Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേരളത്തിലെ ആദ്യത്തെ ഡിജിറ്റൽ ജേർണലിസം കോഴ്സുമായി മറുനാടനും ഭാരതീയ വിദ്യാഭവനും കൈകോർക്കുന്നു; ഓൺലൈൻ പത്രങ്ങൾ തുടങ്ങാനും ഓൺലൈൻ ജേർണലിസ്റ്റുകളാവാനും സുവർണാവസരം: പാർട്ട് ടൈം കോഴ്സിനൊപ്പം തൊഴിൽ പരിശീലനവും ഉറപ്പ്

കേരളത്തിലെ ആദ്യത്തെ ഡിജിറ്റൽ ജേർണലിസം കോഴ്സുമായി മറുനാടനും ഭാരതീയ വിദ്യാഭവനും കൈകോർക്കുന്നു; ഓൺലൈൻ പത്രങ്ങൾ തുടങ്ങാനും ഓൺലൈൻ ജേർണലിസ്റ്റുകളാവാനും സുവർണാവസരം: പാർട്ട് ടൈം കോഴ്സിനൊപ്പം തൊഴിൽ പരിശീലനവും ഉറപ്പ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കേരളത്തിലെ ആദ്യത്തെ ഡിജിറ്റൽ ജേർണലിസം കോഴ്സുമായി മറുനാടൻ മലയാളി രംഗത്ത് വരികയാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഒന്നായ ഭാരതീയ വിദ്യാഭവനുമായി ചേർന്നാണ് മറുനാടൻ മലയാളി ഡിജിറ്റൽ ജേർണലിസം പിജി ഡിപ്ലോമ കോഴ്സ് തുടങ്ങുന്നത്. ഒരു വർഷത്തെ പാർട്ട് ടൈം കോഴ്സ് പൂർത്തിയാക്കുന്നവർക്ക് ഭാരതീയ വിദ്യാഭവന്റെ സർക്കാർ അംഗീകാരമുള്ള പി ജി ഡിപ്ലോമ സർട്ടിഫിക്കറ്റ് ലഭിക്കും. ജൂലൈ 30നാണ് ആദ്യ ബാച്ച് തുടങ്ങുന്നത്.

തിങ്കൾ മുതൽ വെള്ളിവരെ ഭാരതീയ വിദ്യാഭവന്റെ പൂജപ്പുര ഹെഡ് ഓഫീസിൽ വച്ചായിരിക്കും ക്ലാസ് നടത്തുക. വൈകുന്നേരം ആറ് മുതൽ ഏഴരവരെയാണ് ക്ലാസ് ഉണ്ടാവുക. ടെസ്റ്റ് പേപ്പറുകൾ, അസൈന്മെന്റ്, അറ്റന്റൻസ് എന്നിവയും എഴുത്ത് പരീക്ഷയും അടിസ്ഥാനമാക്കി ആയിരിക്കും ഫലം നിശ്ചയിക്കുക. ഏതെങ്കിലും ഒരു വിഷയത്തിൽ ഡിസർട്ടേഷനും സമർപ്പിക്കേണ്ടതുണ്ട്. കൂടാതെ കോഴ്സ് അവസാനം ഏതെങ്കിലും ഒരു ഓൺലൈൻ പത്ര സ്ഥാപനത്തിൽ രണ്ട് മാസത്തെ ഇന്റേൺഷിപ്പും ഉണ്ടായിരിക്കും. ആവശ്യമുള്ളവർക്ക് പഠന സമയത്ത് തന്നെ ഓൺലൈൻ പത്രങ്ങളിൽ പാർട്ട് ടൈം ജോലിയും നേടി കൊടുക്കുന്നതാണ്.

ഈ കോഴ്സ് പൂർത്തിയാക്കി കഴിയുന്ന ഒരാൾക്ക് ഓൺലൈൻ പത്രങ്ങൾ തുടങ്ങാനോ ഓൺലൈൻ പത്രങ്ങളിൽ ജോലി ചെയ്യാനോ സാധിക്കുന്ന വിധമാണ് കോഴ്സ് ഡിസൈൻ ചെയ്യുന്നത്. അതുകൊണ്ട് പ്രായോഗിക പരിശീലനം കൂടി കോഴ്സിന്റെ ഭാഗമായി ഉൾപ്പെടുത്തിയിരിക്കുന്നത്. മറുനാടൻ മലയാളിയുടെ ഡെസ്‌കിൽ എല്ലാ വിദ്യാർത്ഥികൾക്കും കുറച്ച് ദിവസങ്ങളിൽ എങ്കിലും പ്രായോഗിക പരിശീലനം നൽകുന്നതാണ്. മറ്റു ജേർണലിസം കോഴ്സുകൾ എഡിറ്റിങ്, റിപ്പോർട്ടിങ് തുടങ്ങിയ ജേർണലിസത്തിന്റെ അടിസ്ഥാന വിഷയങ്ങൾക്ക് പുറമെയാണ് ഡിജിറ്റൽ ജേർണലിസത്തെ കുറിച്ചുള്ള ക്ലാസുകൾ ഉൾപ്പെടുത്തിയിരിക്കുന്നത്.

മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയ അടക്കം നിരവധി ഓൺലൈൻ ജേർണലിസ്റ്റുകൾ ക്ലാസുകൾ എടുക്കും. വെബ്സൈറ്റ് ഡെവലപ്മെന്റ്, ഹോസ്റ്റിങ്, കണ്ടന്റ് റൈറ്റിങ്, സോഷ്യൽ മീഡിയ മാർക്കറ്റിങ്, ഡിജിറ്റൽ മോണിറ്ററൈസേഷൻ തുടങ്ങിയ ഈ മേഖലയിലെ എല്ലാ വിവരങ്ങൾക്കും പരിശീലനം നൽകും. സൈബർ നിയമങ്ങളെ കുറിച്ചും ജേർണലിസ്റ്റുകൾക്ക് ബാധകമായ മറ്റു നിയമങ്ങളെ കുറിച്ചും വിശദമായി ക്ലാസുകൾ ഉണ്ടായിരിക്കും. സൈബർ വാർത്ത വഴി പൊലീസ് കേസ് ഉണ്ടായാൽ ചെയ്യേണ്ട നടപടികൾ എല്ലാം സിലബസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മലയാളത്തിലെ പ്രമുഖ ഓൺലൈനുകളിലെ എല്ലാം അറിയപ്പെടുന്ന ജേർണലിസ്റ്റുകൾ അധ്യപകരായി എത്തും.

ഏതെങ്കിലും വിഷയത്തിൽ ബിരുദമോ, മൂന്ന് വർഷത്തെ ഡിപ്ലോമയോ ഉള്ള ആർക്കും കോഴ്സുകളിൽ അപേക്ഷിക്കാം. പ്രായപരിധി ബാധകമല്ല. അപേക്ഷാഫോറവും പ്രോസ്‌പെക്ടസും ഭവൻസിന്റ പൂജപ്പുരയിലുള്ള ഓഫീസിൽ നിന്നും ജൂൺ 30 വരെ വാങ്ങാവുന്നതാണ്. പ്രഭാത സായാഹ്ന ബാച്ചുകൾ ഉണ്ടായിരിക്കുന്നതാണ്. തൊഴിൽ പരിചയം ഉള്ളവർക്ക് വെയ്റ്റേജ് നൽകുന്നതാണ്.

അപേക്ഷാഫോമിനും കൂടുതൽ വിവരങ്ങൾക്ക് ഭവൻസിന്റെ പൂജപ്പുര ഓഫീസുമായി ബന്ധപ്പെടുക : - 

Phone:- +91-9496938353, +91-9496360993

email:- [email protected]

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP