Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മാധ്യമങ്ങളുടെ വായ മൂടിക്കെട്ടാൻ ഭീകരതയുടെ പ്രഹരം വീണ്ടും; റൈസിങ് കശ്മീർ എഡിറ്റർ ഷുജാത്അത് ബുഖാരി വെടിയേറ്റുമരിച്ചു; ശ്രീനഗറിലെ ഓഫീസിന് പുറത്ത് അജഞാതൻ വകവരുത്തിയത് താഴ്‌വരയിലെ സമാധാനദൂതനെ

മാധ്യമങ്ങളുടെ വായ മൂടിക്കെട്ടാൻ ഭീകരതയുടെ പ്രഹരം വീണ്ടും; റൈസിങ് കശ്മീർ എഡിറ്റർ ഷുജാത്അത് ബുഖാരി വെടിയേറ്റുമരിച്ചു; ശ്രീനഗറിലെ ഓഫീസിന് പുറത്ത് അജഞാതൻ വകവരുത്തിയത് താഴ്‌വരയിലെ സമാധാനദൂതനെ

മറുനാടൻ ഡെസ്‌ക്‌

 ശ്രീനഗർ: ജമ്മുകശ്മീരിൽ മുതിർന്ന മാധ്യമപ്രവർത്തകൻ വെടിയേറ്റു മരിച്ചു. റൈസിങ് കശ്്മീർ എഡിറ്റർ ഷുജാത്അത് ബുഖാരിയാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച വൈകുന്നേരം ശ്രീനഗറിൽ പ്രസ് കോളനിയിലെ തന്റെ ഓഫീസിൽനിന്ന് പുറത്തിറങ്ങിയതിനു തൊട്ടുപിന്നാലെയാണ് ബുഖാരിക്ക് വെടിയേറ്റത്.

 അക്രമികൾ തൊട്ടടുത്തുനിന്നാണ് വെടിവച്ചത്. ഒന്നിലേറെ വെടിയുണ്ടകൾ അദ്ദേഹത്തിന്റെ ശരീരത്ത് തുളച്ചുകയറി. അക്രമികളെ തടുക്കാൻ ശ്രമിച്ച രണ്ട് സുരക്ഷാ ജീവനക്കാർക്കും വെടിയേറ്റു. ഇവരുടെ നില ഗുരുതരമാണ്.

 നിരവധി വർഷങ്ങൾക്കു ശേഷം ആദ്യമായാണ് മാധ്യമപ്രവർത്തകർക്കു നേരെ കശ്മീരിൽ ആക്രമണം നടക്കുന്നത്. സംഭവത്തിൽ മാധ്യമമേഖലയാകെ ഞടുക്കത്തിലാണ്. മാധ്യമസ്വാതന്ത്ര്യത്തിനു നേർക്കുള്ള ആക്രമണമാണിതെന്ന് കശ്മീർ ടൈംസ് എക്‌സിക്യുട്ടീവ് എഡിറ്റർ അനുരാധ ജാംവാൽ പറഞ്ഞു.

 2000 ൽ ബുഖാരിക്കു നേരെ ആക്രമണം നടന്നിരുന്നു. അന്നുമുതൽ അദ്ദേഹം പൊലീസ് സംരക്ഷണത്തിലായിരുന്നു. മുഖ്യമന്ത്രി മെഹബൂബ മുഫ്തിയും മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും സംഭവത്തിൽ ഞടുക്കം രേഖപ്പെടുത്തി.അമർനാഥ് തീർത്ഥാടനവുമായി ബന്ധപ്പെട്ട സുരക്ഷാ സംവിധാനങ്ങൾ അവലോകനം ചെയ്യാൻ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് യോഗം വിളിച്ചതിന് പിന്നാലെയാണ് ആക്രമണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP