Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രമുഖ പ്രതിപക്ഷ നേതാക്കളെല്ലാം അയച്ചത് പ്രതിനിധികളെ മാത്രം; മായാവതിയും മുലായവും അഖിലേഷും തേജസ്വിയും നായിഡുവും കെജ്രിവാളും എത്തിയില്ല; ഇടക്ക് പിണങ്ങി തുടങ്ങിയ പ്രണബിനെ കൈക്കുപിടിച്ചിരുത്തി രാഹുൽ: മോദി വിരുദ്ധ സഖ്യം ഉറപ്പിക്കാൻ രാഹുൽ ഒരുക്കിയ ഇഫ്താർ വിരുന്ന് പരാജയപ്പെട്ടതായി റിപ്പോർട്ട്

പ്രമുഖ പ്രതിപക്ഷ നേതാക്കളെല്ലാം അയച്ചത് പ്രതിനിധികളെ മാത്രം; മായാവതിയും മുലായവും അഖിലേഷും തേജസ്വിയും നായിഡുവും കെജ്രിവാളും എത്തിയില്ല; ഇടക്ക് പിണങ്ങി തുടങ്ങിയ പ്രണബിനെ കൈക്കുപിടിച്ചിരുത്തി രാഹുൽ: മോദി വിരുദ്ധ സഖ്യം ഉറപ്പിക്കാൻ രാഹുൽ ഒരുക്കിയ ഇഫ്താർ വിരുന്ന് പരാജയപ്പെട്ടതായി റിപ്പോർട്ട്

ന്യൂഡൽഹി: മോദി സർക്കാരിനെതിരെ പ്രതിപക്ഷ ഐക്യം രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഡൽഹിയിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇഫ്താർ വിരുന്ന് നടത്തിയത്. കോൺഗ്രസിന്റെയും മറ്റ് പ്രമുഖ പ്രതിപക്ഷ പാർട്ടികളുടെയും നേതാക്കളേയാണ് രാഹുൽ ഗാന്ധി തന്റെ ഇഫ്താർ വിരുന്നിലേക്ക് ക്ഷണിച്ചത്. എന്നാൽ ബിജെപിക്കെതിരെ ഒറ്റക്കെട്ടായി നിൽക്കുക എന്ന ലക്ഷ്യത്തോടെ രാഹുൽ നടത്തിയ ഇഫ്താർ അമ്പേ പരാജയാമിയിരുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

കോൺഗ്രസിന്റെ പ്രമുഖ നേതാക്കളല്ലാതെ മറ്റ് പ്രധാന പ്രതിപക്ഷ പാർട്ടികളുടെയൊന്നും നേതാക്കൾ വിരുന്നിൽ പങ്കെടുക്കാൻ എത്തിയില്ല. പലരും തങ്ങളുടെ പ്രതിനിധികളെയാണ് വിരുന്നിലേക്ക് അയച്ചത്. അതേസമയം ആർഎസ്എസ് യോഗത്തിൽ പങ്കെടുത്ത് കോൺഗ്രസിനെ മുൾമുനയിൽ നിർത്തിയ മുൻ രാഷ്ട്രപതി പ്രണബ് മുഖർജി വിരുന്നിൽ പങ്കെടുത്തു. കോൺഗ്രസിനൊട് പിണങ്ങി തുടങ്ങിയ പ്രണബിനെ അനുനയിപ്പിച്ച രാഹുൽ അദ്ദേഹത്തെ കൈക്കുപിടിച്ച് അടുത്തിരുത്തി. ഇഫ്താറിൽ മുൻ രാഷ്ട്രപതിമാരായ പ്രണബ് മുഖർജിയും പ്രതിഭ പാട്ടീലും രാഹുലിന്റെ ഇടതും വലതുമിരുന്നു.

കോൺഗ്രസിന്റെ അധ്യക്ഷപദവി ഏറ്റെടുത്ത ശേഷം രാഹുൽ ആതിഥ്യം വഹിച്ച ആദ്യ ഇഫ്താറാണിത്. എന്നാൽ ശ്രദ്ധേയരായ പ്രതിപക്ഷ നേതാക്കളായ പ്രതിപക്ഷകക്ഷി നേതാക്കളായ മായാവതി (ബിഎസ്‌പി), മമത ബാനർജി (തൃണമൂൽ), മുലായം സിങ് യാദവ്, അഖിലേഷ് യാദവ് (എസ്‌പി), ശരദ് പവാർ (എൻസിപി), തേജസ്വി യാദവ് (ആർജെഡി) എന്നിവർ വിരുന്നിൽ പങ്കെടുത്തില്ല; പകരം പ്രതിനിധികളെ അയച്ചു. ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ആകട്ടെ പങ്കെടുത്തുമില്ല; പ്രതിനിധിയെ അയച്ചതുമില്ല. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ വിരുന്നിലേക്കു ക്ഷണിച്ചിരുന്നില്ല. യുപിഎ അധ്യക്ഷ സോണിയ ഗാന്ധി ചികിൽസയ്ക്കായി യുഎസ്സിലാണ്.

പ്രണബ്, പ്രതിഭ എന്നിവർക്കു പുറമേ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി, കനിമൊഴി (ഡിഎംകെ), ബിഎസ്‌പി ജനറൽ സെക്രട്ടറി സതീഷ് ചന്ദ്ര മിശ്ര, തൃണമൂൽ എംപി ദിനേഷ് ത്രിവേദി, മുൻ ഉപരാഷ്ട്രപതി ഹാമിദ് അൻസാരി എന്നിവർ രാഹുലിനൊപ്പം ഒരേ മേശയിൽ ഇരുന്നു. ക്ഷണം സ്വീകരിച്ചെത്തിയ വിദേശ രാജ്യങ്ങളിലെ അംബാസഡർമാരുമായും അദ്ദേഹം ചർച്ച നടത്തി.

പങ്കെടുത്ത മറ്റു പ്രമുഖർ: മുൻ പ്രധാനമന്ത്രി ഡോ.മന്മോഹൻ സിങ്, ശരദ് യാദവ് (ലോക് താന്ത്രിക് ജനതാ ദൾ), മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി, ഡി.കെ.ത്രിപാഠി (എൻസിപി), മനോജ് ഝാ (ആർജെഡി), ഹേമന്ത് സോറൻ (ജെഎംഎം), ബദറുദീൻ അജ്മൽ (എഐയുഡിഎഫ്), ഡാനിഷ് അലി (ജനതാദൾഎസ്), കെപിസിസി പ്രസിഡന്റ് എം.എം.ഹസൻ, കോൺഗ്രസ് നേതാക്കളായ എ.കെ.ആന്റണി, പി.ജെ.കുര്യൻ, ശശി തരൂർ, ടി.എൻ.പ്രതാപൻ.

രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷമാണു പ്രതിപക്ഷ കക്ഷികൾക്കായി കോൺഗ്രസ് ഇഫ്താർ ഒരുക്കിയത്. 2015ൽ സോണിയ ഗാന്ധിയാണ് ഏറ്റവുമൊടുവിൽ വിരുന്നു സംഘടിപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP