Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അപർണാ പ്രശാന്തിക്കെതിരെ വധഭീഷണി മുഴക്കിയ സംഭവം; മണ്ണാർക്കാട് സ്വദേശിക്ക് പിന്നാലെ ഒരാൾ കൂടി അറസ്റ്റിൽ

അപർണാ പ്രശാന്തിക്കെതിരെ വധഭീഷണി മുഴക്കിയ സംഭവം; മണ്ണാർക്കാട് സ്വദേശിക്ക് പിന്നാലെ ഒരാൾ കൂടി അറസ്റ്റിൽ

തിരുവനന്തപുരം: അല്ലു അർജുന്റെ സിനിമയെ വിമർശിച്ചതിന്റെ പേരിൽ എഴുത്തുകാരിയും സാമൂഹിക പ്രവർത്തക ഗീതയുടെ മകളുമായ അപർണാ പ്രശാന്തിക്കെതിരെ വധഭീഷണി മുഴക്കിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിലായി. സോഷ്യൽ മീഡിയയിലൂടെ അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്തതിന് പൊന്നാനി സ്വദേശി ഷബീറിനെയാണ് പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്.

മലയാളത്തിലേക്ക് മൊഴിമാറ്റി റിലീസ് ചെയ്ത എന്റെ പേര് സൂര്യ, എന്റെ നാട് ഇന്ത്യ' എന്ന ചിത്രം കണ്ട് തലവേദന സഹിക്കാനാകാതെ ഇറങ്ങേണ്ടി വന്നു എന്ന അപർണ പ്രശാന്തിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന് നേരെയാണ് സൈബർ ആക്രമണം നടന്നത്. തെറിവിളിയും അശ്ലീല പരാമർശങ്ങളും അതിരുകടന്നതിനെ തുടർന്ന് അപർണ മലപ്പുറം സൈബർ സെല്ലിലും ഹൈടെക്ക് സെല്ലിലും പരാതി നൽകി.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഷബീർ കില്ലർ യോദ്ധാവ്, ഷബി അഫ്താന, ഷബി എന്നീ ഫേസ്‌ബുക്ക് അക്കൗണ്ടുകളുപയോഗിച്ച് ഷബീർ നിരന്തരം അപർണയെ ഭീഷണിപ്പെടുത്തിയതായി കണ്ടെത്തിയത്. കേസിൽ മണ്ണാർക്കാട് സ്വദേശി നിയാസും കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ഇത്തരം സൈബർ ആക്രണങ്ങളുമായി തങ്ങൾക്ക് ബന്ധമില്ലെന്ന് അല്ലു അർജുൻ ഫാൻസ് അസോസിയേഷൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP