Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വീണ്ടും വിദേശ വനിതയുടെ തിരോധാനം; ഇരുപതുകാരിയായ ഫ്രാൻസ് യുവതിയെ കാണാതായിട്ട് രണ്ടാഴ്ച; തിരച്ചിൽ ഊർജ്ജിതമാക്കിയെന്ന് രാജസ്ഥാൻ പൊലീസ്; ഇവരുടെ മൊബൈലും എടിഎം കാർഡും  കണ്ടെത്തി  

വീണ്ടും വിദേശ വനിതയുടെ തിരോധാനം; ഇരുപതുകാരിയായ ഫ്രാൻസ് യുവതിയെ കാണാതായിട്ട് രണ്ടാഴ്ച; തിരച്ചിൽ ഊർജ്ജിതമാക്കിയെന്ന് രാജസ്ഥാൻ പൊലീസ്; ഇവരുടെ മൊബൈലും എടിഎം കാർഡും  കണ്ടെത്തി   

ജെയ്പൂർ: കേരളത്തിൽ വിദേശവനിതയുടെ തിരോധാനം വരുത്തിവച്ച കോലഹലങ്ങൾ ചില്ലറയായിരുന്നില്ല. വനിതയെ കാണാൻ ഇല്ലെന്ന് പരാതി ലഭിച്ചെങ്കിലും അന്വേഷണത്തിൽ കാണിച്ച വീഴ്ചയാണ് ലാത്വിയൻ യുവതിയുടെ മരണത്തിലേക്ക് എത്തിച്ചത്. അന്ന് ഒരു പക്ഷേ പൊലീസ് പരാതിയിൽ ഊർജ്ജിതമായി ഇടപെട്ടിരുന്നെങ്കിൽ അവർ ഇന്നും ജീവിച്ചിരുന്നേനെ.

അത്തരത്തിൽ ഉള്ള ഒരു വാർത്തായാണ് രാജസ്ഥാനിൽ നിന്നും പുറത്തു വരുന്നത്. ഇന്ത്യ കാണാനെത്തിയ വിദേശവനിതയെ കാണാതായിട്ട് രണ്ടാഴ്ച പിന്നിടുന്നു. സംഭവം വളരെ ഗൗരവമായി പൊലീസ് എടുത്തിട്ടുണ്ടെന്നും പറയുമ്പോഴും യുവതിയെക്കുറിച്ച് വിവരമൊന്നുമില്ല. . ഫ്രാൻസിൽ നിന്നുള്ള 20 കാരിയായ ഗെയ്ലി ചോട്ടുവിനെയാണ് കാണാതായിരിക്കുന്നത്. ആശങ്ക വിട്ടൊഴിത്ത രണ്ടാഴ്ചകളായി തുടരുന്ന തെരച്ചലിൽ പൊലീസ് ഇവരുടെ മൊബൈൽ ഫോണും എടിഎം കാർഡും കണ്ടെത്തിയിരുന്നു. എന്നാൽ യുവതിയെ കുറിച്ച് വിവരമൊന്നും കിട്ടിയില്ല. ഇവർക്കൊപ്പം ആരൊക്കെ ഇന്ത്യയിൽ വന്നതെന്ന് വ്യക്തമല്ല.

വിനോദയാത്രയുടെ ഭാഗമായി പുഷ്‌കറിൽ നിന്നും ഇവർ മെയ് മാസം 30നാണ് രാജസ്ഥാനിൽ എത്തിയത്. തുടർന്ന് ജെയ്പൂരുള്ള ഹോളി കാ ചൗക്ക് എന്ന ഹോട്ടലിൽ ഇവർ താമസമാക്കുകയും ചെയ്തു. പിന്നീട് ജൂൺ ഒന്നിനാണ് ഇവരെ കാണാതാകുന്നത്. ഇത് സംബന്ധിച്ച് ഫ്രഞ്ച് അംബാസിഡർ കഴിഞ്ഞദിവസം ട്വിറ്റ് ചെയ്തിരുന്നു.തിരോധാനത്തിൽ രാജസ്ഥാൻ പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ടെന്ന് ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP