Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭർത്താവ് തന്നെ കണ്ടാൽ തിരിഞ്ഞുപോലും നോക്കില്ല; കുഞ്ഞിനെ നോക്കാൻ നിവൃത്തിയില്ലെന്ന് ന്യായം പറഞ്ഞ് യുവതി മകനെ പൊലീസ് സ്റ്റേഷനിലാക്കി മുങ്ങി; രണ്ടരവയസുകാരനെ ഭർത്താവ് തന്നെ നോക്കണമെന്ന് യുവതി വാശി പിടിച്ചതോടെ വെട്ടിലായത് കുറുപ്പംപടി പൊലീസ്

ഭർത്താവ് തന്നെ കണ്ടാൽ തിരിഞ്ഞുപോലും നോക്കില്ല; കുഞ്ഞിനെ നോക്കാൻ നിവൃത്തിയില്ലെന്ന് ന്യായം പറഞ്ഞ് യുവതി മകനെ പൊലീസ് സ്റ്റേഷനിലാക്കി മുങ്ങി; രണ്ടരവയസുകാരനെ ഭർത്താവ് തന്നെ നോക്കണമെന്ന് യുവതി വാശി പിടിച്ചതോടെ വെട്ടിലായത് കുറുപ്പംപടി പൊലീസ്

പ്രകാശ് ചന്ദ്രശേഖർ

പെരുമ്പാവൂർ:ഭർത്താവ് നോക്കുന്നില്ലന്ന് ആരോപിച്ച് രണ്ടര വയസ്സുകാരനെ കുറുപ്പംപടി പൊലീസ് സ്‌റ്റേഷനിൽ ഏൽപ്പിച്ച് മാതാവ് സ്ഥലം വിട്ടെന്ന് സൂചന. ഇന്ന് വൈകിട്ട് 5 മണിയോടെയാണ് സർക്കാർ ഉദ്യോഗസ്ഥനായ പാണംകുഴി സ്വദേശിയുടെ ഭാര്യ കുട്ടിയെ സ്റ്റേഷനിൽ കൊണ്ടിരുത്തിയ ശേഷം മടങ്ങിയതെന്നാണ് പുറത്തായ വിവരം.കുട്ടി സ്റ്റേഷനിലുണ്ടെന്നും ചൈൽഡ് വെൽഫയർ കമ്മിറ്റിയെ ിവരം അറിയിച്ചിട്ടുണ്ടെന്നും പൊലീസ് സ്ഥിരീകരിച്ചു.

കുട്ടിയുടെ മാതാവിന് മാനസിക പ്രശ്‌നങ്ങൾ ഉണ്ടെന്ന് സംശയമുണ്ടെന്നും അതിനാലാണ് കുട്ടിയെ സംരക്ഷണ കേന്ദ്രത്തിലേയ്ക്ക് മാറ്റാൻ ആലോചിക്കുന്നതെന്നുമാണ് പൊലീസ് വ്യക്തമാക്കിയത്.ഭർത്താവുമായി പിരിഞ്ഞ് ജീവിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായെന്നും ജോലിയില്ലാത്തതിനാൽ കുഞ്ഞിനെ നോക്കാൻ നിവൃത്തിയില്ലാത്ത സാഹചര്യത്തിലാണ് പിതാവിന്റെ പക്കൽ കുട്ടിയെത്തണമെന്ന ഉദ്ദേശ്യത്തോടെ സ്‌റ്റേഷനിലേൽപ്പിച്ചതെന്നുമാണ് മാതാവ് വ്യക്തമാക്കുന്നത്.

കഴിഞ്ഞ കുറച്ച് മാസങ്ങളായി അനാഥാലയത്തിലായിരുന്നു ജീവിതമെന്നും ഇടയ്ക്ക് ഷുഗർ കുറയുന്ന സമയത്ത് ഉണ്ടാകുന്ന അസ്വസ്ഥത മൂലം ഉച്ചത്തിൽ സംസാരിക്കുകയും ദേഷ്യപ്പെടാറുണ്ടെന്നും മധുരമുള്ള എന്തെങ്കിലും കഴിച്ചാൽ ഉടൻ സാധാരണ നിലയിലാവുകയും ചെയ്യുന്ന തന്നെ ഭർത്താവ് ഭ്രാന്താശുപത്രിയിൽ പ്രവേശിപ്പിച്ച് ബന്ധുക്കളെയും നാട്ടുകാരെയും തെറ്റിദ്ധരിപ്പിച്ചു എന്നും യുവതി ആരോപിച്ചു.

കുട്ടിയുടെ പിതാവുമായി മൊബൈലിൽ ബന്ധപ്പെടാൻ പൊലീസ് നടത്തിയ നീക്കം വിഫലമായി.കുറച്ചുനേരം കൂടി കാത്തിരുന്നിട്ടും ഫലമില്ലങ്കിൽ കുട്ടിയെ ഏതെങ്കിലും സംരക്ഷണ കേന്ദ്രത്തിലേയ്ക്ക് മാറ്റാണ് പൊലീസ് തീരുമാനം.എന്നാൽ ഈ തീരുമാനത്തോട് മാതാവായ യുവതിക്ക് യോജിപ്പില്ല.മാതാപിതാക്കൾ ജീവിച്ചിരി്ക്കുമ്പോൾ തന്റെ മകൻ അനാഥനായി വളരാൻ അനുവദിക്കരുതെന്നും പിതാവ് തന്നെ കുട്ടിയെ ഏറ്റെടുത്ത് സംരക്ഷിക്കണമെന്നുമാണ് യുവതിയുടെ ആവശ്യം.പ്രമുഖ കുടുബാംഗമായ ഭർത്താവിന്റെ വീടിന്റെ പിൻഭാഗത്തെ തുറന്ന് കിടന്ന ഭാഗത്താണ് അനാഥാലയത്തിൽ നിന്നിറങ്ങിയ താനും മകനും കഴിഞ്ഞ രണ്ട് ദിവസമായി കഴിഞ്ഞിരുന്നതെന്നും യുവതി വെളിപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP