Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിസാ കാലാവധി കഴിഞ്ഞു രാജ്യത്ത് തങ്ങുന്നവർക്ക് പിഴയടച്ച് രക്ഷപ്പെടാം; തൊഴിൽ വിസാ കാലാവധി കഴിഞ്ഞും ജോലിയിൽ തുടരാൻ ആഗ്രഹിക്കുന്ന വർക്ക് ആറ് മാസത്തെ താൽക്കാലിക വിസ; പഠിക്കാനായി എത്തുന്നവർക്ക് രണ്ട് വർഷത്തെ സ്റ്റുഡന്റ് വിസ: രാജ്യത്തെ തൊഴിൽ- വിസ ചട്ടങ്ങളിൽ അടിമുടി മാറ്റവുമായി യുഎഇ: മലയാളികൾക്ക് ഇനി ധൈര്യമായി യുഎഇയിൽ ചെന്ന് രാപ്പാർക്കാ

വിസാ കാലാവധി കഴിഞ്ഞു രാജ്യത്ത് തങ്ങുന്നവർക്ക് പിഴയടച്ച് രക്ഷപ്പെടാം; തൊഴിൽ വിസാ കാലാവധി കഴിഞ്ഞും ജോലിയിൽ തുടരാൻ ആഗ്രഹിക്കുന്ന വർക്ക് ആറ് മാസത്തെ താൽക്കാലിക വിസ; പഠിക്കാനായി എത്തുന്നവർക്ക് രണ്ട് വർഷത്തെ സ്റ്റുഡന്റ് വിസ: രാജ്യത്തെ തൊഴിൽ- വിസ ചട്ടങ്ങളിൽ അടിമുടി മാറ്റവുമായി യുഎഇ: മലയാളികൾക്ക് ഇനി ധൈര്യമായി യുഎഇയിൽ ചെന്ന് രാപ്പാർക്കാ

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: പ്രവാസികൾക്ക് കൂടുതൽ സൗകര്യമൊരുക്കി യുഎഇ തൊഴിൽ-വിസാ ചട്ടങ്ങൾ പൊളിച്ചെഴുതുന്നു. തോഴിലിനും വിദ്യാഭ്യാസത്തിനും വിനോദ സഞ്ചാരത്തിനും വരെ എത്തുന്നവർക്ക് കൂടുതൽ സൗകര്യം ഒരുക്കുന്ന വിധത്തിലും വിസാ കാലാവധി കഴിഞ്ഞവർക്ക് പിഴയടച്ച് രക്ഷപ്പെടാനും വിധത്തിലാണ് യുഎഇ വിസാ നിയമങ്ങളിൽ മാറ്റം വരുത്തിയിരിക്കുന്നത്. ഇനി പ്രവാസം ആഗ്രഹിക്കുന്നവർക്ക് ധൈര്യമായി യുഎഇയിലേക്ക് പോകാം.

ബുധനാഴ്ച ചേർന്ന മന്ത്രിസഭായോഗമാണ് സുപ്രധാനമായ മാറ്റങ്ങളുള്ള തീരുമാനങ്ങൾ പ്രഖ്യാപിച്ചത്. രാജ്യത്തെ സ്വകാര്യ തൊഴിൽ- വിനോദസഞ്ചാര-വിദ്യാഭ്യാസ മേഖലക്ക് ഊർജ്ജം പകരുന്ന തീരുമാനങ്ങളാണ് യുഎഇ നടപ്പാക്കാനൊരുങ്ങുന്നത്. തൊഴിലാളികളെ റിക്രൂട്ട് ചെയ്യുമ്പോൾ ആവശ്യമായി വേണ്ടിയിരുന്ന ബാങ്ക് ഗാരന്റി എടുത്തു കളഞ്ഞു. പകരം കുറഞ്ഞ ചെലവിലുള്ള ഇൻഷുറൻസ് സിസ്റ്റമാണ് നടപ്പിലാക്കിയിരിക്കുന്നത്.

നിലവിൽ ഒരു തൊഴിൽ വിസ അനുവദിച്ച് കിട്ടാൻ താമസ-കുടിയേറ്റ വകുപ്പിൽ മൂവായിരം ദിർഹം നിക്ഷേപിക്കണമായിരുന്നു. വീസ റദ്ദാക്കുമ്പോൾ തിരിച്ച് കിട്ടുന്ന രീതിയിലായിരുന്നു ഈ സെക്യൂരിറ്റി ഡിപ്പോസിറ്റ്, എന്നാൽ പുതിയ തീരുമാനത്തിന്റെ ഭാഗമായി ഇത് ആവശ്യമില്ല,രാജ്യത്ത് നിക്ഷേപമായി സ്വീകരിച്ചിട്ടുള്ള പതിനാല് ബില്യൺ യുഎഇ ദിർഹം തൊഴിലുടമകൾക്ക് തിരിച്ച് നൽകും. ഇതിന് പകരം വർഷം ഓരോ തൊഴിലാളിക്കും വാർഷിക വരിസംഖ്യയായി അറുപത് ദിർഹം മാത്രം അടച്ച് പരിരക്ഷാ പദ്ധതിയിൽ അംഗങ്ങളാകണം.

നിലവിൽ വിസ കാലാവധി കഴിഞ്ഞ് അനധികൃതമായി രാജ്യത്ത് തങ്ങുന്നവർക്ക് രണ്ട് വർഷത്തേക്ക് യുഎഇയിലേക്ക് വരാൻ വിലക്കേർപ്പെടുത്തിയിരുന്നു. ഇത് ഇനി ഉണ്ടാവില്ല. പകരം നിലവിലുള്ള പിഴയടച്ച് അവർക്ക് വീണ്ടും പുതിയ വിസയിൽ രാജ്യത്തെത്താനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. മാത്രമല്ല പുതിയ സ്‌കീം പ്രകാരം സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ അവകാശം സംരക്ഷിക്കുകയും തൊഴിലുടമകളുടെ ഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. യുഎഇയിൽ ബിസിനസ് ചെയ്യാനുള്ള നിയമങ്ങളിലും ഇളവു വരുത്തുന്നു. വൻ മാർക്കറ്റും വളർച്ചയും ലക്ഷ്യമിട്ടാണ് ഈ തീരുമാനം.

യുഎഇയിലെ വിമാനത്താവളങ്ങൾ വഴി മറ്റ് രാജ്യങ്ങളിലേക്ക് പോവുന്നവർക്ക് നാൽപ്പത്തിയെട്ട് മണിക്കൂർ നേരത്തേക്ക് സൗജന്യ ട്രാൻസിറ്റ് വിസ അനുവദിക്കും. 96 മണിക്കൂർ നേരത്തേക്കാണെങ്കിൽ വെറും അമ്പത് ദിർഹം മാത്രം മതിയാകും. ഇപ്പോൾ ഈ വിസക്ക് മുന്നൂറ് ദിർഹം ചിലവുണ്ട്. ഇത് യുഎഇയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്ന ആയിരക്കണക്കിന് മലയാളികൾക്ക് ഗുണകരമാകും.

മാത്രമല്ല തൊഴിൽ വിസ കാലാവധി കഴിഞ്ഞും രാജ്യത്ത് തുടരാൻ ആഗ്രഹിക്കുന്നവർക്ക് അവിടെ തന്നെ തുടരാനും നിയമം അനുവദിക്കും. തൊഴിൽ വിസ കാലാവധി കഴിഞ്ഞും ജോലിയിൽ തുടരാൻ താൽപര്യമുള്ളവർക്ക് ആറ് മാസത്തെ താൽക്കാലിക വീസ അനുവദിക്കും. രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കാൻ എത്തുന്നവർക്ക് രണ്ട് വർഷത്തെ സ്റ്റൂഡന്റ് വിസ നൽകാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

നിലവിലുള്ള വിസയിൽ നിന്ന് മറ്റൊരു വിസയിലേക്ക് മാറാൻ ഇനി രാജ്യം വിടേണ്ട കാര്യമില്ല. ഇവിടെ തന്നെ വീസ മാറ്റത്തിന് സൗകര്യമൊരുക്കാനും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമിന്റെ അധ്യക്ഷതയിൽ അബുദാബിയിൽ ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്. തൊഴിൽ വീസക്ക് സെക്യൂരിറ്റി ഡിപ്പോസിറ്റ് ആവശ്യമില്ല.

 ഇതടക്കം വിസാ നിയമങ്ങളിൽ വൻ മാറ്റമാണ് യുഎഇ സർക്കാർ നടപ്പിലാക്കുന്നത്. ഇത് പ്രവാസ ജീവിതം ആഗ്രഹിച്ച് യുഎഇയിലേക്ക് കുടിയേറുന്ന നിരവധി മലയാളികൾക്കും അനുഗ്രഹമാകും. തൊഴിൽ വിസാ കാലാവധി കഴിഞ്ഞാലും ആറു മാസം കൂടി രാജ്യത്ത് തുടരാൻ വിസ അനുവദിക്കുന്ന നിയമവും മലയാളികൾക്ക് അനുഗ്രഹമാകും. ഇതോടെ നാട്ടിലേക്ക് തിരിച്ചു പോരാതെ അവിടെ തന്നെ നിന്ന് ആറു മാസം കൂടി ജോലി ചെയ്യാമെന്നത് മലയാളികൾക്ക് സന്തോഷകരമായ വാർത്തയാണ്. മാത്രമല്ല വിസാ കാലാവധി കഴിഞ്ഞു തങ്ങുന്നവർക്ക് പിഴയടച്ച് രക്ഷപ്പെടാമെന്നതും പ്രവാസികളെ സംബന്ധിച്ചിടത്തോളം സന്തോഷകരമായ വാർത്തയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP