Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലെഫ്റ്റനന്റ് ഗവർണറുടെ വീട്ടുപടിക്കൽ മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന സമരം നാലാം ദിവസത്തിലേക്ക് കടന്നു; നിയമസഭ പാസാക്കുന്ന ബില്ലുകൾ ഒപ്പിടാനും ഐഎഎസ്സുകാരുടെ സമരം തീർത്ത് ഫയലുകൾ നീക്കാനും വേറൊരു വഴിയും കാണാതെ കെജ്രിവാളും കൂട്ടരും; പിന്തുണയുമായി യശ്വന്ത് സിൻഹയും എത്തി: കേന്ദ്രവും ഡൽഹിയും തമ്മിലുള്ള കടിപിടി തുടരുന്നു

ലെഫ്റ്റനന്റ് ഗവർണറുടെ വീട്ടുപടിക്കൽ മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന സമരം നാലാം ദിവസത്തിലേക്ക് കടന്നു; നിയമസഭ പാസാക്കുന്ന ബില്ലുകൾ ഒപ്പിടാനും ഐഎഎസ്സുകാരുടെ സമരം തീർത്ത് ഫയലുകൾ നീക്കാനും വേറൊരു വഴിയും കാണാതെ കെജ്രിവാളും കൂട്ടരും; പിന്തുണയുമായി യശ്വന്ത് സിൻഹയും എത്തി: കേന്ദ്രവും ഡൽഹിയും തമ്മിലുള്ള കടിപിടി തുടരുന്നു

ഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും കൂട്ടരും ലെഫ്റ്റനന്റ് ഗവർണറുടെ വീട്ടുപടിക്കൽ നടത്തുന്ന സമരം നാലാം ദിവസത്തിലേക്ക് കടന്നു. ദിവസങ്ങൾ ഓരോന്ന് കടന്ന് പോകുന്തോറും ആം ആദ്മി പാർട്ടിയുടെ മന്ത്രിമാരും എംഎൽഎമാരും തങ്ങളുടെ ആവശ്യം അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് തെരുവിലേക്ക് ഇറങ്ങുകയാണ്. അതേസമയം മുഖ്യമന്ത്രി സമരത്തിനിരുന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും ലെഫ്റ്റനന്റ് ഗവർണറോ കേന്ദ്ര സർക്കാരോ ഈ വിഷയത്തിൽ ഇടപെടാൻ തയ്യാറാകുന്നുമില്ല. മറിച്ച് കെജ്രിവാളിന്റെ സമരത്തിന് ബദലായി മുഖ്യമന്ത്രിയുടെ ഓഫീസിനുമുന്നിൽ ബിജെപി.യും ധർണനടത്തിയതോടെ ഇരുപാർട്ടികളും തമ്മിലുള്ള പോരാട്ടം കൊഴുക്കുകയാണ്.

നാലുമാസമായി കെജ്രിവാൾ സർക്കാരിനോട് ഡൽഹിയിലെ ഐഎസ് ഉദ്യോഗസ്ഥർ കാണിക്കുന്ന നിസ്സഹകരണം അവസാനിപ്പിക്കുക വീട്ടുപടിക്കൽ റേഷൻ പദ്ധതിക്ക് അംഗീകാരം നൽകുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് കെജ്രിവാളും കൂട്ടരും സമരം ഇരിക്കുന്നത്. ഇതിന് പുറമേ ഡൽഹിക്ക് സ്വയം ഭരണവും ഇവർ ആവശ്യപ്പെടുന്നുണ്ട്. ലെഫ്റ്റനന്റ് ഗവർണറുടെ വസതിക്ക് മുമ്പിൽ മുഖ്യമന്ത്രിക്കൊപ്പം സമരം ഇരിക്കുന്ന ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ബുധനാഴ്ച നിരാഹാരസമരം തുടങ്ങി. കഴിഞ്ഞദിവസം മുതൽ മന്ത്രി സത്യേന്ദ്ര ജെയിൻ നിരാഹാരത്തിലാണ്

എന്നാൽ തിങ്കളാഴ്ച തുടങ്ങിയ സമരം അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാരോ ലെഫ്റ്റനന്റ് ഗവർണറോ ഇതുവരെ തയ്യാറാകുന്നില്ല എന്ന് മാത്രമല്ല, ദിവസം ചെല്ലുന്തോറും ഇതൊരു ബിജെപി ആം ആദ്മി പ്രശ്‌നമായി വളർന്ന് വരുന്നുമുണ്ട്. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് എ.എ.പി. എംഎ‍ൽഎ.മാരും പ്രവർത്തകരും ബുധനാഴ്ച രാജ്നിവാസിനുമുന്നിൽ നടത്തിയ ധർണയിൽ ബിജെപി.യിൽനിന്ന് രാജിവെച്ച മുൻ കേന്ദ്രമന്ത്രി യശ്വന്ത് സിൻഹയും പങ്കെടുത്തു. വാജ്‌പേയി ആയിരുന്നു പ്രധാനമന്ത്രിയെങ്കിൽ ഈ പ്രതിസന്ധിക്ക് പരിഹാരം കാണാൻ ആഭ്യന്തരമന്ത്രിക്ക് അദ്ദേഹം നിർദ്ദേശം നൽകുമായിരുന്നുവെന്ന് സിൻഹ അഭിപ്രായപ്പെട്ടു.

വരുംദിവസങ്ങളിൽ സമരം വീണ്ടും ശക്തമാക്കുമെന്ന് എ.എ.പി. നേതാവും രാജ്യസഭാംഗവുമായ സഞ്ജയ് സിങ് പറഞ്ഞു. വ്യാഴാഴ്ച വൈകീട്ട് എ.എ.പി. മെഴുകുതിരികത്തിച്ച് പ്രകടനം നടത്തും. ഞായറാഴ്ചയും പ്രശ്‌നം അവസാനിച്ചില്ലെങ്കിൽ പ്രധാനമന്ത്രിയുടെ ഓഫീസിനുമുന്നിൽ ധർണ നടത്തും. സമരം അവസാനിപ്പിക്കുമെന്ന് ഐ.എ.എസ്. ഉദ്യോഗസ്ഥർ എഴുതിനൽകിയാൽ ധർണ പിൻവലിക്കാൻ മുഖ്യമന്ത്രിയോട് പാർട്ടി ആവശ്യപ്പെടും - സഞ്ജയ് സിങ് അറിയിച്ചു.

അതേസമയം, ആം ആദ്മി നടത്തുന്ന സമരത്തെ മുതലെടുത്ത് പാർട്ടിയെ ഇല്ലാതാക്കാനുള്ള ശ്രമമാണ് കോൺഗ്രസും ബിജെപിയും ശ്രമിക്കുന്നത്. ഭരണം നടത്താതെ സമരത്തിനിറങ്ങിയ മുഖ്യമന്ത്രിക്കെതിരേ രൂക്ഷ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തിയിരിക്കുന്നത്. ആം ആദ്മിയുടെ സമരത്തിന് ബദലായി ബിജെപിയും സമരം തുടങ്ങിയതോടെ പ്രശ്‌നം രൂക്ഷമായി വരികയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP