, നിധി അരുൺ, നിത്യ നരേഷ്, ജോഷി മാത്യു എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. പോസ്റ്ററിൽ തന്നെ എ കട്ട സസ്പെൻസ് എന്നെഴുതിയിരിക്കുന്ന എന്നാലും ശരതിനെ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP