Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എഴുന്നൂറ് കോടി ജനങ്ങൾ കാത്തിരുന്ന മാമങ്കത്തിന് ഇന്ന് തിരശീല ഉയരും; വരാനിരിക്കുന്നത് ഫുട്‌ബോൾ ജ്വരം ബാധിക്കുന്ന മുപ്പത്തിയൊന്ന് ദിനരാത്രങ്ങൾ; ലുഷ്നിക്കി സ്റ്റേഡിയത്തിൽ ലോകകപ്പിന് ദീപം തെളിയുമ്പോൾ ഭൂമി പ്രകാശിക്കും;ഫുട്‌ബോൾ നെഞ്ചേറ്റിയ ജനതയ്ക്ക് ലഭിക്കാൻ പോകുന്നത് മറക്കാനാവത്ത ഓർമ്മകൾ; ഇന്നു മുതൽ ലോക ജനതയുടെ കാഴ്ചകൾ ഒരുഫുട്‌ബോളിലും 352 കളിക്കാരിലുമായി ചുരുങ്ങും; 11നഗരങ്ങൾ 12 വേദികൾ 64 മത്സരങ്ങൾ ഒരേ ഒരു ലോകകപ്പ്

എഴുന്നൂറ് കോടി ജനങ്ങൾ കാത്തിരുന്ന മാമങ്കത്തിന് ഇന്ന് തിരശീല ഉയരും; വരാനിരിക്കുന്നത് ഫുട്‌ബോൾ ജ്വരം ബാധിക്കുന്ന മുപ്പത്തിയൊന്ന് ദിനരാത്രങ്ങൾ; ലുഷ്നിക്കി സ്റ്റേഡിയത്തിൽ ലോകകപ്പിന് ദീപം തെളിയുമ്പോൾ ഭൂമി പ്രകാശിക്കും;ഫുട്‌ബോൾ നെഞ്ചേറ്റിയ ജനതയ്ക്ക് ലഭിക്കാൻ പോകുന്നത് മറക്കാനാവത്ത ഓർമ്മകൾ; ഇന്നു മുതൽ ലോക ജനതയുടെ കാഴ്ചകൾ ഒരുഫുട്‌ബോളിലും 352 കളിക്കാരിലുമായി ചുരുങ്ങും; 11നഗരങ്ങൾ 12 വേദികൾ 64 മത്സരങ്ങൾ ഒരേ ഒരു ലോകകപ്പ്

മോസ്‌കോ: ഒരൊറ്റ ദിവസം കൊണ്ട് പിറന്നുവീണതല്ല ലോകകപ്പ് ഫുട്ബോൾ എന്ന സങ്കൽപം. പുൽമൈതാനത്തെ പോരാട്ടം പോലെത്തന്നെ പരാജയത്തിൽനിന്നുള്ള വിജയമായിരുന്നു ഈ കായികമാമാങ്കം. ആദ്യ ലോകകപ്പ് അരങ്ങേറിയത് 1930ൽ. ഫിഫ സ്ഥാപിതമായത് 1904ൽ. 1906ൽ സ്വിറ്റ്സർലൻഡിൽ ആദ്യ ലോകകപ്പിനു പന്തുരുണ്ടെങ്കിലും പക്ഷേ ചാമ്പ്യൻഷിപ് പരാജയമായി.

ഒളിംപിക്സിൽ പങ്കെടുക്കാത്ത ദേശീയ ടീമുകളെ ഉൾപ്പെടുത്തിയായിരുന്നു ഈ സംരംഭം. പക്ഷേ ഗോളുകൾ ഏറ്റുവാങ്ങി ചരിത്രത്തിന്റെ സ്‌കോർ ബോർഡിൽ 'പരാജയം' കുറിച്ചുവച്ചു ആ മിന്നൽ നീക്കം. പിന്നീട് 24 വർഷം വേണ്ടിവന്നു വിജയത്തിലേക്കൊരു ഗോളടിക്കാൻ. തുടർന്നിതുവരെ മൈനസ് പാസ് വേണ്ടിവന്നിട്ടില്ല. ഒളിംപിക്സിനെയും കടത്തിവെട്ടി ലോകത്തിലെ ഏറ്റവും വലിയ കായികമാമാങ്കമായി അത് വിലസുന്നു.

ഫിഫ ലോകകപ്പിന്റെ 21-ാം പതിപ്പാണ് 2018 ജൂൺ 8 മുതൽ ജൂലൈ 8 വരെ റഷ്യയിൽ നടക്കുന്നത്. റഷ്യ ഉൾപ്പെടെ 32 രാജ്യങ്ങളാണ് ടൂർണമെന്റിൽ പങ്കെടുക്കുക. ഇതാദ്യമായാണ് റഷ്യയിൽ ഫുട്ബോൾ ലോകകപ്പ് നടക്കുന്നത്. മാത്രമല്ല കിഴക്കേ യൂറോപ്പിലും ഇതാദ്യമായാണ് ഫുട്ബോൾ ലോകകപ്പ് നടക്കുന്നത്. ഒന്നിലധികം വൻകരകളിൽ നടക്കുന്ന ആദ്യ ഫുട്ബോൾ ലോകകപ്പും ഇത് തന്നെ .

ഒരു കപ്പ് സ്ട്രോങ് 'ചായ'യിൽനിന്നാണ് ലോകകപ്പ് ഫുട്ബോൾ ഉയർന്നുവന്നതെന്നു പറഞ്ഞാൽ അതിൽ അത്രയൊന്നും അതിശയോക്തിയില്ല. ഒരു തേയില കച്ചവടക്കാരൻ തുടങ്ങിവച്ച ഫുട്ബോൾ ടൂർണമെന്റിൽനിന്നാണ് പിന്നീട് ലോകകപ്പ് ഫുട്ബോൾ സംഘാടനത്തിനുള്ള സ്ട്രെങ്ത്തും മധുരവും ലഭിച്ചത്. ഇദ്ദേഹത്തിന്റെ പേരിലുള്ള ചാംപ്യൻഷിപ്പിനെ അതുകൊണ്ടുതന്നെ ആദ്യ ലോകകപ്പെന്നുപോലും ആലങ്കാരികമായി ഫുട്ബോൾ നിരീക്ഷകർ വിലയിരുത്തുന്നു. ഇദ്ദേഹത്തെ നമ്മളറിയും. ഇദ്ദേഹത്തിന്റെ പേരിലുള്ള ചായയും നമ്മൾ കുടിച്ചിട്ടുണ്ടാകും. ലിപ്ടൺ. ലിപ്ടൺ ടീ.

ലുഷ്നിക്കി സ്റ്റേഡിയത്തിൽ ലോകകപ്പിന് ദീപം തെളിയുമ്പോൾ ഭൂമിയിൽ ജീവിക്കുന്ന എഴുന്നൂറ് കോടിയിലേറെ മനുഷ്യരെയും അത് പ്രകാശിപ്പിക്കും.വ്‌ലാദിമിർ ലെനിന്റെ നേതൃത്വത്തിൽ കമ്യൂണിസ്റ്റ് വിപ്ലവം നടന്ന മണ്ണിൽ ലയണൽ മെസ്സിയുടെയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും നെയ്മറുടെയും നേതൃത്വത്തിൽ ഫുട്‌ബോൾ വിപ്ലവത്തിന് ഇന്നു കിക്കോഫ് നടക്കുമ്പോൾ ഒരു ക്ലീഷേ വാചകം നമ്മൾ ഏവരും പറയുന്നതു പോലെ ലോകം ഒരു പന്തിനോളം ചെറുതാകും.

ലോകം മാനിക്കുന്ന ആ വികാരം ഇന്നു മുതൽ 22 പേർ മൈതാനത്തും, പതിനായിരങ്ങൾ ഗാലറിയിലും കോടിക്കണക്കിനു പേർ ടിവിയിലൂടെയും നെഞ്ചേറ്റും. ഇന്ത്യൻ സമയം ഇന്നു രാത്രി 8.30ന് മോസ്‌കോയിലെ ചരിത്രപ്രസിദ്ധമായ ലുഷ്‌നികി സ്റ്റേഡിയത്തിൽ ഫുട്‌ബോൾ വിപ്ലവത്തിന്റെ ആദ്യ വെടിയൊച്ച മുഴങ്ങും. ആതിഥേയരായ റഷ്യയും ഏഷ്യൻ രാജ്യമായ സൗദി അറേബ്യയും ആദ്യ പോരാട്ടത്തിൽ കൊമ്പുകോർക്കും. ആദ്യ പോരാട്ടവും അവസാനത്തെതും ലുഷ്‌നികിയിൽ തന്നെ.

11 നഗരങ്ങളിലെ 12 വേദികൾ. 64 മത്സരങ്ങൾ. 32 ടീമുകൾ. നിലവിലെ ചാമ്പ്യന്മാരായ ജർമനി ഉൾപ്പെടെ കഴിഞ്ഞ ലോകകപ്പിൽ കളിച്ച 20 രാജ്യങ്ങൾ. ഐസ്ലൻഡിനും പാനമയ്ക്കും ഇത് പ്രവേശനോത്സവം. എല്ലാ ലോകകപ്പും കളിച്ച ഏക ടീമായ ബ്രസീലും ആരാധകർ ഏറെയുള്ള അർജന്റീനയും വിപ്ലവഭൂമിയിലുണ്ട്. പക്ഷേ, നാലുവട്ടം ചാമ്പ്യന്മാരായ ഇറ്റലിയും മൂന്നുതവണ ഫൈനൽ കളിച്ച ഹോളണ്ടും യോഗ്യത നേടാത്തത് ഈ ലോകകപ്പിന്റെ വേദനയാണ്. കഴിഞ്ഞ മൂന്ന് ലോകകപ്പുകളിൽ കളിച്ച ഘാനയും ഐവറി കോസ്റ്റുമില്ല. അമേരിക്കയുമില്ല.

ബ്രസീൽ, അർജന്റീന, ജർമനി, ഫ്രാൻസ്, സ്‌പെയിൻ, ഇംഗ്ലണ്ട്, പോർചുഗൽ തുടങ്ങി ലോകകപ്പിനുള്ള 32 ടീമുകളും റഷ്യയിലെ വിവിധ നഗരങ്ങളിലായി തമ്പടിച്ചുകഴിഞ്ഞു. ആറാം ലോക കിരീടം ലക്ഷ്യമിട്ടു ബ്രസീൽ ഇറങ്ങുമ്പോൾ കഴിഞ്ഞ ലോകകപ്പിലെ അജയ്യത നിലനിർത്താനാണു ജർമനിയുടെ വരവ്. രാജ്യാന്തര ഫുട്‌ബോളിലെ നിർഭാഗ്യ വിധി മാറ്റിയെഴുതാൻ മെസ്സിയുടെ നേതൃത്വത്തിൽ അർജന്റീന അധ്വാനിക്കുമ്പോൾ കഴിഞ്ഞ യൂറോകപ്പിലെ ഭാഗ്യജാതകം തുടരാൻ റൊണാൾഡോയുടെ പോർച്ചുഗൽ ഉൽസാഹിക്കും.

ബൽജിയം, ക്രൊയേഷ്യ, പോളണ്ട് തുടങ്ങിയ അപ്രവചനീയ ടീമുകൾ ഒളിപ്പോരാളികളെപ്പോലെ എതിർപാളയങ്ങളിൽ നാശം വിതച്ചേക്കാം. നവാഗതരായ ഐസ്‌ലൻഡും പാനമയും ലോകകപ്പിന്റെ ജ്വാലയിലേക്ക് എടുത്തുചാടും. വർഷങ്ങൾക്കുശേഷം ലോകകപ്പിനെത്തുന്ന പെറുവും ഈജിപ്തും ഞങ്ങളിവിടെയുണ്ടായിരുന്നു എന്നു വിളിച്ചുപറയും. ടീമുകൾക്കു പിന്തുണയും പിൻബലവുമായി സർവരാജ്യ ആരാധകരും റഷ്യയിൽ സംഘടിക്കും. വിവേചനങ്ങൾ ഇവിടെയില്ല ഒരു വികാരം മാത്രം ഫുട്‌ബോൾ..


വിടപറയുന്നവർ
ഫിഫ ലോകകപ്പിന്റെ 21-ാം പതിപ്പ് ലോക ഫുട്‌ബോളിലെ രണ്ടു പ്രമുഖതാരങ്ങളുടെ കരിയറിലെ അവസാന അധ്യായമായേക്കാം. ഇപ്പോൾ 30 വയസ്സുള്ള ലയണൽ മെസ്സിക്കും 33 വയസ്സുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും ഇനിയൊരു ലോകകപ്പിന് അവസരമുണ്ടാകുമോ..?- സംശയമാണ്. ക്ലബ് കരിയറിൽ കിരീടങ്ങളെല്ലാമുള്ള ഇരുവർക്കും ഫിഫ ലോകകപ്പ് കൂടി സ്വന്തമാക്കി അമരത്വത്തിലേക്ക് ഉയരാം. തലയെടുപ്പിൽ ഒപ്പം നിൽക്കുന്ന ഇരുവരുടെയും 'കാലിലുള്ള' ഉത്തരവാദിത്തം പക്ഷേ വ്യത്യസ്ത രീതിയിലാണ്.

വീര്യം കൂട്ടാൻ പുത്തൻ സാങ്കേതിക വിദ്യയും

ലോകകപ്പിനു ഗോൾലൈൻ സാങ്കേതികവിദ്യയും ഫ്രീക്കിക് ഫോമും കളത്തിലെത്തിച്ച ഫിഫ ഇത്തവണയെത്തുന്നത് വിഡിയോ അസിസ്റ്റഡ് റഫറീയിങ്ങുമായായാണ് (ഢഅഞ).ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ആദ്യ വേൾഡ് കപ്പായിരിക്കും റഷ്യയിൽ നടക്കുക.റഫറിയുടെ തീരുമാനം അന്തിമമായുള്ള കായികയിനമാണ് ഫുട്ബോൾ. ഗോളുകൾ, പെനാൽറ്റി, ചുവപ്പ് കാർഡുകൾ തുടങ്ങിയ തീരുമാനങ്ങൾ പുനഃപരിശോധിക്കാനും സംശയം തോന്നുമ്പോൾ ദുരീകരണം നടത്താനും വിഎആർ സാങ്കേതികവിദ്യ റഫറിയെ സഹായിക്കും.

സംവിധാനം നിയന്ത്രിക്കാൻ ബാധ്യസ്ഥരായ അസിസ്റ്റന്റ് വിഡിയോ റഫറി, റീപ്ലേ ഓപ്പറേറ്റർമാർ എന്നിവർ പ്രത്യേക മുറിയിൽ ഇരുന്ന് കളിയുടെ വിവിധ ആംഗിളുകളിലുള്ള തൽസമയ വിഡിയോ സസൂക്ഷ്മം പരിശോധിക്കും. എന്തെങ്കിലും തെറ്റുണ്ടെന്നു തോന്നിയാൽ റഫറിയെ വിവരം അറിയിക്കും. റഫറിക്ക് വിഡിയോ സഹായം ആവശ്യപ്പെടുകയും ചെയ്യാം.

വിഎആറിൽ നിന്നുള്ള നിർദ്ദേശം സ്വീകരിക്കാനോ നിരാകരിക്കാനോ റഫറിക്ക് അധികാരമുണ്ട്. സ്വീകരിക്കാനാണു തീരുമാനമെങ്കിൽ ഓൺ ഫീൽഡ് റിവ്യൂ എന്ന പേരിൽ വിഡിയോ പുനഃപരിശോധിക്കാൻ റഫറി ആവശ്യപ്പെടും. വിഡിയോ ദൃശ്യങ്ങളുടെ വിലയിരുത്തലിൽനിന്ന് തുടർന്നുള്ള തീരുമാനങ്ങൾ റഫറി പ്രഖ്യാപിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP