Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മിൽപാർക്ക് പള്ളിയിൽ സെന്റ് ആന്റണീസ് തിരുന്നാൾ 22 ന്

മിൽപാർക്ക് പള്ളിയിൽ സെന്റ് ആന്റണീസ് തിരുന്നാൾ 22 ന്

പോൾ സെബാസ്റ്റ്യൻ

മെൽബൺ: മിൽപാർക്ക് സെന്റ് ഫ്രാൻസിസ് അസ്സീസി ദേവാലയത്തിൽ വിശുദ്ധഅന്തോണീ സിന്റെ തിരുന്നാൾ ജൂൺ 19 ചൊവ്വാഴ്ച മുതൽ ജൂൺ 22വെള്ളിയാഴ്ച വരെ ആഘോഷിക്കുന്നു. ജൂൺ 19 ചൊവ്വാഴ്ച പാദുവയിൽ നിന്നുംകൊണ്ടുവരുന്ന വിശുദ്ധന്റെ തിരുശേഷിപ്പ് എഴുന്നുള്ളിച്ച് വച്ച് വൈകീട്ട് 6.30 ന്ജപമാലയും തുടർന്ന് 7 മണിക്ക് ഫ്രാൻസിസ്‌ക്കൻ അച്ചന്മാരുടെ നേതൃത്വത്തിൽആഘോഷമായ ദിവ്യബലിയും വിശുദ്ധ അന്തോണീസിന്റെ നൊവേനയും നടക്കും.

വിശുദ്ധന്റെ തിരുശേഷിപ്പ് വണങ്ങുന്നതിനുള്ള അവസരം ഉണ്ടായിരിക്കും. പ്രധാനതിരുന്നാൾ ദിനമായ ജൂൺ 22 വെള്ളിയാഴ്ച വൈകീട്ട് 6.30 ന്ജപമാലയും നൊവേനയും 7 മണി മുതൽ ആഘോഷമായ തിരുന്നാൾകുർബാനയും നടക്കും. തുടർന്ന് ഇറ്റലിയിൽ നിന്നും കൊണ്ടു വരുന്ന വിശുദ്ധഅന്തോണീസിന്റെ തിരുസ്വരൂപം വെഞ്ചിരിച്ച് ദേവാലയത്തിൽ പ്രതിഷ്ഠിക്കും.
വർണ്ണ ശബളമായ മുത്തുക്കുടകളുടെ അകമ്പടിയോടെ വിശുദ്ധന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ട് ദേവാലയം ചുറ്റിയുള്ള മെഴുകുതിരി പ്രദക്ഷിണവുംഉണ്ടായിരിക്കും. തുടർന്ന് പാരീഷ് ഹാളിൽ നടക്കുന്ന സ്‌നേഹവിരുന്നോടെതിരുന്നാളാഘോഷങ്ങൾ സമാപിക്കും. ജാതിമത ഭേദ്യമെന്നെ മെൽബണിലെ വിവിധ കൈസ്തവ സമൂഹങ്ങളിലെ വിശ്വാസികൾ ഒരുമിച്ചാണ് ആഘോഷങ്ങക്ക് നേതൃത്വംനല്കുന്നത്. തിരുന്നാളിൽ പങ്കെടുത്ത് വിശുദ്ധന്റെ മാധ്യസ്ഥത്തിലൂടെദൈവാനുഗ്രഹം പ്രാപിക്കാൻ ഏവരെയും ക്ഷണിക്കുന്നതായി അസിസ്റ്റന്റ് വികാരിഫാ. ആന്റണി ക്രൂസ് അറിയിച്ചു.

വിലാസം: സെന്റ് ഫ്രാൻസിസ് അസ്സീസി ചർച്ച്,290 ചൈൽഡ്‌സ് റോഡ്, മിൽപാർക്ക്

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP