Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഉമ്മൻ ചാണ്ടിയെ ഞെക്കിയും ആന്റണിയെ തലോടിയും കുര്യൻ; പാർട്ടിയെക്കാൾ ഗ്രൂപ്പാണ് മുൻ മുഖ്യന് മുഖ്യം; എകെ ആന്റണി ജനകീയനായ നേതാവ്; എതിർക്കുന്നവരെ വെട്ടിവീഴ്‌ത്തുകയാണ് ചാണ്ടിയുടെ പതിവ്; സീറ്റ നിഷേധിച്ചതിന് ചെന്നിത്തല മാപ്പു പറഞ്ഞുവെന്നും രാജ്യസഭ ഉപാദ്ധ്യക്ഷൻ

ഉമ്മൻ ചാണ്ടിയെ ഞെക്കിയും ആന്റണിയെ തലോടിയും കുര്യൻ; പാർട്ടിയെക്കാൾ ഗ്രൂപ്പാണ് മുൻ മുഖ്യന് മുഖ്യം; എകെ ആന്റണി ജനകീയനായ നേതാവ്; എതിർക്കുന്നവരെ വെട്ടിവീഴ്‌ത്തുകയാണ് ചാണ്ടിയുടെ പതിവ്; സീറ്റ നിഷേധിച്ചതിന് ചെന്നിത്തല മാപ്പു പറഞ്ഞുവെന്നും രാജ്യസഭ ഉപാദ്ധ്യക്ഷൻ

തിരുവനന്തപുരം: ഉമ്മൻ ചാണ്ടിക്കെതിരെ ആഞ്ഞടിച്ചും എകെ ആന്റണി തലോടിയും കോൺഗ്രസ് നേതാവ് പിജെ കുര്യന്റെ പരസ്യ പ്രസ്താവന. കോൺഗ്രസ് പാർട്ടിയേക്കാൺ വലുതായി ഉമ്മൻ ചാണ്ടി കണക്കാക്കുന്നത് അദ്ദേഹത്തിന്റെ ഗ്രൂപ്പാണെന്ന് കുര്യൻ ആരോപിച്ചു. ഉമ്മൻ ചാണ്ടിയേക്കാൾ ജനകീയനായ നേതാവ് എ.കെ.ആന്റണിയെന്നും അദ്ദേഹം പറഞ്ഞു.

ഉമ്മൻ ചാണ്ടിയോട് വ്യക്തിപരമായ ഒരു കാര്യത്തിനും ഇതുവരെ സഹയാം അഭ്യർത്ഥിച്ച് പോയിട്ടില്ല. രാജ്യസഭാ അധ്യക്ഷൻ എന്ന നിലയിൽ എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകാനാണ് താൻ ശ്രമിച്ചതെന്നും ആരോടും പക്ഷപാതിത്വം കാണിച്ചിട്ടില്ലെന്നും കുര്യൻ കൂട്ടിച്ചേർത്തു. രാജ്യസഭാ സീറ്റ് കേരള കോൺഗ്രസിന് നൽകിയത് എന്നേയും പി.സി ചാക്കോയോയും വെട്ടിനിരത്താനായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. തിരുവല്ലയിൽ നടത്തിയ വിമർശനങ്ങൾ ആവർത്തിക്കാൻ അദ്ദേഹം വേദിയാക്കിയത് ഇത്തവണ ഡൽഹിയായിരുന്നു.

സീറ്റ് തന്നത് ഉമ്മൻ ചാണ്ടി അവകാശപ്പെടുന്നത് പോലെ അദ്ദേഹമോ ആര്യാടൻ മുഹമ്മദോ സീറ്റ് പറഞ്ഞിട്ടല്ല. വയലാർ രവിയാണ് എന്റെ പേര് പറഞ്ഞത്. അന്ന് അതിനെ ആന്റണി അനുകൂലിച്ചു. അന്നും ഞാൻ സീറ്റ് ആരോടും ചോദിച്ചിരുന്നില്ല. വയലാർ രവി വീട്ടിലെത്തി എന്റെ മാതാപിതാക്കളെ കണ്ട് നിർബന്ധിച്ചു. അങ്ങനെയാണ് മത്സരിച്ചത്. ഉമ്മൻ ചാണ്ടി നയിച്ച മൂന്നു തിരഞ്ഞെടുപ്പിന്റെയും ഫലം എന്താണ്. രണ്ട് തവണ തോറ്റു. ഭരണം കിട്ടിയപ്പോൾ രണ്ട് സീറ്റ് മാത്രമേ ഭൂരിപക്ഷം കിട്ടിയുള്ളൂ.എതിർക്കുന്നവരെ വെട്ടിവീഴ്‌ത്തുകയാണ് ഉമ്മൻ ചാണ്ടിയുടെ പതിവ്

1980 ൽ മാവേലിക്കരയിൽ മത്സരിക്കുമ്പോൾ അത് എൽഡിഎഫ് മണ്ഡലമായിരുന്നു. തുടർച്ചയായി അഞ്ച് തവണ ഞാൻ അവിടെ ജയിച്ചു. രാജീവ് ഗാന്ധി എന്നെ ചീഫ് വിപ്പാക്കി. 99 ൽ സോണിയ ഗാന്ധി ചീഫ് വിപ്പാക്കി. രാജ്യസഭാ സീറ്റ് വിട്ടുകൊടുത്തത് ഗുണം ചെയ്യുമെങ്കിൽ അത് ബിജെപിക്കായിരിക്കും. ഈ തീരുമാനം കേരളത്തിൽ വർഗീയ ധ്രുവീകരണമുണ്ടാക്കും.

സീറ്റ് നിഷേധിച്ചിട്ട് ഫോണിൽ വിളിച്ച് പോലും പറയാൻ ഉമ്മൻ ചാണ്ടി സാമാന്യ മര്യാദ കാണിച്ചില്ല. ചെന്നിത്തല മാപ്പ് ചോദിച്ചു. ഉമ്മൻ ചാണ്ടി മാപ്പ് പറയണമെന്ന് പറയുന്നില്ല. ഫോണിൽ വിളിക്കരുതോ. യുവ എംഎൽഎമാർ പറഞ്ഞത് ഉമ്മൻ ചാണ്ടിക്കും ബാധകമല്ലേ. സുധീരനെ പോലെ ഞാനും ഗ്രൂപ്പിന് പുറത്താണ്. നിയമപരമായ കാര്യങ്ങൾ മാത്രമേ രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തിരുന്ന് ചെയ്തിട്ടുള്ളൂവെന്നും കുര്യൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP