Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സായുധസേന എഡിജിപിയുടെ മകൾ പൊലീസ് ഡ്രൈവറെ മർദ്ദിച്ചെന്ന് പരാതി ; ഗുരുതര ആരോപണം സുദേഷ് കുമാറിന്റെ മകൾക്കെതിരെ; പൊലീസുകാരൻ സർക്കർ ആശുപത്രിയിൽ ചികിത്സ തേടി; സേനയ്ക്ക് വീട്ടിൽ അടിമ പണിയെന്ന് ആരോപണം

സായുധസേന എഡിജിപിയുടെ മകൾ പൊലീസ് ഡ്രൈവറെ മർദ്ദിച്ചെന്ന് പരാതി ; ഗുരുതര ആരോപണം സുദേഷ് കുമാറിന്റെ മകൾക്കെതിരെ; പൊലീസുകാരൻ സർക്കർ ആശുപത്രിയിൽ ചികിത്സ തേടി; സേനയ്ക്ക് വീട്ടിൽ അടിമ പണിയെന്ന് ആരോപണം

തിരുവനന്തുപുരം; പൊലീസ് ഡ്രൈവറെ എഡിജിപിയുടെ മകൾ മർദ്ദിച്ചെന്ന് പരാതി. സായുധസേന എഡിജിപി സുദേഷ് കുമാറിന്റെ മകളാണ് പൊലീസുകാരനെ മർദ്ദിച്ചതെന്നാണ് വിവരം. ഉന്നത പൊലീസ് വൃത്തങ്ങൾ വിവരം ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടില്ല. സായുധസേനയിലെ പൊലീസ് ഡ്രൈവർ ഗവാസ്‌കറിനാണ് മർദ്ദനം ഏറ്റത്. ഇദ്ദേഹത്തെ പേരൂർക്കട ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിരിക്കുകയാണ്.

കനകക്കുന്നിൽ നിന്ന് തിരിച്ച് വരും വഴിയാണ് മർദ്ദനമെന്ന് പരാതിയിൽ പറയുന്നു. സ്ഥിരമായി പൊലീസുകാരോട് മോശമായി പെരുമാറാറുണ്ടെന്നും, ഇനിയും മോശമായി പെരുമാറുകയാണെങ്കിൽ വാഹനം ഓടിക്കില്ലെന്ന് പറഞ്ഞപ്പോളായിരുന്നു മർദ്ദനമെന്നും പൊലീസുകാരൻ പറയുന്നു. ഇതു പോലെ പല തവണയും മർദ്ദനത്തിന് ഇരയായിട്ടുണ്ടെന്നും പൊലീസുകാരൻ വെളിപ്പെടുത്തുന്നുണ്ട്.

എഡിജിപി സുദേഷ് കുമാറിനെതിരെ വേറേയും ആരോപണങ്ങൾ ഉയരുന്നുണ്ട്. മകൾക്ക് ഫിസിക്കൽ ട്രെയിനിങ് നൽകുന്നതിനായി ഒരു വനിത പൊലീസുകാരിയെ വീട്ടിൽ നിർത്തിയിട്ടുണ്ടെന്നാണ് ആരോപണം. എഡിജിപിയുടെ വീട്ടിൽ ജോലിക്ക് പോകുന്ന ക്യാമ്പ് ഫോളോവർമാരോടെല്ലാം തന്നെ എഡിജിപിയുടെ മകൾ മോശമായി പെരുമാറാറുണ്ടെന്നും പറയുന്നു. അടുക്കളയിൽ ജോലിയെടുക്കുന്ന വേലക്കാരെ പോലെയാണ് പൊലീസുകരോട് എഡിജിപിയുടെ മകൾ പെരുമാറുന്നതെന്നാണ് പരക്കെയുള്ള ആക്ഷേപം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP