Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അമേരിക്കൻ സീരിയലിൽ പ്രിയങ്ക ചോപ്ര ഹിന്ദു ദേശീയവാദികളെ ഭീകരവാദികളായി ചിത്രീകരിച്ചപ്പോൾ രക്തം തിളച്ചു; രണ്ടായിരം വർഷത്തിലേറെയായി ഇസ്ലാമിന്റെ ഭീകരതക്ക് ഹിന്ദുക്കൾ ഇരയാകുന്നത് കാണുന്നില്ലേ എന്നു പറഞ്ഞ് മറുപടി നൽകി; വർഗീയ പരാമർശത്തിനെതിരെ പ്രതിഷേധം ശക്തമായതോടെ ദുബാദ് മാരിയറ്റ് മാർക്വിസ് ഹോട്ടലിലെ ഇന്ത്യക്കാരനായ സെലിബ്രിറ്റി ഷെഫിന്റെ ജോലി പോയി

അമേരിക്കൻ സീരിയലിൽ പ്രിയങ്ക ചോപ്ര ഹിന്ദു ദേശീയവാദികളെ ഭീകരവാദികളായി ചിത്രീകരിച്ചപ്പോൾ രക്തം തിളച്ചു; രണ്ടായിരം വർഷത്തിലേറെയായി ഇസ്ലാമിന്റെ ഭീകരതക്ക് ഹിന്ദുക്കൾ ഇരയാകുന്നത് കാണുന്നില്ലേ എന്നു പറഞ്ഞ് മറുപടി നൽകി; വർഗീയ പരാമർശത്തിനെതിരെ പ്രതിഷേധം ശക്തമായതോടെ ദുബാദ് മാരിയറ്റ് മാർക്വിസ് ഹോട്ടലിലെ ഇന്ത്യക്കാരനായ സെലിബ്രിറ്റി ഷെഫിന്റെ ജോലി പോയി

മറുനാടൻ ഡെസ്‌ക്‌

ദുബായ്: ഇസ്ലാമിക രാജ്യങ്ങളിൽ ജോലിക്ക് പോയി ഇസ്ലാമിക വിമർശനം നടത്തുന്ന നിരവധി മലയാളികളുണ്ട്. അത്തരക്കാർ സൂക്ഷിക്കണമെന്ന ആവശ്യം നേരത്തെ തന്നെ പല കോണുകളിൽ നിന്നും ഉയർന്നിട്ടുണ്ട്. സൈബർലോകത്തെ വിമർശനത്തിന്റെ പേരിൽ നടപടി നേരിടേണ്ടി വന്നവർ നിരവധിയാണ്. ഒടുവിൽ അത്തരമൊരു പണി കിട്ടിയത് ദുബായിലെ സെലബ്രിറ്റി ഷെഫിനാണ്. നോമ്പുകാലത്ത് ഇസ്ലാം വിമർശനം നടത്തിയ ഇന്ത്യക്കാരനായ ഷെഫിന്റെ ജോലി തന്നെ തെറിച്ചു. ദുബായിലെ സെലിബ്രിറ്റി ഷെഫ് അതുൽ കൊച്ചാറിനാണ് ജോലി നഷ്ടമായിരിക്കുന്നത്.

പഞ്ചനക്ഷത്ര ഹോട്ടലായ ജെഡബ്ല്യു മാരിയറ്റ് മാർക്വിസ് ഹോട്ടലിലെ രംഗ് മഹൽ എന്ന റസ്റ്ററന്റിലായിരുന്നു ഇദ്ദേഹം ജോലി ചെയ്തിരുന്നത്. കൊച്ചാറിന്റെ വാക്കുകൾക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ ശക്തമായ രോക്ഷമുയർന്നതിനെ തുടർന്ന് ഹോട്ടൽ അധികൃതർ അദ്ദേഹവുമായുള്ള കരാർ റദ്ദാക്കുകയായിരുന്നു.

അമേരിക്കൻ ടെലിവിഷൻ സീരിയലിന്റെ ഒരു എപ്പിസോഡിൽ ബോളിവുഡ് താരം പ്രിയങ്ക ചോപ്ര ഹിന്ദു ദേശീയവാദികളെ ഭീകരവാദികളായി ചിത്രീകരിച്ചതിനെതിരെ പ്രതികരിച്ചതാണ് കൊച്ചാറിന് വിനയായത്. രണ്ടായിരം വർഷത്തിലേറെയായി ഇസ്ലാമിന്റെ ഭീകരതയ്ക്കിരയാകുന്ന ഹിന്ദുക്കളുടെ വികാരം പ്രിയങ്ക എന്തു കൊണ്ട് കാണുന്നില്ലെന്നായിരുന്നു കൊച്ചാറിന്റെ റി ട്വീറ്റ്. വിവാദത്തെ തുടർന്ന് ഈ ട്വീറ്റ് അദ്ദേഹം ഉടൻ പിൻവലിച്ചെങ്കിലും അപ്പോഴേയ്ക്കും സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചുകഴിഞ്ഞിരുന്നു. തുടർന്ന് കൊച്ചാർ ക്ഷമാപണവും നടത്തി.

തന്റെ ട്വീറ്റിനു യാതൊരു ന്യായീകരണവുമില്ലെന്നും പെട്ടെന്നുണ്ടായ വികാര തള്ളിച്ചയിൽ സംഭവിച്ച പിഴവാണെന്നും അദ്ദേഹം പറഞ്ഞു. തെറ്റ് അംഗീകരിക്കുകയും ഞാൻ ആത്മാർത്ഥമായി ക്ഷമ ചോദിക്കുകയും ചെയ്യുന്നു. എന്റെ മുസ്ലിം സുഹൃത്തുക്കളോടും ഇസ്ലാമിക സമൂഹത്തോടും എന്റെ സമീപകാല ട്വീറ്റുകളോടും ഞാൻ ഖേദപ്രകടനം നടത്താൻ ആഗ്രഹിക്കുന്നുഅദ്ദേഹം പറഞ്ഞു. എന്നാൽ കൊച്ചാറിന്റെ ക്ഷമാപണം അംഗീകരിക്കാൻ പലരും തയ്യാറാവുന്നില്ല. റസ്റ്ററന്റ് ബഹിഷ്‌കരണമെന്ന് ആഹ്വാനമുയരുകയും അവിടെ തീരുമാനിച്ചിരുന്ന പല പരിപാടികളും റദ്ദാക്കുകയും ചെയ്തു.

ഇതോടെയാണ് ഹോട്ടൽ അധികൃതർ കൊച്ചാറിനെ ഒഴിവാക്കാനും ഖേദം പ്രകടിപ്പിക്കാനും തയ്യാറായത്. ഇതേ തുടർന്ന് ഹോട്ടലുകാർ പ്രസ്താവനയുമായി രംഗത്തെത്തി. ഷെഫ് അതുൽ കൊച്ചറുടെ സമീപകാലത്തെ ട്വീറ്റിനെ തുടർന്ന് രംഗ് മഹലുമായുള്ള ഞങ്ങളുടെ കരാർ അവസാനിപ്പിക്കാൻ തീരുമാനമെടുത്തിരിക്കുന്നു. തുടർന്ന് അദ്ദേഹത്തിന് ഹോട്ടലുമായോ റസ്റ്ററന്റുമായോ യാതൊരു ബന്ധവുമുണ്ടായിരിക്കില്ലൈന്നും അവർ വിശദീകരിച്ചു.

ജെ ഡബ്ല്യു മാരിയറ്റ് മാക്വിസിന്റെ തീരുമാനം തന്നെ തീർത്തും അസ്വസ്ഥനക്കുന്നതായി കൊച്ചാർ പ്രതികരിച്ചു. എന്നിരുന്നാലും ഞാൻ സൃഷ്ടിച്ച വലിയ പ്രതിസന്ധിയും ഹോട്ടലിന് മുന്നോട്ടുപോകാനുള്ള പ്രയാസവും ഞാൻ മനസിലാക്കുന്നു. ഹോട്ടലിനോടും, പ്രത്യേകിച്ച് അവരുടെ ജീവനക്കാരോടും എനിക്ക് വലിയ ആദരവുണ്ട്. ഏതായാലും തീരുമാനം ഭാവിക്ക് നല്ലതാണെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP