Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്ത്യ നിലപാട് കർശനമാക്കിയതോടെ ബ്രിട്ടൻ സുരക്ഷിതമല്ലെന്ന് തിരി ച്ചറിഞ്ഞ് നീരവ് മോദി ബ്രസൽസിലേക്ക് മുങ്ങി; സിംഗപ്പൂർ പാസ് പോർട്ടിൽ രക്ഷപ്പെട്ട തട്ടിപ്പുകാരന് വേണ്ടി റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ച് ഇന്റർപോൾ; പാളിയത് രഹസ്യമായി ബ്രിട്ടനിൽ അഭയം നേടാനുള്ള നീക്കം

ഇന്ത്യ നിലപാട് കർശനമാക്കിയതോടെ ബ്രിട്ടൻ സുരക്ഷിതമല്ലെന്ന് തിരി ച്ചറിഞ്ഞ് നീരവ് മോദി ബ്രസൽസിലേക്ക് മുങ്ങി; സിംഗപ്പൂർ പാസ് പോർട്ടിൽ രക്ഷപ്പെട്ട തട്ടിപ്പുകാരന് വേണ്ടി റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ച് ഇന്റർപോൾ; പാളിയത് രഹസ്യമായി ബ്രിട്ടനിൽ അഭയം നേടാനുള്ള നീക്കം

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ഇന്ത്യയിൽ നിന്നും കോടികളുടെ തട്ടിപ്പ് നടത്തി അഭയം തേടി യുകെയിലേക്ക് മുങ്ങിയ വിവാദ ബിസിനസുകാരൻ നീരവ് മോദി യുകെയിൽ നിന്നും ബ്രസൽിലേക്ക് മുങ്ങിയെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. മോദിയെ വിട്ട് കിട്ടണമെന്ന നിലപാട് ഇന്ത്യ കർശനമാക്കിയതോടെ ബ്രിട്ടൻ സുരക്ഷിതമല്ലെന്ന് തിരിച്ചറിഞ്ഞതിനാലാണ് ഇയാൾ ബ്രസിൽസിലേക്ക് മുങ്ങിയതെന്നും സൂചനയുണ്ട്. സിംഗപ്പൂർ പാസ്പോർട്ടിൽ മുങ്ങിയ തട്ടിപ്പുകാരന് വേണ്ടി ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ബ്രിട്ടനിൽ രാഷ്ട്രീയ അഭയം നേടാനുള്ള മോദിയുടെ രഹസ്യനീക്കമാണ് ഇതോടെ പാളിയിരിക്കുന്നത്. പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നും 13,578 കോടി രൂപ അടിച്ച് മാറ്റിയായിരുന്നു മോദി ഇന്ത്യ വിട്ടത്.

ചൊവ്വാഴ്ചയോ അല്ലെങ്കിൽ ബുധനാഴ്ചയോ യുകെയിൽ നിന്നും ഒരു പ്ലെയിനിൽ കയറി മോദി ബ്രസൽസിലേക്ക് മുങ്ങുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ലണ്ടനിൽ രാഷ്ട്രീയ അഭയം തേടാൻ മോദി ശ്രമിക്കുന്നുവെന്ന വാർത്തകൾ പത്രങ്ങളുടെ മുൻ പേജുകളിൽ നിറഞ്ഞ് നിൽക്കുന്ന അവസരത്തിലാണ് അയാൾ പലായനം ചെയ്തിരിക്കുന്നത്. മോദി ബ്രിട്ടനിലുണ്ടെന്ന ഔപചാരിക സ്ഥിരീകരണം ബ്രിട്ടീഷ് ഗവൺമെന്റിൽ നിന്നും ഇന്ത്യൻ കാത്തിരിക്കുമ്പോഴാണ് അയാൾ മുങ്ങിയിരിക്കുന്നതെന്നതും ഗൗരവകരമാണ്. ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ബാങ്കിങ് തട്ടിപ്പ് നടത്തിയ മോദിയെ തിരിച്ച് കൊണ്ടു വരാൻ ഇന്ത്യ അങ്ങേയറ്റം ശ്രമിക്കുന്നതിനിടയിലാണ് അയാൾ കടന്ന് കളഞ്ഞിരിക്കുന്നത്.

മോദിക്കും സഹോദരനും ബെൽജിയം പൗരനുമായ നിഷാലിനുമെതിരെ ഒരു റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കാൻ സിബിഐ തിങ്കളാഴ്ച തന്നെ ഇന്റർപോളിനോട് ആവശ്യപ്പെട്ടിരുന്നു. മുംബൈയിലെ ഒരു പ്രത്യേക കോടതി മോദിക്കും കുടുംബത്തിനുമെതിരെ ചൊവ്വാഴ്ച ഒരു ജാമ്യരഹിത വാറന്റ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. മോദി ചൊവ്വാഴ്ചയോ ബുധനാഴ്ചയോ ബ്രസൽസിലേക്ക് കടന്നുവെന്ന് ഇന്ത്യൻ ഗവൺമെന്റുമായി ബന്ധപ്പെട്ട ഒരു ഉറവിടമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. സിംഗപ്പൂർ പാസ്പോർട്ടിലാണ് മോദി കടന്നിരിക്കുന്നതെന്ന് ഇന്ത്യ ഇന്റർപോളിനെ അറിയിച്ചിട്ടുണ്ട്.

അയാൾ സിംഗപ്പൂർ പാസ്പോർട്ടിലാണ് കടന്നതെങ്കിൽ അയാളുടെ ഇന്ത്യൻ പാസ്പോർട്ടിന് മേൽ പുറപ്പെടുവിച്ചിരിക്കുന്ന ജാമ്യരഹിത വാറന്റിന്റെ ബലത്തിൽ മോദിക്കെതിരെ ഇന്ത്യക്ക് ഒന്നും ചെയ്യാൻ സാധിക്കാത്ത അവസ്ഥയാണ് സംജാതമാകുക. അങ്ങനെ വരുമ്പോൾ ഇന്ത്യക്ക് ഇക്കാര്യത്തിൽ സിംഗപ്പൂരിന് മേൽ സമ്മർദം ചെലുത്തേണ്ടി വരും. ഇത് ഇന്ത്യക്കും ഇന്റർപോളിനുമിടയിൽ പ്രശ്നത്തിന് വഴിയൊരുക്കുമെന്നും ഇന്ത്യൻ ഗവൺമെന്റിന്റെ ഉറവിടം വിശദീകരിക്കുന്നു. മോദി ഇന്ത്യൻ പാസ്പോർട്ടുപയോഗിച്ചാണോ മുങ്ങിയതെന്ന് അറിയില്ലെന്നാണ് ലണ്ടനിലെ ഇന്ത്യൻ ഹൈകമ്മീഷൻ പ്രതികരിച്ചിരിക്കുന്നത്. യുകെയിലെ ഹോം ഓഫീസ് സംഭവത്തോട് പ്രതികരിച്ചിട്ടില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP