Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

'മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി മരിച്ചു'; സോഷ്യൽ മീഡിയയിൽ വാജ്‌പേയിയുടെ വ്യാജ മരണ വാർത്ത പ്രചരിക്കുന്നു

'മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി മരിച്ചു'; സോഷ്യൽ മീഡിയയിൽ വാജ്‌പേയിയുടെ വ്യാജ മരണ വാർത്ത പ്രചരിക്കുന്നു

ഡൽഹി: മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി മരിച്ചു എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വ്യാജ വാർത്തകൾ പ്രചരിക്കുന്നു. ആരോഗ്യ പ്രശ്‌നത്തെ തുടർന്ന് കഴിഞ്ഞ ദിവസം വാജ്‌പേയിയെ ഡൽഹി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് വാജ്‌പേയി മരിച്ചെന്ന വിധത്തിൽ സോഷ്യൽ മീഡിയയിൽ വാർത്തകൾ സജീവമാകാൻ തുടങ്ങിയത്.

ഫേസ്‌ബുക്കിലും വാട്‌സ് ആപ്പിലും എല്ലാം ഈ മരണ വാർത്ത പ്രചരിക്കുന്നുണ്ട്. എന്നാൽ അദ്ദേഹം മരിച്ചിട്ടില്ലെന്നും ചികിത്സയോട് പ്രതികരിക്കുന്നുണ്ടെന്നും ബിജെപി വൃത്തങ്ങൾ വ്യക്തമാക്കി. 93കാരനായ മുൻ പ്രധാന മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് പതിവു ചെക്കപ്പിനാണെന്നാണ് ബിജെപി അറിയിച്ചത്. എന്നാൽ അദ്ദേഹത്തിന് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നാണ് റിപ്പോർട്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP