Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചാത്തല്ലൂരിൽ ക്വാറിമാഫിയ അനധികൃതമായി ഒഴുക്ക് തടസ്സപ്പെടുത്തിയ ചോല അണപൊട്ടിയൊഴുകി; അപകടം പ്രീതീക്ഷിച്ച് ജനങ്ങൾ ജാഗ്രത പുലർത്തിയതിനാൽ വൻദുരന്തം; കൃഷിയിടങ്ങളിൽ അടക്കം വെള്ളം കയറിയതോടെ വൻ നാശനാഷ്ടം; റോഡുകളും ഒലിച്ചുപോയി

ചാത്തല്ലൂരിൽ ക്വാറിമാഫിയ അനധികൃതമായി ഒഴുക്ക് തടസ്സപ്പെടുത്തിയ ചോല അണപൊട്ടിയൊഴുകി; അപകടം പ്രീതീക്ഷിച്ച് ജനങ്ങൾ ജാഗ്രത പുലർത്തിയതിനാൽ വൻദുരന്തം; കൃഷിയിടങ്ങളിൽ അടക്കം വെള്ളം കയറിയതോടെ വൻ നാശനാഷ്ടം; റോഡുകളും ഒലിച്ചുപോയി

എടവണ്ണ: ക്വാറി മാഫിയ അനധികൃതമായി ഒഴുക്ക് തടസ്സപ്പെടുത്തി അണകെട്ടിയ ചോലയുടെ ബണ്ടുകൾ പൊട്ടി തടഞ്ഞുനിർത്തിയ വെള്ളം ജനവാസ കേന്ദ്രളിലേക്ക് ഒഴുകി. വെള്ളത്തിനോപ്പം പാറക്കഷ്ണങ്ങളും മരങ്ങളും ഒഴുകിയെത്തി സമീപത്തെ വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. മുറ്റത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങളും തകർന്നു. മലപ്പുറം ജില്ലയിലെ എടവണ്ണക്കടുത്ത് ചാത്തല്ലൂരിലാണ് മുബാറക് ക്വാറി ഉടമകൾ അനധികൃതമായി ചോലയുടെ ഒഴുക്ക് തടസ്സപ്പെടുത്തി കെട്ടിനിർത്തിയിരുന്നത്.

ഇതാണ് ഇന്നലെ രാത്രി രണ്ട് മണിയോടെ കെട്ട്പൊട്ടി റോട്ടിലേക്കും ജനവാസ കേന്ദ്രങ്ങളിലേക്കും ഒഴുകിയത്. ക്വാറി തുടങ്ങിയ സമയത്താണ് ക്വാറി പ്രവർത്തിക്കുന്ന ഭാഗത്ത് നിന്ന് ഉത്ഭവിച്ച് ചാലിയാറിൽ ചേരുന്ന ചെറിയ നീരുറവയെ അനധികൃതമായി കെട്ടിയടച്ച് ക്വാറിയുടെ സുഗമമായ പ്രവർത്തനത്തിനുവേണ്ടി ഒഴുക്ക് തടസ്സപ്പെടുത്തിയത്. പ്രദേശത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടരുന്ന മഴയിൽ ഇത് അണപൊട്ടി ഒഴുകുകയായിരുന്നു. വെള്ളത്തിനൊപ്പം കൂറ്റൻപാറകളും മരങ്ങളും ഒഴുകിയെത്തി. ഏത് നിമിഷവും അപകടം പ്രീതീക്ഷിച്ച് ജനങ്ങൾ ജാഗ്രത പുലർത്തിയതിനാൽ വൻദുരന്തം ഒഴിവായി. നിലവിൽ മഴ ഇതേ അവസ്ഥയിൽ തുടരുകയാണെങ്കിൽ ഇതിലും വലിയ അപകടങ്ങൾ ഈ പ്രദേശത്തുള്ളവർ മുന്നിൽകാണുന്നുണ്ട്.

നേരത്തെയും ഇത്തരത്തിലുള്ള ദുരന്തങ്ങളുണ്ടായ മേഖലയാണ് ചാത്തല്ലൂർ എന്നതിനാൽ ക്വാറി തുടങ്ങുന്ന സമയത്ത് തന്നെ നാട്ടുകാർ സംഘടിച്ച് പ്രതിഷേധവുമായെത്തിയിരുന്നു. എന്നാൽ സ്ഥലത്തെ എംഎൽഎ, എംപി തുടങ്ങിയവരെയെല്ലാം കൂട്ട്പിടിച്ച് സമരത്തെ അടിച്ചമർത്തുന്ന നിലപാടാണ് അന്നുണ്ടായത്. ഇത്തരം ദുരന്തങ്ങൾ സംഭവിക്കുമെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ കുറെ വർഷങ്ങളായി ചാത്തല്ലൂർ നിവാസികൾ ഈ ക്വാറിക്കെതിരെ സമരത്തിലാണ്. ഒരു വർഷം നീണ്ടുനിന്ന കുത്തിയിരുപ്പ് സമരം, ആയിരകണക്കിന് നിവേദനങ്ങൾ പരാതികൾ ഇവയെല്ലാം സംഭവിച്ചിട്ടും നടപടി എടുക്കാതെ കോറി മുതലാളിക്ക് ഒത്താശ ചെയ്യുന്ന തീരുമാനങ്ങളാണ് അധികാരികളിൽ നിന്നുണ്ടായത്. സമരം ചെയ്തവരെ പൊലീസിനെ ഉപയോഗിച്ച് ക്രൂരമായി മർദ്ദിച്ചു.

ക്വാറിയിലേക്ക് എംഐ ഷാനവാസ് എംപിയുടെ പ്രാദേശിക വികസനഫണ്ടിൽ നിന്ന് 17 ലക്ഷം ചിലവഴിച്ച് റോഡ് നിർമ്മിച്ചുനൽകുക കൂടി ചെയ്താണ് അധികാരികളും രാഷ്ട്രീയക്കാരും ക്വാറി മുതലാളിയോടുള്ള കൂറ് കാണിക്കുന്നത്. ഏത് നിമിഷവും മലയൊന്നാകെ തങ്ങളുടെ നാടിന്റെ മേൽപതിക്കുമെന്ന ഭയത്താൽ ദിവസങ്ങളോളമായി ചാത്തല്ലൂർ നിവാസികൾ ഉറക്കമില്ലാതിരിക്കുകയാണ്. അതേ സമയം ക്വാറി കാരണമാണ് ഉരുൾപൊട്ടലുണ്ടായതെന്ന് വ്യക്തിവൈരാഗ്യ തീർക്കാൻ വേണ്ടി പറയുന്നതാണെന്നാണ് സ്ഥലം എംഎൽഎ പികെ ബഷീർ് പറഞ്ഞത.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP