Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോഴിക്കോട് ഉരുൾപൊട്ടലിൽ മരണം മുന്ന് കുട്ടികളടക്കം ആറായി; ആറ് ജില്ലകളിൽ റെഡ് അലേർട്ട്; താമരശ്ശേരി കട്ടിപ്പാറയിൽ മരിച്ചത് ഒമ്പതുവയസുകാരിയും സഹോദരനും ബന്ധുവും; കാണാതായവർക്കായി തിരച്ചിൽ തുടരുന്നു; നാല് വീടുകൾ ഒലിച്ചുപോയി; കനത്ത മഴയിൽ വയനാട് ചുരത്തിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു; ഡാമുകളെല്ലാം നിറഞ്ഞതോടെ ഏത് നിമിഷവും ഷട്ടറുകൾ തുറക്കാനും സാധ്യത

കോഴിക്കോട് ഉരുൾപൊട്ടലിൽ മരണം മുന്ന് കുട്ടികളടക്കം ആറായി; ആറ് ജില്ലകളിൽ റെഡ് അലേർട്ട്; താമരശ്ശേരി കട്ടിപ്പാറയിൽ മരിച്ചത് ഒമ്പതുവയസുകാരിയും സഹോദരനും ബന്ധുവും; കാണാതായവർക്കായി തിരച്ചിൽ തുടരുന്നു; നാല് വീടുകൾ ഒലിച്ചുപോയി; കനത്ത മഴയിൽ വയനാട് ചുരത്തിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു; ഡാമുകളെല്ലാം നിറഞ്ഞതോടെ ഏത് നിമിഷവും ഷട്ടറുകൾ തുറക്കാനും സാധ്യത

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കനത്ത മഴയെത്തുടർന്ന് കോഴിക്കോടിന്റെ കിഴക്കൻ മേഖലകളിൽ ഉരുൾപൊട്ടലും മലവെള്ളപ്പാച്ചിലും തുടരുന്നതോടെ മരണസംഖ്യ ആറായി.
ഉരുൾപൊട്ടലിലെ തുടർന്ന് മണ്ണിടിഞ്ഞു വീണുണ്ടായ അപാകത്തിൽ ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു. താമരശേരി കട്ടിപ്പാറ കരിഞ്ചോല സലീമിന്റെ മകൾ ദിൽനയും സഹോദരനും ബന്ധുവുമാണ് മരിച്ചത്. പുലർച്ചെ നാലുമണിയോടെയാണ് ഉരുൾപൊട്ടലുണ്ടായത്. മലവെള്ളപ്പാച്ചിലിൽ തകർന്ന വീടിനുള്ളിൽ കുടുങ്ങി മരിച്ചത് ഏറെ നേരം മണ്ണിനടിയിൽ കിടന്ന കുടുംബത്തെ ആശുപത്രിയിൽ എത്തിച്ചു. അവിടെ വച്ചാണ് ദിൽന മരിച്ചത്.. കട്ടിപ്പാറയിൽ നാല് വീടുകൾക്ക് മുകളിൽ മണ്ണിടിഞ്ഞു വീണു. ഇവിടെ വീട്ടിൽ 12 പേരെ ഉണ്ടെന്ന നിഗമനത്തിലാണ് തിരിച്ചിൽ തുടരുന്നത്. പുറത്തെടുത്ത രണ്ട് പേരും നേരത്തെ മരിച്ചിരുന്നു.

ഉരുൾപൊട്ടലിനെ തുടർന്ന് കനത്ത നാശ നഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നാശ നഷ്ടത്തിന്റെ കൃത്യമായ കണക്ക് ഇനിയും ലഭ്യമായിട്ടില്ല. ആറ് ജില്ലകളിൽ റെഡ് അലേർട്ട് നൽികി കഴിഞ്ഞു. ഇവിടങ്ങളിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുൾപ്പടെ നിയന്ത്രണം നേരത്തെ തന്നെ ഏർപ്പെടുത്തിയിരുന്നു. രക്ഷാ പ്രവർത്തനത്തിനായി ദുരന്ത നിവാരണസേന സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. കൂടുതൽ സേനാംഗങ്ങളെ ഇവിടേക്ക് നിയോഗിക്കാനും തീരുമാനമായിട്ടുണ്ട്.

48 അംഗ കേന്ദ്ര ദുരന്ത നിവാരണ സേന കോഴിക്കോട്ടേക്ക് വന്നുകൊണ്ടിരിക്കുകയാണ്. കരിഞ്ചോലയിലെ ഹസൻ എന്നയാളുടെ കുടുംബത്തിലെ ഏഴു പേരേയും അബ്ദുറഹിമാന്റെ കുടുംബത്തിലെ നാല് പേരെയുമാണ് കാണാതായത്. ഇവരിൽ രണ്ട് പേരെ പുറത്തെടുത്തു. വയനാട് ചുരത്തിലും മണ്ണിടിച്ചിലുണ്ടായിട്ടുണ്ട്. ഇതോടെ റോഡു തകർന്നു. ചുരത്തിലേക്കുള്ള വാഹനങ്ങൾ താമരശേരിയിലും ലക്കിടിയിലും വഴിതിരിച്ചുവിടുന്നു. ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് കാരാപ്പുഴ ഡാം തുറന്നുവിട്ടു വയനാട്ടിൽ. ജില്ലയിലെ ക്വാറികളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവയ്ക്കാൻ കലക്ടർ നിർദ്ദേശം നൽകി. മുട്ടിൽ നെന്മേനിയിൽ െവള്ളം കയറി ഒറ്റപ്പെട്ട 42 കുടുംബങ്ങൾക്കായി കോളവയൽ സെന്റ് ജോർജ് യുപിസ്‌കൂളിൽ ദുരിതാശ്വാസക്യാംപ് തുറന്നു. തരിയോട് ഗവ.എൽപിഎസിലും ദുരിതാശ്വാസ ക്യാംപ് പ്രവർത്തിക്കുന്നു.

കക്കയം, പുല്ലൂരാമ്പാറ, കരിഞ്ചോല, ചമൽ, കട്ടിപ്പാറ, വേനപ്പാറ മേഖലയിലും ഉരുൾപൊട്ടൽ ഉണ്ടായിട്ടുണ്ട്. മലപ്പുറം ജില്ലയിലെ എടവണ്ണ ചാത്തല്ലൂരിലും ആനക്കല്ലിലും ഉരുൾപൊട്ടി. കരിഞ്ചോലയിൽ വീട്ടിനുള്ളിൽ കുടുങ്ങിപ്പോയ ദിൽന എന്ന കുട്ടിയാണ് മരിച്ചത്. മലമുകളിൽ സ്വകാര്യ വ്യക്തി നിർമ്മിച്ച തടയണ തകർന്നതാണ് ഈ മേഖലയിൽ കനത്ത നാശനഷ്ടമുണ്ടാക്കിയത്. പുലർച്ചെ നാലുമണിയോടെയാണ് ഉരുൾപൊട്ടലുണ്ടായത്. ഏറെ നേരം മണ്ണിനടിയിൽ കിടന്ന കുടുംബത്തെ ആശുപത്രിയിൽ എത്തിച്ചു.

വെള്ളപ്പൊക്കത്തിൽ തിരുവമ്പാടി മേഖല പൂർണമായും ഒറ്റപ്പെട്ടു. ബാലുശേരി മങ്കയത്തും നിരവധി വീടുകൾ തകർന്നു. കോഴിക്കോട് - കൊല്ലഗൽ ദേശീയ പാതയിൽ താമരശേരി ചുരത്തിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. വയനാട് ഭാഗത്തു നിന്ന് കുറ്റ്യാടി ചുരം വഴിയാണ് കോഴിക്കോട് ഭാഗത്തേക്ക് വാഹനങ്ങൾ യാത്ര ചെയ്യുന്നത്. ചാലിയാർ, ഇരുവഞ്ഞിപ്പുഴ, പൂനൂർ പുഴ, ചാലക്കുടിപ്പുഴ എന്നിവ പലയിടത്തും കരകവിഞ്ഞൊഴുകയാണ്. മലപ്പുറത്ത് എട്ടു പഞ്ചായത്തുകളിൽ കൃഷിസ്ഥലത്തും വീടുകളിലും വെള്ളം കയറി. തൃശൂർ ജില്ലയുടെ മലയോര മേഖലയിൽ കനത്ത മഴ തുടരുകയാണ്. പെരിങ്ങൽകുത്ത് ഡാമിന്റെ ഷട്ടറുകൾ എല്ലാം തുറന്നുവിട്ടതായി കെ.എസ്.ഇ.ബി അറിയിച്ചു.

അതേസമയം വടക്കൻ കേരളത്തിലെ ഡാമുകൾ നിറഞ്ഞു കവിഞ്ഞ അവസ്ഥയിലാണ്. ഏത് നിമിഷവും ഡാമുകളിൽ നിന്നും ഷട്ടർ തുറന്നു വിടാൻ സാധ്യതയുണ്ട്. കക്കയം ഡാം ഉടൻ തുറന്നുവിടുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ചാലക്കുടിപ്പുഴയിൽ ജലനിരപ്പ് ഉയരുകയാണ്. ചാലിയാർ, ഇരുവഞ്ഞിപ്പുഴ, പൂനൂർപുഴ,കടലുണ്ടിപ്പുഴ തുടങ്ങിയവയുടെ കരയിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കാൻ നിർദ്ദേശമുണ്ട്. മലയോര മേഖലയിലൂടെയുള്ള യാത്ര നിയന്ത്രിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കോഴിക്കോട് ക്വാറികളുടെ പ്രവർത്തനം നിർത്തിവെക്കാൻ കളക്ടർ ഉത്തരവിട്ടിട്ടുണ്ട്.

തിരുവനന്തപുരത്ത് നെയ്യാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നതിനാൽ ഷട്ടറുകൾ തുറക്കാൻ സാധ്യതയുണ്ടെന്നും തീരവാസികൾ ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടർ പ്രഖ്യാപിച്ചു. കോഴിക്കോട് ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർ അവധി പ്രഖ്യാപിച്ചു. വയനാട് ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. കാസർകോട് ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. പി,എസ്.സി , സർവകലാശാല പരീക്ഷകൾക്ക് മാറ്റമില്ല. മലപ്പുറം ജില്ലയിലെ നിലമ്പൂർ, ഏറനാട്, കൊണ്ടോട്ടി താലൂക്കുകളിൽ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

കക്കയം ഡാം ഉടൻ തുറന്നുവിടുമെന്ന് അധികൃതർ അറിയിച്ചു. ചാലക്കുടിപ്പുഴയിൽ ജലനിരപ്പ് ഉയരുകയാണ്. ചാലിയാർ, ഇരുവഞ്ഞിപ്പുഴ, പൂനൂർപുഴ,കടലുണ്ടിപ്പുഴ തുടങ്ങിയവയുടെ കരയിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കാൻ നിർദ്ദേശമുണ്ട്. മലയോര മേഖലയിലൂടെയുള്ള യാത്ര നിയന്ത്രിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കോഴിക്കോട് ക്വാറികളുടെ പ്രവർത്തനം നിർത്തിവെക്കാൻ കളക്ടർ ഉത്തരവിട്ടിട്ടുണ്ട്. 

 മണ്ണിടിഞ്ഞു വീണു, വയനാട് ചുരത്തിൽ ഗതാഗതം താറുമാറായി

വൈത്തിരി: വയനാട് ചുരത്തിൽ ഒൻപതാം വളവിനു താഴെ മണ്ണിടിഞ്ഞു വാഹന ഗതാഗതം പൂർണമായി നിലച്ചു. ചുരം വ്യൂ പോയിന്റിനടുത്തു മരം റോഡിലേക്ക് കടപുഴകി വീണതു മൂലവും ഗതാഗതം തടസപ്പെട്ടു. വൈത്തിരി റെഡ്ക്രെസന്റ് വളണ്ടിയർമാരുടെ നേതൃത്വത്തിലാണ് മണ്ണ് നീക്കം ചെയ്യുന്നത്.

വ്യൂ പോയിന്റിലെ മരം ഫയർഫോഴ്സ് മുറിച്ചു മാറ്റി. ഈങ്ങാപ്പുഴയിലും പുതുപ്പാടിയിലും റോഡുകൾ വെള്ളത്തിനടിയിലായതിനെ തുടർന്ന് കെ.എസ്.ആർ.ടി.സി വയനാട്ടിലേക്കുള്ള മുഴുവൻ ട്രിപ്പുകളും യാത്രാ തടസ്സം തീരുന്നതുവരെ റദ്ദാക്കി. ദേശീയപാതയിൽ നെല്ലാങ്കണ്ടി, ഈങ്ങാപ്പുഴ, പുതുപ്പാടി എന്നിവിടങ്ങളിൽ റോഡ് വെള്ളത്തിനടിയിലായതിനാൽ പുറപ്പെട്ട ബസ്സുകളും മറ്റു വാഹനങ്ങളും വഴിയിൽ കിടക്കുകയാണ്.

വയനാട്ടിൽ നിന്നും പുറപ്പെട്ട ബസ്സുകൾ ലക്കിടിയിൽ നിർത്തിയിട്ടിരുന്നു. മുകളിൽ നിന്നുള്ള ഉത്തരവ് പ്രകാരം ട്രിപ്പ് റദ്ദാക്കി ബസ്സുകൾ ജില്ലയിലെ വിവിധ ഗാരേജുകളിലേക്കു തിരിച്ചു പോയി. യാത്രക്കാരുടെ പണം തിരികെ നൽകിയാണ് ട്രിപ്പ് റദ്ദാക്കിയത്. വാഹനങ്ങൾ ലഭിക്കാതെ യാത്രക്കാർ കടുത്ത ദുരിതത്തിലായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP