Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

റഷ്യയോ അതോ സൗദിയോ? ലോകകപ്പിലെ ആദ്യ മത്സരത്തിൽ ആര് വിജയിക്കും; കിക്കോഫിന് മണിക്കൂറുകൾ മാത്രം ബാക്കി; മത്സര വിജയിയെ മുൻകൂട്ടി പ്രവചിച്ച് അക്കീലെസ്

റഷ്യയോ അതോ സൗദിയോ? ലോകകപ്പിലെ ആദ്യ മത്സരത്തിൽ ആര് വിജയിക്കും; കിക്കോഫിന് മണിക്കൂറുകൾ മാത്രം ബാക്കി; മത്സര വിജയിയെ മുൻകൂട്ടി പ്രവചിച്ച് അക്കീലെസ്

സ്പോർട്സ് ഡെസ്‌ക്

മോസ്‌കോ: റഷ്യയിലെന്നല്ല ലോകത്തെവിടെയും ഇപ്പോൾ നാലാള് കൂടുന്നിടത്തെല്ലാം സംസാരവിഷയം ഒരു പന്തിനെക്കുറിച്ചാണ്. അതെ ലോക കാൽപന്ത് മാമാങ്കത്തിന്റെ കി്‌ക്കോഫിന് വിസിൽ മുഴങ്ങാൻ ഇനി മണിക്കൂറുകൾ മാത്രമാണ് അവശേഷിക്കുന്നത്. ആവേശം കൊടുംപിരി കൊണ്ട് നിക്കുമ്പോൾ ഇന്ത്യൻ സമയം രാത്രി എട്ടര മണിക്ക് മനോഹരിയായ ലുഷ്‌കിനി സ്‌റ്റേഡിയത്തിൽ പന്തുരകുളമ്പോൾ ഒരു വശത്ത് ആഥിയേരായ റഷ്യയും മറുവശത്ത് സൗദി അറേബ്യയും ആണ് മുഖാമുഖം വരുന്നത്. ആദ്യ മത്സരം ആര് ജയിക്കും എന്ന ചോദ്യം ബാക്കി നിൽക്കുമ്പോൾ ഉത്തരവുമായി നമ്മുടെ പ്രവചന വീരൻ അഷീലസ് രംഗപ്രവേശം ചെയ്തിട്ടുണ്ട്.

പോൾ നീരാളി മുതൽ ഉള്ള തന്റെ മുൻഗാണികളുടെ പാരമ്പര്യം കാത്ത് സൂക്ഷിക്കാൻ കഴിയണേ എന്ന് ഉള്ളിൽ പ്രാർത്ഥിച്ച് ബധിര മാർജാരൻ ആദ്യ പ്രവചനം നടത്തിയിരിക്കുകയാണ്. ജനിച്ച നാടിനോടുള്ള സ്‌നേഹമാണോ എന്ന് അറിയില്ല. ആദ്യ മത്സരത്തിൽ റഷ്യ വിജയിക്കും എന്ന പ്രവചനമാണ് അക്കീലസ് എന്ന മാർജാരൻ നടത്തിയിരിക്കുന്നത്.

അക്കില്ലെസ് എന്നു പേരുള്ള റഷ്യയുടെ അദ്ഭുത പൂച്ച ഇപ്പോൾ പ്രവചനവുമായി കാൽപ്പന്തുകളി ആരാധകരെ അമ്പരപ്പിക്കാനൊരുങ്ങുന്നത്. വ്യാഴാഴ്ച രാത്രി നടക്കുന്ന ഉദ്ഘാടന മൽസരത്തിലെ വിജയിയെ തിരഞ്ഞെടുത്തു കൊണ്ട് അക്കില്ലെസ് തന്റെ ആദ്യ പ്രവചനത്തിന് തുടക്കമിടുകയും ചെയ്തു കഴിഞ്ഞു ആതിഥേയരായ റഷ്യയും സൗദി അറേബ്യയും തമ്മിലുള്ള കളിയിൽ റഷ്യ ജയിക്കുമെന്നാണ് അക്കില്ലെസ് പ്രവചിച്ചിരിക്കുന്നത്.

റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബർഗിലുള്ള ഒരു മ്യൂസിയത്തിലാണ് കേൾവി ശക്തിയില്ലാത്ത അക്കില്ലെസ് കഴിയുന്നത്. രണ്ടു പാത്രങ്ങളിലായി അക്കില്ലെസിന് മുന്നിൽ ഭക്ഷണം വച്ചു. റഷ്യയുടെയും സൗദിയുടെയും പതാക ഈ പാത്രങ്ങളുടെ ഇരുവശങ്ങളിലുമുണ്ടായിരുന്നു. ആദ്യം ഒന്നു ശങ്കിച്ചു നിന്നെങ്കിലും പിന്നീട് റഷ്യയുടെ പേരോട് കൂടിയ പ്ലേറ്റിൽ നിന്നും അക്കില്ലെസ് ഭക്ഷണം കഴിക്കുകയായിരുന്നു. ഇതിന്റെ വീഡിയോയും ഇപ്പോൾ വൈറലാവുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP