Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഭാര്യമാരെ നാട്ടിൽ ഉപേക്ഷിച്ച് വിദേശ രാജ്യത്തെ സുരക്ഷയിൽ കഴിയാമെന്ന് ഇനിയാരും മോഹിക്കേണ്ട; പുതിയ നിയമത്തിൽ എൻആർഐ ഭർത്താക്കന്മാരുടെ പരമ്പരാഗത സ്വത്തുക്കൾ വരെ ഏറ്റെടുക്കാം; കൂട്ടുടമസ്ഥതയിലെ വിഹിതവും ഉപേക്ഷിക്കപ്പെട്ട ഭാര്യമാർക്കുള്ളത്

ഭാര്യമാരെ നാട്ടിൽ ഉപേക്ഷിച്ച് വിദേശ രാജ്യത്തെ സുരക്ഷയിൽ കഴിയാമെന്ന് ഇനിയാരും മോഹിക്കേണ്ട; പുതിയ നിയമത്തിൽ എൻആർഐ ഭർത്താക്കന്മാരുടെ പരമ്പരാഗത സ്വത്തുക്കൾ വരെ ഏറ്റെടുക്കാം; കൂട്ടുടമസ്ഥതയിലെ വിഹിതവും ഉപേക്ഷിക്കപ്പെട്ട ഭാര്യമാർക്കുള്ളത്

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: നല്ലൊരു ജീവിതം വാഗ്ദാനം ചെയ്ത് യുവതികളെ വിവാഹം ചെയ്ത് അധികം കഴിയുന്നതിന് മുമ്പ് വിദേശത്തേക്ക് മുങ്ങുകയും ഭാര്യമാരെ തിരിഞ്ഞ് നോക്കാതിരിക്കുകയും ചെയ്യുന്ന എൻആർഐ ഭർത്താക്കന്മാരെ പാഠം പഠിപ്പിക്കാൻ ഇന്ത്യാ ഗവൺമെന്റ് തയ്യാറെടുക്കുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. പുതിയ നിയമം അനുസരിച്ച് ഇത്തരത്തിൽ മുങ്ങുന്ന ഭർത്തക്കാക്കന്മാരുടെ പരമ്പരാഗത സ്വത്തുക്കൾ വരെ പിടിച്ചെടുക്കാൻ വകുപ്പുണ്ട്. ഇതിന് പുറമെ കൂട്ടുടമസ്ഥതയിലെ വിഹിതവും ഉപേക്ഷിക്കപ്പെട്ട ഭാര്യമാർക്കുള്ളതായിത്തീരുകയും ചെയ്യും. ഭാര്യമാരെ നാട്ടിൽ ഉപേക്ഷിച്ച് വിദേശ രാജ്യത്തെ സുരക്ഷയിൽ കഴിയാണെന്ന് ഇനിയാരും മോഹിക്കേണ്ടെന്ന് ചുരുക്കം.

ഇത്തരം ഭാര്യമാർ ഭർത്താക്കന്മാർക്ക് അയക്കുന്ന സമൻസുകൾക്ക് പോലും മറുപടി നൽകാത്ത ഭർത്താക്കന്മാരെ നിലയ്ക്ക് നിർത്താനാണ് സർക്കാർ കടുത്ത നടപടിയുമായി മുന്നോട്ട് വന്നിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നും ഇത്തരം എൻആർഐ ഭർത്താക്കന്മാരെ കുറിച്ചുള്ള പരാതികൾ പെരുകി വരുന്ന സാഹചര്യത്തിലാണ് കേന്ദ്രഗവൺമെന്റ് ഈ പ്രവണതയ്ക്ക് തടയിടാനുള്ള നീക്കം നടത്തുന്നത്. ഇത്തരം പരാതികളിൽ നിരവധി എണ്ണം പഞ്ചാബിൽ നിന്നാണെത്തിയിരിക്കുന്നത്.

ഇവരെ പാഠം പഠിപ്പിക്കുന്നതിനുള്ള ചില മാർഗങ്ങൾ ഒരു കൂട്ടം മന്ത്രിമാർ സർക്കാരിനോട് നിർദേശിച്ചതിനെ തുടർന്നാണ് പുതിയ നിയമത്തിന് രൂപം നൽകിയിരിക്കുന്നത്. ഇത് പ്രകാരം എക്സ്റ്റേണൽസ് അഫയേർസ് മിനിസ്ട്രി തയ്യാറാക്കുന്ന വെബ്സൈറ്റിൽ ഉത്തരം കിട്ടാത്ത സമൻസുകൾ ഭാര്യമാർക്ക് സമർപ്പിക്കാവുന്നതാണ്. ഇത് പ്രകാരം ഇത്തരം സമൻസുകൾ ഒരു ഉത്തരം നൽകാതിരിക്കുകയോ അവഗണിക്കുകയോ ചെയ്യുന്ന ഭർത്താക്കന്മാർക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതായിരിക്കും . ഇത്തരം സമൻസുകൾ ഈ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്ത് കഴിഞ്ഞാൽ ഭാര്യമാർക്ക് നീതി ഉറപ്പാക്കുന്നതായിരിക്കും. വിദേശത്തേക്ക് മുങ്ങിവരുടെ പാസ്പോർട് വരെ റദ്ദാക്കുന്ന നടടി വരെ ഇതിൽ അടങ്ങിയിരിക്കുന്നു.

എൻആർഐ വിവാഹങ്ങൾ 48 മണിക്കൂറുകൾക്കുള്ളിൽ രജിസ്ട്രർ ചെയ്യുന്നത് ഇതിന്റെ ഭാഗമായി നിർബന്ധമാക്കുകയും ചെയ്യും. ഇത്തരം പ്രശ്നത്തിന് സത്വര പരിഹാരം കാണാൻ വേണ്ടി കേന്ദ്രമന്ത്രിമാരായ സുഷമാ സ്വരാജ്, രാജ്നാഥ് സിങ് , മനേകാ ഗാന്ധി, രവിശങ്കൽ പ്രസാദ് എന്നിവരാണ് മുന്നിട്ടിറങ്ങിയിരിക്കുന്നത്. ഈ വിധത്തിൽ ഉത്തരവാദിത്വരഹിതമായി പെരുമാറുന്ന എൻആർഐകളെ നിയമത്തിന് മുന്നിൽ കൊണ്ടു വരാനാണ് സർക്കാർ സത്വര നടപടിക്കൊരുങ്ങുന്നത്. ഇതിനായി ക്രിമിനൽ പ്രൊസിജിയർ, മാരിയേജ് രജിസ്ട്രേഷൻ, പാസ്പോർട്ട് നിയമങ്ങൾ എന്നിവയിൽ ഭേദഗതി വരുത്തണമെന്നാണ് ഒഫീഷ്യലുകൾ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP