Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഇനി 31 ദിനരാത്രങ്ങൾ ഭൂഗോളസ്പന്ദനം ഫുട്ബോളിൽ മാത്രം; ഒരു പന്ത് ലോകത്തോളം വലുതാകുന്ന അത്ഭുതം; കണ്മുന്നിൽ കൊതിപ്പിക്കുന്ന ലോക കിരീടത്തിനായി പാഞ്ഞ് 32 സംഘങ്ങൾ; 11 നഗരങ്ങളിലായി റഷ്യൻ സുന്ദരികളെ പിന്തള്ളുന്ന 12 മനോഹര സ്റ്റേഡിയങ്ങൾ; ലോകം മെസിക്കും നെയ്മർക്കും റൊണാൾഡോയ്ക്ക് മാത്രമായി ആർപ്പ് വിളിക്കും; പുതിയ ഫുട്‌ബോൾ ചക്രവർത്തിമാരെ തേടിയുള്ള കിക്കോഫിന് കാത്ത് ആരാധകപ്പട

ഇനി 31 ദിനരാത്രങ്ങൾ ഭൂഗോളസ്പന്ദനം ഫുട്ബോളിൽ മാത്രം; ഒരു പന്ത് ലോകത്തോളം വലുതാകുന്ന അത്ഭുതം; കണ്മുന്നിൽ കൊതിപ്പിക്കുന്ന ലോക കിരീടത്തിനായി പാഞ്ഞ് 32 സംഘങ്ങൾ; 11 നഗരങ്ങളിലായി റഷ്യൻ സുന്ദരികളെ പിന്തള്ളുന്ന 12 മനോഹര സ്റ്റേഡിയങ്ങൾ; ലോകം മെസിക്കും നെയ്മർക്കും റൊണാൾഡോയ്ക്ക് മാത്രമായി ആർപ്പ് വിളിക്കും; പുതിയ ഫുട്‌ബോൾ ചക്രവർത്തിമാരെ തേടിയുള്ള കിക്കോഫിന് കാത്ത് ആരാധകപ്പട

സ്പോർട്സ് ഡെസ്‌ക്

മോസ്‌കോ: ലോകം ഒരു പന്തോളം ചെറുതാകുന്നു എന്നത് പഴയ പ്രയോഗം. ഒരു പന്ത് ലോകത്തോളം വലുതാകുന്നു എന്നത് പുതുമൊഴി. ഒരായുസ്സിന്റെ മുഴുവൻ സ്വപ്‌നങ്ങളും പേറി ഒരു പിടി താരങ്ങൾ റഷ്യയിൽ വിമാനമിറങ്ങി കഴിഞ്ഞു. ഇനി ലോകം സംസാരിക്കുന്നതും ചിന്തിക്കുന്നതും ഭക്ഷിക്കുന്നതും ഉറങ്ങുന്നതും ഉണരുന്നതുമെല്ലാം തന്നെ ഫുട്‌ബോളിനെകുറിച്ച് ചിന്തിച്ച്‌കൊണ്ട് മാത്രമായിരിക്കും. ലോകത്തിലെ എല്ലാ രാജ്യത്തിന്റേയും മുക്കിലും മൂലയിലും വരെ സംസാര വിഷയം ഫുട്‌ബോൾ മാത്രം. ഫുട്‌ബോൾ യുണൈറ്റ്‌സ് എന്ന് പറയുന്നതും അതിന് ഭാഷയും വംശവും ഒന്നും ഒരു അതിർവരമ്പ് തീർക്കുന്നില്ലെന്ന് പറയുന്നത് എത്ര ശരിയാണ് എന്ന് തോന്നി പോകുന്ന നിമിഷങ്ങൾ. ഇനിയുള്ള 31 ദിന രാത്രങ്ങൾ ലോകം റഷ്യയിലേക്ക് ഉറ്റ് നോക്കും.

31ാം ദിനം ലോക ഫുട്‌ബോളിന്റെ പുതിയ ചക്രവർത്തിമാരുടെ പട്ടാഭിഷേകം നടക്കും. മനോഹരിയായ ലുഷനികി സ്‌റ്റേഡിയം അതിന് സാക്ഷ്യം വഹിക്കും. ലോകത്തിന്റെ നെഞ്ചിലേക്ക് പന്ത് തട്ടാനായി എത്തിയിരിക്കുന്നത് 32 സംഘങ്ങളാണ്. ുഗ്ര പ്രതാപികളായവർ മുതൽ ഫുട്‌ബോൾ തറവാട്ടിലെ ഇളമുറക്കാർ വരെ ഉണ്ട് ആ പട്ടികയിൽ. കൺ മുന്നിൽ ലോക കിരീടമുണ്ട്. 32 സംഘങ്ങൾ പരസ്പരം പോരടിക്കുന്നത് ലോകത്തിന്റെ നെറുകയിലെത്തി അതിൽ ചുംബിക്കാൻ വേണ്ടി മാത്രം. നാളുകൾ നീണ്ട് പരിശീലനങ്ങൾ, കൂട്ടലും കിഴിക്കലും തന്ത്രം മെനയലുകളും എല്ലാം തന്നെ ഇന്ന് മുതൽ ലോകത്തിന് മുന്നിൽ അവർ പ്രദർശിപ്പിക്കും.

ലോകകപ്പിന് യോഗ്യത നേടാത്താ രാജ്യങ്ങളിൽ നിന്ന് ഉൾപ്പടെ താരങ്ങളും കളിയാരാധകരും റഷ്യയിലേക്കെത്തിയിട്ടുണ്ടെന്നാണ് സൂചന. 11 നഗരങ്ങളിലെ 12 സ്റ്റേഡിയങ്ങളിൽ നടക്കുന്ന എല്ലാ മത്സരങ്ങളുടേയും ടിക്കറ്റുകൾ ഇതിനോടകം വിറ്റ് തീർന്നതായിട്ടാണ് വിവരം. ചെറു ടീമുകളുടെ ആരാധകർ പോലും തങ്ങളുടെ ടീമിന്റെ കളി കാണാൻ ഫാൻ പാർക്കുകളെ ആ്ശ്രയിക്കുന്നു എന്തിൽ നിന്ന് തന്നെ ഈ കായിക മാമാംങ്കം എത്ര ജനകീയമെന്ന് വ്യക്തം. എന്തിനേറെ പറയുന്നു. ഇന്ത്യയിൽ നിന്ന് പോലും ഏകദേശം ഇരുപതിനായിരത്തോളം ആളുകൾ മത്സരങ്ങൾ കാണാൻ പോകുന്നുണ്ട.

പുത്തൻ താരോദയങ്ങൾക്ക് കൂടിയാകും റഷ്യൻ ലോകകപ്പ് വേദിയാവുക. 11 നഗരങ്ങളിലായി റഷ്യൻ സുന്ദരികളെപ്പോലെ മനോഹരമായ 12 സ്റ്റേഡിയങ്ങൾ. പുൽ മൈദാനത്ത് അവർ തീ പിടിപ്പിക്കുന്ന പ്രകടനം കാഴ്ച വെക്കുമ്പോൾ ഓരോ സ്‌റ്റേഡിയവും ആരാധകരുടെ ആവേശം ഹൗസ്ഫുൾ ആകും എന്ന് എടുത്ത് പറയേണ്ടത് പോലുമില്ല.ജർമനി, സ്‌പെയിൻ, ബ്രസീൽ, ഫ്രാൻസ് എന്നിവരാണ് കിരീട സാധ്യതയിൽ മുന്നിലുള്ളത്. മെസിയുടെ അർജന്റീനയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ എന്നിവരെ എഴുതി തള്ളാനും ആരും മുതിരില്ല.

എണ്ണയിട്ട എന്ത്രം പോലെ പ്രവർത്തിക്കുന്ന വീഡിയോ ഗെയ്മുകളിലേതിന് തുല്യമായ കൃത്യയിൽ പാസ്സിങ്ങും ഷോട്ടുകളും തൊടുക്കുന്ന ജർമനി തന്നെയാണ് ഫേവറിറ്റുകളുടെ പട്ടികയിൽ മുൻപിൽ സമീപ കാലത്തെ ഫോം ആശാവഹമല്ലെങ്കിലും യോക്കിം ലോയുടെ കുട്ടികൾ കൊല്ല പരീക്ഷയിൽ പൊളിക്കും എന്ന് തന്നെയാണ് ആരാധകർ വിശ്വസിക്കുന്നത്. 2010 ജേതാക്കളായി എത്തി കഴിഞ്ഞ തവണ ആദ്യ റൗണ്ടിൽ പുറത്തായെങ്കിലും സ്‌പെയിൻ ആണ് കിരീട സാധ്യ ഉള്ള മറ്റൊരു ടീം. മുഖ്യ പരിശീലകൻ അപ്രതീക്ഷിതമായി പുറത്താക്കപ്പെട്ടതൊന്നും സ്‌പെയ്‌ന്റെ പ്രകടനത്തെ ബാധിക്കില്ലെന്നാണ് കരുതപ്പെടുന്നത്.

നാല് വർഷങ്ങൾക്ക് മുൻപ് സ്വന്തം നാട്ടിലെ സെമി ഫൈനലിൽ 7-1 എന്ന സ്‌കോറിന് തകർന്ന ബ്രസീൽ അല്ല ഇന്നത്തെ ബ്രസീൽ. അത്ഭുത ബാലനായി എത്തി ഇന്ന് ഫോമിന്റെയും ആത്മവിശ്വാസത്തിന്റേയും പര്യായമായി മാറിയ സാക്ഷാൽ നെയ്മർ നയിക്കുന്ന ടീമിൽ പൗളീഞ്ഞോയും കുട്ടീഞ്ഞോയും ജീസസും ചേരുമ്പോൾ ഏതുകൊലകൊമ്പനും ഒന്ന് വിറയ്ക്കും.അന്റോണിയോ ഗ്രീസ്മാന്റെ ഫ്രാൻസാണ് കിരീട സാധ്യത കൽപ്പിക്കപെടുന്ന മറ്റൊരു ടീം. മെസിയുടെ അർജന്റീന ഇത്തവണ ഫേവറിറ്റുകളല്ലെങ്കിലും താര രാജാവിന്റെ ചുമലിലേറി ആ രാജ്യത്തിന്റെ സ്വപനം ഏത് വരെ എത്തും എന്നത് നിലവിലെ സാഹചര്യത്തിൽ പ്രവചനാതീതം. മറ്റെന്തൊക്കെ കുറവുണ്ടെങ്കിലും ഞങ്ങക്ക് മെസി ഉണ്ടല്ലോ എന്ന് ആൽബിസെലസ്റ്റുകൾ പറയുന്നത് വെറുതെയല്ലല്ലോ. ഒപ്പമുള്ള ഡിബാലയും അഗ്യൂറോയും തിളങ്ങുകയും ബനേഗയും ബിഗ്ലിയയും മികവിനൊത്ത് ഉയരുകയും ചെയ്താൽ അർജന്റീന അത്ഭുതം സൃഷ്ടിച്ചേക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP