Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇത് നല്ല സ്റ്റൈലൻ തുടക്കം: ലുഷ്‌നിക്കിയിൽ ചെമ്പടയുടെ വിപ്ലവം; സൗദിയെ ഗോൾ മഴയിൽ മുക്കി റഷ്യ; ഉദ്ഘാടന മത്സരത്തിൽ തകർപ്പൻ ജയം; സൗദി അറേബ്യയെ തകർത്തത് എതിരില്ലാത്ത അഞ്ച് ഗോളിന്; 12ാം മിനിറ്റിൽ ലോകകപ്പിലെ ആദ്യ ഗോൾ നേടിയത് യൂറി ഗസ്സിൻസ്‌കൈ; ഡാനിസ് ഷെറിഷേവിന് ഇരട്ട ഗോൾ; ഇഞ്ചുറി ടൈമിൽ മാത്രം റഷ്യ നേടിയത് രണ്ട് ഗോളുകൾ; ആഹ്ലാദത്തിമിർപ്പിൽ തലയാട്ടി വ്‌ളാഡിമിർ പുടിനും

ഇത് നല്ല സ്റ്റൈലൻ തുടക്കം: ലുഷ്‌നിക്കിയിൽ ചെമ്പടയുടെ വിപ്ലവം; സൗദിയെ ഗോൾ മഴയിൽ മുക്കി റഷ്യ; ഉദ്ഘാടന മത്സരത്തിൽ തകർപ്പൻ ജയം; സൗദി അറേബ്യയെ തകർത്തത് എതിരില്ലാത്ത അഞ്ച് ഗോളിന്; 12ാം മിനിറ്റിൽ ലോകകപ്പിലെ ആദ്യ ഗോൾ നേടിയത് യൂറി ഗസ്സിൻസ്‌കൈ; ഡാനിസ് ഷെറിഷേവിന് ഇരട്ട ഗോൾ; ഇഞ്ചുറി ടൈമിൽ മാത്രം റഷ്യ നേടിയത് രണ്ട് ഗോളുകൾ; ആഹ്ലാദത്തിമിർപ്പിൽ തലയാട്ടി വ്‌ളാഡിമിർ പുടിനും

സ്പോർട്സ് ഡെസ്‌ക്

മോസ്‌കോ: ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിൽ ആഥിധേയരായ റഷ്യക്ക് തകർപ്പൻ വിജയം. എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് അവർ സൗദിയെ പരാജയപ്പെടുത്തിയത്. ഏകപക്ഷീയമായ മത്സരത്തിൽ സൗദിക്ക് ശ്വാസം വിടാനുള്ള സമയം പോലും റഷ്യ നൽകിയില്ല. മനോഹരമായ നീക്കങ്ങളിലൂടെ അവർ നിരന്തരം സൗദി ഗോൾ മുഖത്ത് അപകടം വിതച്ചു. സൗദി നടത്തിയ ചില ഒറ്റപെട്ട മുന്നേറ്റങ്ങളെ സമർദ്ദമായാ അവർ പ്രതിരോധിക്കുകയും ചെയ്തു. റഷ്യക്ക് വേണ്ടി ഡാനിസ് ഷെറിഷേവ് രണ്ട് ഗോളുകൾ നേടി.

ലോകകപ്പിലെ ആദ്യ ഗോൾ റഷ്യയാണ് നേടിയത്.സൗദി അറേബ്യക്കെതിരെയുള്ള ഉദ്ഘാടന മത്സരത്തിൽ റഷ്യൻ താരം യൂറി ഗസ്സിൻസ്‌കൈയാണ് ആഥിധേയരെ മുന്നിലെത്തിച്ചത്. 43ാം മിനിറ്റിൽ ഡെനിസ് ഷെറിഷേവ് റഷ്യയുടെ ലീഡ് രണ്ട് ഗോളാക്കി ഉയർത്തി. മത്സരത്തിന്റെ 12ാം മിനിറ്റിലാണ് റഷ്യ മുന്നിലെത്തിയത്. 69ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ ആർട്ടം സ്യൂബയാണ് മൂന്നാം ഗോൾ നേടിയത്.ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റിൽ രണ്ടാം ഗോൾ നേടിയ ഡാനിസ് ഷെറിഷേവ് നാലാം ഗോൾ നേടിയപ്പോൾ മത്സരത്തിന്റെ അവസാന സെക്കൻഡിൽ ഗോൾ നേടി അലക്‌സാണ്ടർ ഗോൾവിനാണ് പട്ടിക പൂർത്തിയാക്കിയത്.

ഒന്നാം പകുതിയിൽ സൗദി ഗോൾ മുഖത്ത് നിരന്തരം അക്രമം നടത്തുകയാണ് റഷ്യൻ മുന്നേറ്റ നിര.കോർണർ കിക്കിൽ നിന്നായിരുന്നു റഷ്യയുടെ ആദ്യ ഗോൾ. കോർണർ കിക്ക് ഷോട്ട് പാസിലൂടെ വലത് വശത്തേക്ക് മറിച്ച് നൽകുകയും അവിടെ നിന്ന് ബോക്‌സിലേക്ക് വന്ന പന്ത് ഗസ്സിൻസ്‌കി ഹെഡറിലൂടെ ഇടത് മൂല കുലക്കുകയുമായിരുന്നു. ഇരു രാഷ്ട്ര തലവന്മാരും മത്സരം വീക്ഷിക്കുകയായിരുന്നു. ആദ്യ ഗോൾ വീണയുടനെ ഇരു നേതാക്കളും ഹസ്തദാനം നടത്തി.

രണ്ടാം പകുതിയും തുടങ്ങിത് റഷ്യയുടെ അക്രമണത്തിലൂടെ തന്നെയായിരുന്നു. സൗദി അറേബ്യ അക്രമിച്ചപ്പോഴെല്ലാം തന്നെ മനോഹരമായ പ്രതിരോധവും പ്രത്യാക്രമണവും ചേർന്നതായിരുന്നു റഷ്യയുടെ നീക്കങ്ങൾ. 56ാം മിനിറ്റില് റഷ്യൻ ഗോൾവല കുലുക്കാനുള്ള അതി മനോഹരമാ. ഒരു അവസരമാണ് സൗദി കളഞ്ഞ് കുളിച്ചത്. 56ാം മിനിറ്റിൽ വലത് വശത്ത് നിന്ന് സലീം അൽദാവ്‌സാരിയുടെ ഒന്നാന്തരം ക്രോസ് ഗോൾ കീപ്പറുടെ ഇടത് വശത്ത് നിന്നും തെന്നിമാറി എത്തിയെങ്കിലും തയ്‌സാർ അൽജാസമിന് അത് വലയിലെത്തിക്കാൻ കഴിഞ്ഞില്ല. ഗോളെന്നുറച്ച് അവസരം നഷ്ടപ്പെട്ടതിന്റെ അവിശ്വസനീയതയിലായിരുന്നു സൗദി താരങ്ങൾ

റഷ്യയുടെ രണ്ടാം ഗോൾ വീണതിന് ശേഷമാണ് സൗദി താരങ്ങൾ ഉണർന്ന് കളിച്ചത് എന്നതാണ് വാസ്തവം. സൗദി ഗോൾ കീപ്പർ അബ്ദുല്ല അൽമൗഖിഫിന്റെ പിഴവുകൾ പലപ്പോഴും അപകട സൂചന നൽകിയെങ്കിലും ഭാഗ്യം കൊണ്ട് കൂടുതൽ ഗോളുകൾ വഴങ്ങിയില്ല.69ാം മിനിറ്റിൽ പകരക്കാരനായ ഇറങ്ങിയ സ്യൂബയാണ് റഷ്യക്ക് വേണ്ടി മത്സരത്തിലെ തന്റെ ആദ്യ ടെച്ച് തന്നെ ഗോളാക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP