Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാലവർഷം ശക്തം; അടിയന്തിര നടപടികൾ സ്വീകരിക്കാൻ സർക്കാർ നിർദ്ദേശം നൽകി

കാലവർഷം ശക്തം; അടിയന്തിര നടപടികൾ സ്വീകരിക്കാൻ സർക്കാർ നിർദ്ദേശം നൽകി

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ശക്തമായ സാഹചര്യത്തിൽ അടിയന്തരനടപടികൾ സ്വീകരിക്കാൻ സർക്കാർ നിർദ്ദേശം നൽകി. കാലവർഷക്കെടുതി നേരിടുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ചീഫ് സെക്രട്ടറിക്കും ജില്ലാ കളക്ടർമാർക്കും മുഖ്യമന്ത്രി നിർദ്ദേശം നൽകി.

കാലവർഷം കൂടുതൽ ദുരന്തം സൃഷ്ടിച്ച കോഴിക്കോട് ജില്ലയിലേക്ക് കേന്ദ്രദുരന്തനിവാരണ സേനയെ അയയ്ക്കും. 48 പേരടങ്ങുന്ന സംഘം ഉടൻ ജില്ലയിൽ എത്തിച്ചേരുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അടിയന്തരഘട്ടങ്ങളെ നേരിടാൻ ഒരു സംഘത്തെ കൂടി സംസ്ഥാനത്ത് എത്തിക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ പൊലീസ്, ഫയർഫോഴ്‌സ്, എന്നീ സേനാവിഭാഗങ്ങൾക്കും മുഖ്യമന്ത്രി നിർദ്ദേശം നൽകി. റവന്യൂമന്ത്രിയുടെ നേതൃത്വത്തിൽ ഗതാഗത, തൊഴിൽ വകുപ്പുമന്ത്രിമാർ കോഴിക്കോട് ജില്ലയിലെ സ്ഥിതിഗതികൾ വിലയിരിത്തുന്നുണ്ട്.

അതേസമയം, കാലവർഷക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവർക്ക് എല്ലാ സഹായങ്ങളും എത്തിക്കുമെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ പറഞ്ഞു. സർക്കാർ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. പണം ഒരു പ്രശ്‌നമാകില്ലെന്നും ഉന്നതതല യോഗത്തിന് ശേഷം മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP