Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മദ്യം വിളമ്പില്ല; എയർഹോസ്റ്റസുമാർ പർദ ധരിക്കും; ഹലാൽ ഭക്ഷണങ്ങൾ മാത്രം വിളമ്പും; ബംഗ്ലാദേശിൽ നിന്നും 97ൽ സ്റ്റുഡന്റ് വിസയിൽ എത്തി എയർപോർട്ട് ക്ലീനർ ജോലിയിൽ തുടങ്ങിയ യുവാവ് വിമാനക്കമ്പനി ഉടമയായപ്പോൾ ഹലാൽ വിമാന സർവീസിലേക്ക്

മദ്യം വിളമ്പില്ല; എയർഹോസ്റ്റസുമാർ പർദ ധരിക്കും; ഹലാൽ ഭക്ഷണങ്ങൾ മാത്രം വിളമ്പും; ബംഗ്ലാദേശിൽ നിന്നും 97ൽ സ്റ്റുഡന്റ് വിസയിൽ എത്തി എയർപോർട്ട് ക്ലീനർ ജോലിയിൽ തുടങ്ങിയ യുവാവ് വിമാനക്കമ്പനി ഉടമയായപ്പോൾ ഹലാൽ വിമാന സർവീസിലേക്ക്

മറുനാടൻ ഡെസ്‌ക്‌

ധാക്ക: ബംഗ്ലാദേശിൽ നിന്നും 1997ൽ സ്റ്റുഡന്റ് വിസയിൽ യുകെയിലെത്തി കഠിന പ്രയത്നത്താൽ ബിസിനസ് രംഗത്ത് ഉയർന്ന് വന്ന യുവാവാണ് 32കാരനായ കാസി ഷഫീഖുർ റഹ്മാൻ. ഫിർനാസ് എയർവേസ് എന്ന വിമാനക്കമ്പനിയുടെ ഉടമയായ അദ്ദേഹം ബ്രിട്ടനിൽ ആദ്യമായി ഹലാൽ വിമാന സർവീസ് തുടങ്ങാൻ പോകുന്നു. മദ്യം വിളമ്പാത്ത ഈ വിമാന സർവീസിലെ എയർ ഹോസ്റ്റസുമാർ പർദയായിരിക്കും ധരിക്കുന്നത്. ഇതിൽ വിളമ്പുന്ന ഭക്ഷണങ്ങൾ തീർത്തും ഹലാലായിരിക്കും. ബംഗ്ലാദേശിൽ നിന്നും എത്തിയ കാലത്ത് എയർപോർട്ട് ക്ലീനർ ജോലി ചെയ്ത് ജീവിതം കരുപ്പിടിപ്പിച്ച അദ്ദേഹം സ്ഥിരപ്രയത്നത്താലാണ് ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്തിരിക്കുന്നത്.

മിഡിൽ ഈസ്റ്റിലേക്കാണ് ഫിർനാസ് എയർവേസ് സർവീസ് നടത്താനൊരുങ്ങുന്നത്. വെറും സ്‌കൂൾ വിദ്യാഭ്യാസം മാത്രമുള്ള റഹ്മാൻ പെർഫ്യൂമുകൾ ഇറക്കുമതി ചെയ്യുന്ന ബിസിനസിലായിരുന്നു തുടക്കം. പിന്നീട് 19 സീറ്റുകളുള്ള ജെറ്റ് സ്ട്രീം 32 പ്ലെയിൻ ലീസിനെടുത്ത് വിമാനക്കമ്പനി ആരംഭിക്കുകയും ചെയ്തു. ഇദ്ദേഹത്തിന്റെ വിജയഗാഥ ചാനൽ 4 ൽ ഹൗ ടു സ്റ്റാർട്ട് ഏൻ എയർലൈൻ എന്ന പേരിൽ പ്രക്ഷേപണം ചെയ്യുകയും ചെയ്തിരുന്നു. താൻ ബ്രിട്ടീഷ് പൗരനായതിൽ അഭിമാനിക്കുന്നുവെന്നും എന്നാൽ മതവിശ്വാസവുമായി കൂട്ടിയിണക്കിയുള്ള ഒരു വിമാന സർവീസ് ആരംഭിക്കാനാണ് പുതിയ നീക്കത്തിലൂടെ താൻ ശ്രമിക്കുന്നതെന്നും റഹ്മാൻ വിശദീകരിക്കുന്നു.

വിമാനസർവീസിനെ മതപരമായ വിശ്വാസവുമായി കൂട്ടിയിണക്കിയാൽ അതൊരു വിപ്ലവമായിത്തീരുമെന്നും അദ്ദേഹം പറയുന്നു. റിയാനി എയർലൈൻസ് എന്ന പേരിൽ ലോകത്തിൽ ആദ്യമായി ഷരിയ കോംപ്ലിയന്റ് എയർലൈൻ ആരംഭിച്ചത് മലേഷ്യയിലായിരുന്നു. കടുത്ത ഷരിയ നിയമങ്ങൾ അനുസരിച്ച് പ്രവർത്തിക്കുന്ന വിമാനക്കമ്പനിയാണിത്. ഈ കമ്പനിയുടെ വിമാനങ്ങൾ പുറപ്പെടുന്നതിന് മുമ്പ് പ്രാർത്ഥന നിർബന്ധമാണ്. ഇതിന് പുറമെ ഇതിൽ മദ്യപാനം കർശനമായി നിരോധിച്ചിട്ടുമുണ്ട്. എന്നാൽ ഏവിയേഷൻ നിയമങ്ങൾ ലംഘിച്ചുവെന്ന പേരിൽ 2016ൽ ഈ വിമാനക്കമ്പനിയുടെ പ്രവർത്തനം നിർത്തി വയ്ക്കാൻ നിർബന്ധിതമാവുകയായിരുന്നു.

ഇസ്ലാമതം ഔദ്യോഗിക മതമായ യുഎഇയുടെ ഉടമസ്ഥതയിലുള്ള എത്തിഹാദിലും എമിറേറ്റ്സ് എയർലൈൻസിലും മദ്യം അനുവദിച്ചിട്ടുണ്ട്. 2017ൽ റഹ്മാന് ബ്രിട്ടീഷ് മുസ്ലീ അവാർഡ്സ് എന്റർപ്രണർ ഓഫ് ദി ഇയർ പുരസ്‌കാരം ലഭിച്ചിരുന്നു. ബംഗ്ലാദേശിൽ നിന്നും ഈസ്റ്റ് ലണ്ടനിലെത്തിയപ്പോൾ തന്റെ അച്ഛനമ്മമാർ, അഞ്ച് സഹോദരന്മാർ, രണ്ട് സഹോദരിമാർ എന്നിവർക്കൊപ്പമാണ് റഹ്മാൻ കഴിഞ്ഞത്. ടവർ ഹാംലെറ്റ്സിലെ സ്റ്റെഫാനി ഗ്രീൻ സ്‌കൂളിൽ നിന്നാണ് അദ്ദേഹം ജിസിഎസ്ഇ പാസായത്.

റഹ്മാന്റെ ഒരു സഹോദരൻ ഈജിപ്തിലാണുള്ളത്. അദ്ദേഹം വഴി അവിടെ നിന്നും ശേഖരിച്ച പെർഫ്യൂമകൾ ലണ്ടനിൽ വിറ്റഴിച്ചായിരുന്നു റഹ്മിൻ തന്റെ ബിസിനസ് ആരംഭിച്ചിരുന്നത്. വൈറ്റ് ചാപ്പൽ മോസ്‌കിന് പുറത്ത് പെർഫ്യൂമുകൾ വിറ്റഴിച്ചായിരുന്നു റഹ്മാന്റെ തുടക്കം . പ ിന്നീട് ഇവ വ്യാപകമായി ഈസ്റ്റ് ലണ്ടൻ മാർക്കറ്റുകളിലേക്ക് വ്യാപിപ്പിക്കുകയുമായിരുന്നു. തുടർന്ന് കച്ചവടം കൊഴുത്തതോടെ സുന്നമുസ്‌ക് എന്ന കമ്പനി റഹ്മാൻ 2009ൽ സ്ഥാപിച്ചു. സെൻട്രൽ ലണ്ടനിലെ അൽഡ്ഗേറ്റ് അടക്കമുള്ള ഇടങ്ങളിൽ അവർ അഞ്ച് ഷോപ്പുകൾ തുറക്കുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP