Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിമാനം പറത്താൻ അറിയില്ലെങ്കിലും ഒരിക്കൽ ചെയ്ത് നോക്കി; റാസൽഖൈമയിൽ നടന്ന ഷൂട്ടിങിനിടെയിൽ പൈലറ്റ് പറഞ്ഞതനുസരിച്ച് ടു സീറ്റർ വീമാനം പറപ്പിച്ചു; ഒരിക്കൽകൂടി പറത്താനുള്ള ധൈര്യം പിന്നീടില്ലായിരുന്നു; ദുബായ് സിനിമയുടെ ചിത്രീകരണത്തിനിടെ വിമാനം പറപ്പിച്ച കഥ പറഞ്ഞ് മമ്മൂട്ടി

വിമാനം പറത്താൻ അറിയില്ലെങ്കിലും ഒരിക്കൽ ചെയ്ത് നോക്കി; റാസൽഖൈമയിൽ നടന്ന ഷൂട്ടിങിനിടെയിൽ പൈലറ്റ് പറഞ്ഞതനുസരിച്ച് ടു സീറ്റർ വീമാനം പറപ്പിച്ചു; ഒരിക്കൽകൂടി പറത്താനുള്ള ധൈര്യം പിന്നീടില്ലായിരുന്നു; ദുബായ് സിനിമയുടെ ചിത്രീകരണത്തിനിടെ വിമാനം പറപ്പിച്ച കഥ പറഞ്ഞ് മമ്മൂട്ടി

വാഹനത്തോടുള്ള ഇഷ്ടത്തിനൊപ്പം മമ്മൂട്ടിക്ക് മറ്റൊരു ഹരം കൂടിയുള്ളത് ഏവർക്കു മറിയാവുന്ന കാര്യമാണ്. വാഹനം സ്വന്തമായി ഓടിക്കണമെന്ന് കൂടി താരത്തിന് നിർബന്ധമാണ് ഏറെ ആസ്വദിക്കുന്ന കാര്യവുമാണ്. ഒട്ടുമിക്ക ആഡംബര വാഹനങ്ങൾ സ്വന്തമാക്കുകയും അവ ഓടിക്കുകയും ചെയ്യുന്ന മമ്മൂക്കയുടെ വിമാനം പറത്തിയ കഥയാണ് ഇപ്പോൾ ചർച്ചയാകുന്നത്. മമ്മൂട്ടി വിമാനം പറത്തിയിട്ടുണ്ടോ എന്ന ചോദ്യത്തിന് വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ ആണ് അദ്ദേഹം മറുപടി പറഞ്ഞത്,

വിമാനം പറത്താൻ നന്നായി അറിയില്ലെങ്കിലും ഒരിക്കൽ അത് ചെയ്ത് നോക്കിയിട്ടുണ്ടെന്നാണ് മമ്മൂട്ടി പറയുന്നത്. 'റാസൽഖൈമയിൽ ദുബായ് സിനിമയുടെ ഷൂട്ടിങ് നടക്കുന്നു. കൊതുമ്പുവള്ളം പോലെ ഒരു ടു സീറ്റർ വിമാനം. എനിക്കൊപ്പം കയറിയ പൈലറ്റ് നല്ല ട്രെയ്‌നറുമാണ്. കക്ഷിക്ക് ഞാൻ വിമാനം പറത്തണമെന്ന് നിർബന്ധം. കുറേ നിർബന്ധിച്ചപ്പോൾ ആത്മവിശ്വാസം തോന്നി. ജോയ്സ്റ്റിക് പോലുള്ള വടി പിടിച്ച് മുന്നോട്ടും പിന്നോട്ടും നീക്കിയാൽ മതി. പറഞ്ഞതുപോലെ ചെയ്തപ്പോൾ വിമാനം മുന്നോട്ടുനീങ്ങി, പൊങ്ങി. അതോടെ സംഗതി കൈവിട്ടെന്ന് തോന്നി. ലാൻഡ് ചെയ്യാൻ താഴ്ന്ന് പറന്നപ്പോൾ ഇലക്ട്രിക് ലൈനുകൾ കാണാം. അതോടെ പേടി കൂടി. ഒടുവിൽ എങ്ങനെയോ ഭൂമിയിൽ തിരിച്ചെത്തി..'

ദുബായ് സിനിമയുടെ ഇൻട്രൊഡക്ഷൻ സീൻ ഇത്തരത്തിൽ വിമാനത്തിൽ ചിത്രീകരിച്ചാലോ എന്ന് ജോഷി ആലോചിച്ചിരുന്നെന്നും എന്നാൽ ഒരിക്കൽക്കൂടി വിമാനം പറത്താനുള്ള ധൈര്യം തനിക്കുണ്ടായിരുന്നില്ലെന്നും അതിനാൽ ആ പ്ലാൻ നടന്നില്ലെന്നും മമ്മൂട്ടി ഓർക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP